Jump to content

സംവാദം:1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ മാറ്റം എന്തിനാണ്? പട്ടികകളിൽ ഉള്ള വിവരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ? --അനൂപ് | Anoop (സംവാദം) 07:25, 9 ഡിസംബർ 2011 (UTC)[മറുപടി]

സംവിധായകൻ മാത്രമുള്ളതല്ലേ നല്ലത്? മറ്റ് വിവരങ്ങൾ ചലച്ചിത്രത്തിന്റെ ലേഖനത്തിൽ നിന്നും ലഭിക്കുന്നതല്ലേ ഉചിതം? കഥ, തിരക്കഥ മാത്രമായി ഇടേണ്ടതുണ്ടോ. കഥയോളം പ്രധാന്യമുള്ളതല്ലേ സംഭാഷണം. തിരക്കഥയും സംഭാഷണവും എപ്പോഴും ഒരാളായി കൊള്ളണമെന്നില്ലല്ലോ. ചലച്ചിത്രങ്ങളുടെ ലിസ്റ്റ് മാത്രമായി ഇടുന്നതാണ് നല്ലതെന്ന് തോന്നി. പോരെങ്കിൽ ഇനി. കഥ, തിരക്കഥ, സംഭാഷണം, സംഗീതം, ഗാനരചന എന്നിവയൊക്കെയുള്ള ഒരു ഭീമൻ പട്ടിക തയ്യാറാക്കാം. --Jairodz (സംവാദം) 08:21, 9 ഡിസംബർ 2011 (UTC)[മറുപടി]

ഈ രൂപമായിരുന്നു നല്ലതെന്ന് അഭിപ്രായം. പട്ടിക വെറും പട്ടികയാവതെ കുറച്ചുകൂടി വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു. ഈ രണ്ട് (1,2) പട്ടികകളും നോക്കു അവശ്യ വിവരങ്ങൾ ലഭിക്കുന്നില്ലെ? --കിരൺ ഗോപി 08:30, 9 ഡിസംബർ 2011 (UTC)[മറുപടി]
കിരണിനോടു യോജിക്കുന്നു. പട്ടികകൾ, ലേഖനങ്ങളിലേക്കുള്ള കണ്ണികളുടെ സഞ്ചയം മാത്രമാകരുത്. അതിൽ അത്യാവശ്യ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതു തന്നെയാണു നല്ലത്. വിക്കിപീഡിയ ഒരു സംഭരണിയല്ല എന്ന കാര്യം കൂടെ ഓർക്കുക. --അനൂപ് | Anoop (സംവാദം) 08:42, 9 ഡിസംബർ 2011 (UTC)[മറുപടി]
അത്യാവശ്യ വിവരങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞാൽ ഉൾപ്പെടുത്താൻ ശ്രമിക്കാം. --Jairodz (സംവാദം) 10:33, 9 ഡിസംബർ 2011 (UTC)[മറുപടി]
ചലച്ചിത്രത്തിന്റെ പേര്, സംവിധാനം, സംഗീതം( ഇതിൽ ഗാനരചന, സംഗീത സംവിധാനം എന്നിവ ഉൾപ്പെടുത്താം), തിരക്കഥ (ഇതിൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഉൾപ്പെടുത്താം), പ്രധാന അഭിനേതാക്കൾ എന്നിവ ഉൾപ്പെടുത്താം എന്നു കരുതുന്നു.--അനൂപ് | Anoop (സംവാദം) 10:37, 9 ഡിസംബർ 2011 (UTC)[മറുപടി]
നിലവിലുള്ളവ അവശ്യവിവരങ്ങളായിരുന്നു, മുകളിൽ സൂചിപ്പിച്ചതുപോലെ പട്ടികയേ ലേഖനങ്ങളിലേക്ക് കണ്ണികൊടുക്കാൻ മാത്രമായി ഉപയോഗിക്കാതിരിക്കുക അങ്ങനെ ചെയ്യാൻ ഫലകങ്ങൾ മതിയാകും. ഈ അഭിപ്രായം പറഞ്ഞതിന്റെ പൊരുൾ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പേരുകൾ പട്ടികയിൽ ചേർക്കണം എന്നല്ല. വിവേകശാലിയായി തിരുത്തു.--കിരൺ ഗോപി 10:44, 9 ഡിസംബർ 2011 (UTC)[മറുപടി]

കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പകരം രചന എന്നതാവും നല്ലതെന്ന് തോന്നുന്നു. ഛായാഗ്രഹണം? ഇപ്പോൾ ഒട്ടുമിക്ക പട്ടികകളിലും ചലച്ചിത്രത്തിന്റെ പേര്, സംവിധായകൻ എന്നിവ മാത്രമേ പൂർണ്ണമായി ഉള്ളൂ. തൊണ്ണൂറുകളിലേതിൽ ചിലതിൽ സംവിധായകൻ എന്ന കോളവും അപൂർണ്ണമാണ്. അവ ചേർത്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഗാനരചന, സംഗീതം എന്നിവ ഒറ്റക്കോളത്തിൽ ഉൾപ്പെടുത്തുന്നത് ശരിയാവുമോ എന്നറിയില്ല. --Jairodz (സംവാദം) 11:08, 9 ഡിസംബർ 2011 (UTC)[മറുപടി]

ഛായാഗ്രഹണം ആവശ്യമെന്ന് തോന്നുന്നില്ല. രചന എന്ന തലക്കെട്ട് കൊള്ളാം. അവിടെ:
കഥ:
തിരക്കഥ:
സംഭാഷണം:
എന്നിങ്ങനെ എഴുതിയാൽ മതി. അതു പോലെ സംഗീതം എന്നൊരു തലക്കെട്ടു നൽകി അതിൽ ഗാനരചയിതാവിനെയും സംഗീതസംവിധായകനെയും ഉൾക്കൊള്ളിക്കാം. കോളം അപൂർണ്ണമാണെന്നത് ഒരു പ്രശ്നമാക്കേണ്ട. . മുൻപ് Pathaayan ഈ താൾ സൃഷ്ടിക്കുമ്പോൾ Jairodz എന്നൊരു ഉപയോക്താവ് ഭാവിയിൽ വന്ന് അവയിൽ സംവിധായകനെ ചേർക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.അതു പോലെ ഈ വിവരങ്ങളും ഭാവിയിൽ താല്പര്യമുള്ള ആരെങ്കിലും പൂർത്തിയാക്കിക്കൊള്ളും --അനൂപ് | Anoop (സംവാദം) 11:23, 9 ഡിസംബർ 2011 (UTC)[മറുപടി]
ചലച്ചിത്രം, സംവിധാനം, രചന, അഭിനേതാക്കൾ. ഇത്രയും പോരേ? ഉൾക്കൊള്ളിക്കാൻ പ്രസായമുള്ളതുകൊണ്ടല്ല, എങ്കിലും സംഗീതം/ഗാനരചന വേണോ? സംഗീതവും ഛായാഗ്രഹണവും ഏകദേശം തുല്യപ്രാധാന്യമുള്ളതല്ലേ? നിരകൾ കൂടുംതോറും പട്ടിക കൂടുതൽ വികൃതമാകും. :-) മറ്റ് പ്രധാനവിവരങ്ങൾ ചലച്ചിത്രത്തിന്റെ ലേഖനത്തിൽ നിന്ന് ലഭിക്കുന്നതാവും ഉചിതം. "കഥ: തിരക്കഥ: സംഭാഷണം: " ഇങ്ങനെ കൊടുക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. സ്വതേ തിരക്കഥാകൃത്തിന്റെ പേര് കൊടുത്തതിന് ശേഷം കഥ, സംഭാഷണം എന്നിവ മറ്റാരെങ്കിലുമാണെങ്കിൽ പ്രത്യേകം സൂചിപ്പിക്കുന്നതാവും നല്ലത്. --Jairodz (സംവാദം) 12:43, 9 ഡിസംബർ 2011 (UTC)[മറുപടി]
സംഗീതം കൂടി ഉൾപ്പെടുത്തണമെന്നാണു കരുതുന്നത്. ചലച്ചിത്രങ്ങളിലെ കഥ,തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തത് വ്യത്യസ്ത വ്യക്തികളാണെങ്കിൽ മാത്രം ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ ഉൾക്കൊള്ളിച്ചാൽ മതിയാകും. --അനൂപ് | Anoop (സംവാദം) 07:21, 12 ഡിസംബർ 2011 (UTC)[മറുപടി]