സ്വവർഗപ്രണയം വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക
Appearance
മലയാളത്തിലെ സ്വവർഗപ്രണയം പ്രധാനകഥയിൽ അല്ലെങ്കിൽ ഉപകഥയിൽ വിഷയമായി വരുന്ന സിനിമകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു.
നിര | പേര് | വർഷം | സംവിധായകൻ | കഥാപാത്രം | |
---|---|---|---|---|---|
1 | രണ്ട് പെൺകുട്ടികൾ | 1978 | മോഹൻ | രണ്ട് നായികമാരും | |
2 | ഇന്നല്ലെങ്കിൽ നാളെ | 1982 | ഐ.വി. ശശി | കുതിരവട്ടം പപ്പു, ഉപകഥാപാത്രം | |
3 | യാത്ര | 1984 | ബാലു മഹേന്ദ്ര | ജയിലിലെ രണ്ട് തടവുകാർ, ഉപകഥാപാത്രങ്ങൾ | |
4 | ദേശാടനക്കിളി കരയാറില്ല | 1986 | പത്മരാജൻ | ശാരി, നായികയുടെ സുഹൃത്ത് | |
5 | സഞ്ചാരം | 2004 | ലിജി പുല്ലപ്പള്ളി | രണ്ട് നായികമാരും | |
6 | ഋതു | 2009 | ശ്യാമപ്രസാദ് | ആസിഫ് അലി, നായകൻറെ സുഹൃത്ത് | |
7 | സൂഫി പറഞ്ഞ കഥ | 2010 | പ്രിയനന്ദൻ | ഉഭയലൈംഗികതയുള്ള നായകനും ഗേ സുഹൃത്തും | |
8 | സൈലന്റ്_വാലി | 2013 | സൈദ് ഉസ്മാൻ | രണ്ട് നായികമാരും | |
9 | മുംബൈ പോലീസ് | 2013 | റോഷൻ ആണ്ട്രൂസ് | നായകനും(പ്രിഥ്വിരാജ്) കാമുകനും | |
10 | ഇംഗ്ലീഷ് | 2013 | ശ്യാമപ്രസാദ് | നായിക നദിയാ മൊയ്തുവിൻറെ ഭർത്താവ് | |
11 | മൈ ലൈഫ് പാർട്ണർ | 2014 | എം. ബി. പദ്മകുമാർ | രണ്ട് നായകന്മാരും | |
12 | ഫ്ലാറ്റ് നമ്പർ 4B | 2014 | കൃഷ്ണജിത് എസ്. വിജയൻ | ശ്രീജിത്ത് രവിയുടെ ഉപകഥാപാത്രം | |
13 | നീന | 2015 | ലാൽ ജോസ് | നായിക നീനയുടെ കൂട്ടുകാരായ ഗേ-ദമ്പതികൾ | |
14 | ലൈഫ് ഓഫ്ജോ സൂട്ടി | 2015 | ജിത്തു ജോസഫ് | ഉപകഥാപാത്രം- പരാമർശം മാത്രം | |
15 | റോക്ക് സ്റ്റാർ | 2015 | വി.കെ._പ്രകാശ് | നായികയുടെ സുഹൃത്ത് , തമാശക്ക് വേണ്ടി | |
16 | 2_കൺട്രീസ് | 2015 | ഷാഫി | നായികയുടെ സുഹൃത്ത് , തമാശക്ക് വേണ്ടി | |
17 | വെളുത്ത രാത്രികൾ | 2016 | റാസി മുഹമ്മദ് | രണ്ട് നായികമാർ പ്രണയത്തിൽ | |
18 | കബോഡി സ്കേപ്സ് | 2016 | ജയൻ ചെറിയാൻ | രണ്ട് നായകരും പ്രണയത്തിൽ |