സംവാദം:സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക
ദൃശ്യരൂപം
യാത്ര എന്ന സിനിമയിൽ എവിടെയാണ് സ്വവർഗ്ഗപ്രണയം ?? ബിപിൻ (സംവാദം) 04:49, 16 നവംബർ 2014 (UTC)
ഏത് കഥാപാത്രമാണ് സ്വവർഗപ്രേമി എന്നത് പട്ടികയിൽ ചേർത്തിട്ടുണ്ട് Kishor.clt (സംവാദം) 10:23, 19 നവംബർ 2014 (UTC)
- യാത്ര എന്ന സിനിമയുടെ വിഷയം സ്വവർഗപ്രണയം അല്ല; പട്ടികയും തലക്കെട്ടും തെറ്റിദ്ധരിപ്പിക്കപെടുന്നുണ്ട്.--KG (കിരൺ) 06:58, 24 നവംബർ 2014 (UTC)
സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക എന്നതാണ് തലക്കെട്ട്. എന്നാൽ യാത്ര എന്ന സിനിമയിൽ സ്വവർഗപ്രണയം അല്ല പ്രധാന വിഷയം. സ്വവർഗപ്രണയം ഉപവിഷയം പോലുമാവുന്നില്ല. ഒന്നോ രണ്ടോ സംഭാഷണത്തിൽ അങ്ങിനെ സൂചിപ്പിക്കുന്നു എന്നു മാത്രം. ബിപിൻ (സംവാദം) 11:37, 24 നവംബർ 2014 (UTC)
അക്കാലത്തെ സിനിമകളിൽ, അതും മുഖ്യധാരാ സിനിമകളിൽ, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല. എന്നാലും അത്തരം ഒരു ബന്ധം ഉപ കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ടു എന്നത് ചരിത്രപ്രധാനമാണ്. : Kishor.clt (സംവാദം) 04:06, 25 നവംബർ 2014 (UTC)
- തെറ്റിദ്ധരിപ്പിക്കപ്പെടുന്നവ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടതാണ്.--KG (കിരൺ) 09:58, 26 നവംബർ 2014 (UTC)
- ഈ ലേഖനത്തിന്റെ തലക്കെട്ടു തെറ്റിദ്ധാരണാജനകമാണ്. ലൈഫ് ഓഫ് ജോസൂട്ടിയിൽ സ്വവർഗപ്രണയം തമാശക്കു പരാമർശിക്കുന്നു, അതെങ്ങിനെയാണ് മുഖ്യ കഥയിൽ വിഷയമാവുന്നത്. ഈ സിനിമ മാത്രമല്ല, പലതും. ബിപിൻ (സംവാദം) 05:31, 10 മേയ് 2016 (UTC)