സംവാദം:സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
ഈ സഖ്യം ഇപ്പോഴും നിലവിലുണ്ടോ? വെബ്‌സൈറ്റ് നിലവില്ല എന്ന് കാണുന്നു, അതു കൊണ്ട് ചോദിച്ചതാണ്. വെബ്സൈറ്റ് നിലവിലുണ്ടെന്ന് വന്നാൽ തന്നെയും ഈ സഖ്യത്തിന് വിക്കിപ്പീഡിയയിൽ വരാൻ മാത്രം ശ്രദ്ധേയത ഉണ്ടോ എന്നും സംശയമുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 15:23, 13 നവംബർ 2010 (UTC)
ഈ ത്രെഡുകൾ വായിച്ചാൽ എവരുടെ പ്രവർത്തനം ഏകദേശം മനസ്സിലാകും . മറ്റുള്ള groups [SMC, wikipedia] ന്റെ പ്രത്നങ്ങളെ തങ്ങളുടെതാണെന്ന് പറഞ്ഞ് പ്രവർത്തിക്കലാണ് എവരുടെ രീതി. പിന്നെ സ്വന്തമായി ഉള്ളത് രാഷ്ടീയ വെടികൾ വിളമ്പാൻ അടച്ച് പൂട്ടിയ ഒരു ഗൂഗിള് ഗ്രൂപ്പും.തന്ത്ര വിജ്ഞാനമാണ് പോലും . അവരുടെ ഗ്രൂപ്പെങ്കിലും തുറന്ന വേദിയാക്കാൻ കഴിയാത്തവരാണ്. അതിനുള്ള ആർജവമെങ്കിലും ഇത് delete ചെയ്യുന്നതിന് മുന്പ് കാണിക്കേണ്ടതാണ്.
http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012393.html
http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012426.html
http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012452.html
http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012466.html
http://lists.wikimedia.org/pipermail/wikiml-l/2011-March/001979.html — ഈ തിരുത്തൽ നടത്തിയത് 117.204.122.157 (സംവാദം • സംഭാവനകൾ)
ഈ സഖ്യം നിലവിലുണ്ട്. വെബ്സൈറ്റ് (http://www.dakf.in) നിലവിലുണ്ട്. വിക്കിപ്പീഡിയയിൽ വരാൻ മാത്രം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. ശ്രദ്ധേയത നയത്തിന് ആവശ്യമായത്ര വിവരങ്ങൾ ലേഖനത്തിൽ ഇല്ലായിരിക്കാം. ആവശ്യമായ വിവരങ്ങൾ എന്തൊക്കെ എന്ന് പറയാമോ? എനിക്കറിയാവുന്നത് കൂട്ടിചേർക്കാം. ഉദാഹരണത്തിന് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഈ സംഖ്യം ഒരു സ്വതന്ത്ര സോഫ്റ്റുവെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ് തുടങ്ങുന്നുണ്ട്. യൂണിവേഴ്സിറ്റി തീരുമാനമെടുത്തു അതിന്റെ ഒരുക്കങ്ങൾ നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ ശ്രീജിത്തിനു താഴെ അഭിപ്രായം പറഞ്ഞിരിക്കുന്നത് ആര് എന്ന് രേഖപ്പെടുത്തിയിട്ടില്ല. അദ്ദേഹം പറഞ്ഞതൊക്കെ തികച്ചും തെറ്റാണ്. ഈ വിഷയത്തെ smc യുടെ മെയിലിങ്ങ് ലിസ്റ്റിലെ ചരടുകൾ വെച്ച് മാത്രം വിശകലനം ചെയ്യുന്നത് ശരിയല്ല. തന്നിട്ടുള്ള ഒരു ചരുടിലും അദ്ദേഹം പറയുന്നത് പോലെ മറ്റുള്ള groupന്റെ പ്രത്നങ്ങളെ തങ്ങളുടെതാണെന്ന് പറഞ്ഞ് പ്രവർത്തിക്കലാണ് എവരുടെ രീതി എന്ന് പറയുവാൻ തക്കതായി ഒന്നുമില്ല. അദ്ദേഹം തന്നിരിക്കുന്ന അവസാന കണ്ണിയിൽ ഈ സഖ്യം മലയാളം വിക്കി പരിശീലനം നൽകി എന്നാണ് പറയുന്നത്. ആ ലിസ്റ്റിൽ തന്നെ http://lists.wikimedia.org/pipermail/wikiml-l/2011-June/002403.html ഇങ്ങനെ ഒരു ചരുടു കൂടിയുണ്ട്. വിക്കിപീഡിയയ്ക്ക് ഉപകാരം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ചീത്തയായി ചിത്രീകരിച്ചത് ശരിയായില്ല. ഈ സഖ്യത്തിന്റെ ചർച്ചാ വേദിയായ http://groups.google.com/group/dakf തുറന്നതാണ്. --Sivahari 04:05, 1 ജൂലൈ 2011 (UTC)
- ഇത്തരം സംരംഭങ്ങൾ ഉടലെടുത്തു എന്നല്ലാതെ, ഇതിന്റെ പ്രവർത്തനത്തെക്കുറിച്ചോ, നേട്ടങ്ങളെക്കുറിച്ചോ സ്വതന്ത്രമായ ഒരു മൂന്നാംകക്ഷിയിൽ നിന്നും ലേഖനങ്ങളോ/വാർത്താക്കുറിപ്പുകളോ വന്നിട്ടില്ല. അത്തരത്തിൽ ഒരു വിശകലനം വരുമ്പോഴാണ് അവ വിക്കിപീഡിയയിൽ വരാൻ ശ്രദ്ധേയമാണെന്ന് വിക്കിപീഡിയർ വിലയിരുത്തുന്നത്. ലേഖനം ശ്രദ്ധേയമല്ല എന്നു കരുതുന്നു.
- വിക്കിപീഡിയക്ക് ചേരാത്ത ഉള്ളടക്കം എന്ന് കുറിപ്പെഴുതി ഒരു കാര്യനിർവാഹകൻ നീക്കം ചെയ്ത ഭാഗങ്ങൾ ഒരു കാരണവും കാണിക്കാതെ വീണ്ടും കൂട്ടിച്ചേർക്കുന്നത് ശരിയായ നടപടിയല്ല. ഇത്തരം റോൾബാക്ക് നടത്തുന്നതിനു മുൻപ് ദയവായി സംവാദം താളിൽ ചർച്ച ചെയ്യുക. --Vssun (സുനിൽ) 05:55, 13 ജൂലൈ 2011 (UTC)
- ഡി.എ.കെ.എഫ് എന്ന ഈ താളിന്റെ ശ്രദ്ധേയത ചോദ്യം ചെയ്യുന്നവരെയാണ് ഇപ്പോൾ സംശയം. ഈ താള് ഡിലീറ്റ് ചെയ്യുമ്പോൾ എന്താണ് പ്രയോജനം കിട്ടുക...? ഡി.എ.കെ.എഫ് എന്ന സാധനം എന്താണെന്ന് അറിയുവാനായി തിരഞ്ഞു വരുന്നവരെ കൂടി നാം പരിഗണിക്കേണ്ടേ...? അവലംബത്തോളം പ്രധാനം തന്നെയല്ലേ അത്തരത്തിൽ വിവരങ്ങൾ നൽകലും ...? അവലംബം കിട്ടിയില്ലെന്ന് വെച്ച് ഒരു പ്രധാന വിവരം നാം നൽകേണ്ടതില്ല എന്ന് തീരുമാനിക്കണോ...? ഇവിടെ രണ്ട് റഫറൻസുകൾ കൊടുത്തിട്ടുണ്ട്. അത് പോരേ...? ഈ ലേഖനത്തിൽ അവാസ്ഥവികമായത് എന്താണുള്ളത്...? എല്ലാ പുതിയ കാര്യങ്ങൾക്കും റഫറൻസ് വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയോ.. വ്യത്യസ്ത രാഷ്ട്രീയ - ജാതി - മത സംഘടനകളെക്കുറിച്ച് ഇപ്പോൾ വിക്കിയിൽ ചേർത്തിട്ടുള്ള ലേഖനങ്ങൾ ദയവായി പരിശോധിക്കുക... അവയ്കെല്ലാം എത്ര അവലംബങ്ങളുണ്ട്...? അവയുടെയൊന്നും ശ്രദ്ധേയത പ്രശ്നമല്ലേ...? --Adv.tksujith 19:29, 13 ജൂലൈ 2011 (UTC)
- ലേഖനം ഒരു നാടൻ കളിയെക്കുറിച്ചോ ഒരു സ്ഥലത്തെക്കുറിച്ചോ ആയിരുന്നെങ്കിൽ സുജിത്തിന്റെ വാദം ശരിയായിരുന്നു. എന്നാൽ വിക്കിപീഡിയ വ്യക്തി, സംഘടന, പുസ്തകം, ഉൽപ്പന്നം, തുടങ്ങിയവയെക്കുറിച്ച് വിവരം നൽകുന്ന പ്രഥമ/ദ്വീതീയ ഉറവിടമാവരുത്. ദ്വിതീയ അവലംബമില്ലാത്ത മറ്റു ലേഖനങ്ങൾ നിലവിലുണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കുകയും അതിനെ മെച്ചപ്പെടുത്താൻ/ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുക. --Vssun (സുനിൽ) 01:04, 14 ജൂലൈ 2011 (UTC)
പേജിൽ കാണുന്ന രണ്ടെണ്ണം കൂടാതെ, മുകളിൽ കാണുന്ന എസ്.എം.സി യുടെ "അഞ്ച് " അവലംബങ്ങൾ തന്നെ പോരേ, ഡി.എ.കെ.എഫിന്റെ ശ്രദ്ധേയത തെളിയിക്കാൻ...? --Adv.tksujith 15:30, 14 ജൂലൈ 2011 (UTC)
- മുകളിലുള്ളത്, സ്വ.മ.കയുമായി, ഡി.എ.കെ.എഫ്. പ്രവർത്തകർ നടത്തുന്ന ചർച്ചകളല്ലേ? --Vssun (സുനിൽ) 00:18, 15 ജൂലൈ 2011 (UTC)
ഡി.എ.കെ.എഫ്. എന്ന സംഘടനയിലൂടെയാണ് ഞാൻ വിക്കി മലയാളം എന്ത് എന്നു അറിയുന്നത്. മലയാളം കമ്പ്യൂട്ടറിൽ റ്റൈപ്പ് ചെയ്യാൻ പഠിച്ചതും അവരുടെ ക്ലാസ്സിലൂടെയാണ്. വിക്കിയിൽ ഇപ്പൊൾ സംവധിക്കുന്നതുൾപ്പടെ എല്ലാം ചെയ്യാൻ പഠിപ്പിച്ചതും ഡി.എ.കെ.എഫ്. പ്രവർത്തകരാണ്. അല്ലതെ എതേലും വിക്കിപീഡിയൻ അല്ല. അതു കൊണ്ടുതന്നെ അവരുടെ ഈ ലേഖനം, ഇവിടെ തുടരണം എന്നതാണ് എന്റെ അഭിപ്രായം. മറ്റ് പൊളിറ്റിക്സ് ഒന്നും എനിക്കറിയില്ല. താല്പര്യവും ഇല്ല, --സുനിൽ സുകുമാരൻ
ശ്രദ്ധേയത !
[തിരുത്തുക]- താളിനോട് അനുബന്ധമായി നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ഈ സംഘടനയുടെ പേര് മാത്രമേ കാണിക്കുന്നുള്ളൂ. ഈ സംഘടനയുടെ മാത്രം പ്രവർത്തനങ്ങൾ ഏതെങ്കിലും വാർത്തയായി വന്നിട്ടുണോ ??
- വിക്കിപീഡിയയ്ക്ക് ഉപകാരം ചെയ്യുന്ന ഒരുകാര്യവും ഇവിടെ ആരും തടയുന്നില്ല. അങ്ങനെയാണെങ്കിൽ വിക്കിപീഡിയയേക്കുറിച്ച് വളരേ വലിയ ഒരു ലേഖനം തയ്യാറാക്കിയ ജോസഫ് ആന്റണിയേക്കുറിച്ചും വേണമല്ലോ ലേഖനം.
- ശ്രദ്ധേയതാ നയം പരിശോധിക്കുക.
- എല്ലാവരോടും കൂടിയാണ്. ശ്രദ്ധേയതാ ഫലകം ഇട്ടുകഴിഞ്ഞാൽ പരമാവധി നേരത്തേ തന്നെ അതിന്റെ ചർച്ച നടത്തി നിലനിർത്തുകയോ നീക്കം ചെയ്യുകയോ വേണം. (ഈ താളിന്റെ കാര്യമല്ല. പൊതുവേ ചെയ്യാവുന്നത്.)
- ഇതുകൂടി ശ്രദ്ധിക്കുക.
--സുഗീഷ് 21:02, 16 ജൂലൈ 2011 (UTC)
- വിക്കിപീഡിയയുടെ പഠനശിബിരങ്ങൾ മാത്രമേ ഈ സംഘടന നടത്തിയിട്ടുള്ളൂ! എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. വിജ്ഞാനം സ്വതന്ത്രമാകണം എന്ന് വിക്കിപീഡിയയുടെ മാത്രം ലക്ഷ്യമല്ലല്ലോ!!--സുഗീഷ് 19:46, 17 ജൂലൈ 2011 (UTC)
സംരക്ഷണമാനം
[തിരുത്തുക]ശ്രദ്ധേയതയില്ലെന്ന കാരണത്താൽ നീക്കം ചെയ്യാൻ നിർദ്ദേശിച്ച ഒരു താളിന്റെ എഡിറ്റ് സീസോപ്പുകൾക്ക് മാത്രം നൽകുന്നത് ശരിയായ പ്രവണതയല്ല. അതിനാൽ താളിന്റെ സംരക്ഷണമാനം സ്ഥിതീകരിച്ച ഉപയോക്താക്കൾക്കെല്ലാം തിരുത്താവുന്ന രീതിയിലേക്ക് മാറ്റിയിരിക്കുന്നു. --അനൂപ് | Anoop 16:02, 18 ജൂലൈ 2011 (UTC)
- മണിക്കൂറുകൾക്കുള്ളിൽ എഴോ എട്ടൊ മുൻപ്രാപനം നടക്കുന്ന ലേഖനം സംരക്ഷിക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു --കിരൺ ഗോപി 17:01, 18 ജൂലൈ 2011 (UTC)
വേണ്ടത്ര അവലംബങ്ങളില്ല എന്ന ഫലകം മാറ്റാമോ? അവലംബങ്ങൾ ചേർത്തിട്ടുണ്ട്. --Sivahari 06:59, 19 ജൂലൈ 2011 (UTC)
സ്രോതസ്സുകളില്ല എന്ന ഫലകം മാറ്റാത്തതെന്താ?--Sivahari 10:16, 30 ജൂലൈ 2011 (UTC)
തെളിവ്
[തിരുത്തുക]വിമർശനം
“ | നിലവിലുള്ള സ്വതന്ത്രസോഫ്റ്റ്വെയർ പ്രസ്ഥാനങ്ങളെ സി പി ഐ എമ്മിന്റെ സഹായത്തോടെ പിടിച്ചടക്കാനുള്ള ഒരു ശ്രമമാണ് DAKF- [അവലംബം ആവശ്യമാണ്]ഉൾപ്പെടുന്ന FSMI നടത്തുന്നതെന്ന് ഒരു വിവാദമുണ്ട്. [8] | ” |
ഇതിന് ആദ്യം തെളിവ് ചോദിച്ചപ്പോൾ ഒരു ലിങ്ക് നൽകിയിരുന്നു. ആ ലിങ്ക് പ്രസ്തുത വിഷയത്തിന് തെളിവാണേന്ന് കരുതി ഷിജു ആ ഫലകം നീക്കം ചെയ്യുകയും ചെയ്തു. ഷിജുവിന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയിരുന്നു. ഷിജു അത് ശ്രദ്ധിച്ചുകാണാൻ വഴിയില്ല. അതിനാൽ വീണ്ടും ആ ഫലകം ചേർത്തിരിക്കുകയാണ്. അവലംബമായി നൽകിയിരിക്കുന്ന ലിങ്ക് :http://www.mathrubhumi.com/online/malayalam/news/story/221531/2010-03-22/kerala ഇതാണ്. ഈ താളിൽ മുകളിലെ ഉദ്ധരണിയിൽ നൽകിയിരിക്കുന്ന വിഷയം പരാമർശമുണ്ടെങ്കിലും ഈ സംഘടനയേക്കുറിച്ച് പരാമർശമില്ല. ആയതിനാൽ ഒന്നുകിൽ ആ ഖണ്ഡിക നീക്കം ചെയ്യുക. അല്ലെങ്കിൽ അതിന് ബദലായി കൃത്യമായ അവലംബം നൽകുക. അല്ലാതെ ഫലകം നീക്കം ചെയ്യരുതെന്ന് അഭിപ്രായപ്പെടുന്നു.--സുഗീഷ് 17:59, 2 ഓഗസ്റ്റ് 2011 (UTC)