Jump to content

ബ്രാഡ്‌മാൻ നേടിയ അന്താരാഷ്ട്ര ശതകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Black and white image of a man in cap and white cricket kit with batting pads and gloves on, walking onto a cricket ground. A number of spectators are in the background behind a fence.
ഇംഗ്ലണ്ടിനെതിരെ 1937ൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ ബാറ്റു ചെയ്യാനായി പോകുന്നു, ഈ കളിയിൽ ബ്രാഡ്മാൻ 270 റൺസ് നേടി. എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ് എന്നറിയപ്പെടുന്ന ഇന്നിംഗ്‌സായിരുന്നു അത്.[1]

ഓസ്ട്രേലിയൻ ക്രിക്കറ്ററായ സർ ഡൊണാൾഡ് ബ്രാഡ്‌മാൻ എക്കാലത്തെയും മികച്ച ക്രിക്കറ്റർ എന്നാണറിയപ്പെടുന്നത്,[2][3][4] 1928 മുതൽ 1948 വരെയുള്ള തന്റെ ക്രിക്കറ്റ് ജീവിതത്തിൽ 29 ടെസ്റ്റ് സെഞ്ച്വറികൾ ബ്രാഡ്‌മാൻ നേടിയിട്ടുണ്ട്.[൧] എന്നിരുന്നാലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിതത്തിൽ 1940 മുതൽ 1946രണ്ടാം ലോക മഹായുദ്ധം മൂലവും ആരോഗ്യ കാരണങ്ങളാലും തടസ്സങ്ങൾ നേരിട്ടു.[5]. 1936–1937 സീസണിൽ ഓസ്ടേലിയൻ ടീമിന്റെ നായകനായിരുന്നു.[6] ക്യാപ്റ്റനായിരിക്കെയാണ്‌ ബ്രാഡ്‌മാൻ പതിനാൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയത്.[7] ഏറ്റവും കൂടുതൽ തവണ ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുള്ള ക്രിക്കറ്റർ എന്ന റിക്കോഡ് ഇപ്പോഴും ബ്രാഡ്‌മാന്റെ പേരിലാണ്‌.[8]. രണ്ട് തവണ ട്രിപ്പിൾ സെഞ്ച്വറി എന്ന നേട്ടം വീരേന്ദ്ര സേവാഗിനും ബ്രയൻ ലാറയ്ക്കും ഒപ്പം പങ്കിടുന്നു.[9] അദ്ദേഹം നേടിയ സെഞ്ച്വറികളിൽ പത്തൊൻപതെണ്ണവും ഇംഗ്ലണ്ടിന്‌ എതിരെയായിരുന്നു. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ തവണ സെഞ്ച്വറി നേട്ടം എന്ന ഈ റെക്കോഡ് ഇപ്പോഴും നിലനിൽക്കുന്നു.[10]

ബ്രാഡ്മാന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി നേടിയത് 1930 ലെ ആഷസ് പരമ്പരയിലായിരുന്നു, 334 റൺസാണ് അന്ന് അദ്ദേഹം നേടിയത്. 1930 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 309 റൺസും ബ്രാഡ്മാൻ നേടുകയുണ്ടായി, ഒരു ദിവസത്തെ കളിയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ആ റിക്കോഡ് ഇപ്പോഴും നില നിൽക്കുന്നു.[11] 1933ൽ വാലി ഹാമണ്ട് 336 റൺസ് എടുക്കുന്നത് വരെ ബ്രാഡ്മാനായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗിത സ്കോറിനുടമ.[12] 1930 ലെ അതേ പരമ്പരയിൽ ബ്രാഡ്മാൻ ഒരു സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറികളും നേടുകയുണ്ടായി, 7 ഇന്നിംഗ്സിലുമായി മൊത്തം 974 റൺസാണ് ബ്രാഡ്മാൻ അടിച്ചുകൂട്ടിയത്, ഒരു സീരീസിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റിക്കോഡാണിത്.[13] 1937ൽ പനി ബാധിച്ച ബ്രാഡ്മാന് ഏഴാമതായി ആണ് ഇറങ്ങേണ്ടി വന്നത്, ആ കളിയിൽ അദ്ദേഹം 270 റൺസ് നേടുകയും ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയെ വിജയിപ്പിക്കുകയും ചെയ്തു.[14] ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച് ഇന്നിംഗ്സായാണ് വിസ്ഡന്റെ 2001ൽ പുറത്തിറങ്ങിയ അൽമനാക്കിൽ ബ്രാഡ്മാന്റെ ഈ ഇന്നിം‌ഗ്‌സിനെ വിശേഷിപ്പിച്ചത്.[1] ഏഴാമതായി ഇറങ്ങിയ ഒരു ബാറ്റ്സ്മാൻ നേടിയ ഏറ്റവും ഉയർന്ന സ്കോറാണിത് ഇപ്പോഴും. അതുപോലെ തന്നെ 1934ൽ അഞ്ചാമനായി ഇറങ്ങി ബ്രാഡ്മാൻ നേടിയ 304 റൺസും ഒരു റെക്കോഡാണ്.[15]

1948ൽ ബ്രാഡ്മാൻ വിരമിക്കുമ്പോൾ തന്റെ പേരിൽ അദ്ദേഹം 80 ഇന്നിംഗ്സുകളിൽ നിന്നായി 29 സെഞ്ച്വറികൾ നേടി. അദ്ദേഹം നേടിയ 6,996 റൺസിൽ 5,393 റൺസും നേടിയത് സെഞ്ച്വറികളിൽ നിന്നുമാണ്.[16] കളിച്ച 36.25% ഇന്നിംഗ്സിലും സെഞ്ച്വറി നേടാൻ ബ്രാഡ്മാനായി.[17] ഇത് അദ്ദേഹത്തിന് തന്റെ ക്രിക്കറ്റ് ജീവിതത്തിൽ അതുല്യമായ 99.94 എന്ന ഒരു ബാറ്റിംഗ് ശരാശരി നേടികൊടുത്തു. മറ്റൊരു കളിക്കാരനും 61ൽ കൂടുതൽ നേടിയിട്ടില്ല.[൨] അവസാന ടെസ്റ്റിൽ 4 റൺസ് കൂടി നേടിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ശരാശരി 100 റൺസാകുമായിരുന്നു.[18][19]

അടയാളം വിവരണം
* പുറത്താകാതെ
ഓസ്ട്രേലിയയുടെ നായകൻ
ടെസ്റ്റ് പരമ്പരയിൽ കളിച്ച ടെസ്റ്റുകളുടെ എണ്ണം.
സ്ഥാനം ബാറ്റിംഗിൽ ഇറങ്ങിയ സ്ഥാനം.
ഇന്നിംഗ്‌സ് മത്സരത്തിലെ ഇന്നിംഗ്‌സ്.
H/A വേദി നാട്ടിലോ, വിദേശത്തോ.
തോൽ‌വി ഓസ്ട്രേലിയ കളി തോറ്റു.
ജയം ഓസ്ട്രേലിയ കളി വിജയിച്ചു.
സമനില മത്സരം സമനിലയിൽ അവസാനിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് സെഞ്ച്വറികൾ

[തിരുത്തുക]
ക്രമം സ്കോർ എതിരാളി സ്ഥാനം ഇന്നിംഗ്‌സ് ടെസ്റ്റ് വേദി H/A തീയതി ഫലം
1 112  ഇംഗ്ലണ്ട് 6 3 3/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'December' is not a valid month തോൽ‌വി[20]
2 123  ഇംഗ്ലണ്ട് 5 2 5/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'March' is not a valid month വിജയം[21]
3 131  ഇംഗ്ലണ്ട് 3 4 1/5 ട്രെന്റ് ബ്രിഡ്ജ്, നോട്ടിംഗ് ഹാം വിദേശത്ത് Error in Template:Date table sorting: 'June' is not a valid month തോൽ‌വി[22]
4 254  ഇംഗ്ലണ്ട് 3 2 2/5 ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം, ലണ്ടൻ വിദേശത്ത് Error in Template:Date table sorting: 'June' is not a valid month വിജയം[23]
5 334  ഇംഗ്ലണ്ട് 3 1 3/5 ഹെഡിംഗ്‌ലി സ്റ്റേഡിയം, ലീഡ്സ് വിദേശത്ത് Error in Template:Date table sorting: 'July' is not a valid month സമനില[24]
6 232  ഇംഗ്ലണ്ട് 3 2 5/5 ദി ഓവൽ, ലണ്ടൻ വിദേശത്ത് Error in Template:Date table sorting: 'August' is not a valid month വിജയം[25]
7 223  വെസ്റ്റ് ഇൻഡീസ് 3 1 3/5 ബ്രിസ്ബെയിൽ എക്സിബിഷൻ ഗ്രൗണ്ട്, ബ്രിസ്ബെയിൽ നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[26]
8 152  വെസ്റ്റ് ഇൻഡീസ് 3 2 4/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'February' is not a valid month വിജയം[27]
9 226  ദക്ഷിണാഫ്രിക്ക 3 1 1/5 ദ ഗാബ, ബ്രിസ്ബെയിൽ നാട്ടിൽ Error in Template:Date table sorting: 'November' is not a valid month വിജയം[28]
10 112  ദക്ഷിണാഫ്രിക്ക 4 2 2/5 സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി നാട്ടിൽ Error in Template:Date table sorting: 'December' is not a valid month വിജയം[29]
11 167  ദക്ഷിണാഫ്രിക്ക 3 3 3/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'December' is not a valid month വിജയം[30]
12 299*  ദക്ഷിണാഫ്രിക്ക 3 2 4/5 അഡ്ലെയ്ഡ് ഓവൽ, അഡ്ലെയ്ഡ് നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[31]
13 103*  ഇംഗ്ലണ്ട് 4 3 2/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'December' is not a valid month വിജയം[32]
14 304  ഇംഗ്ലണ്ട് 5 2 4/5 ഹെഡിംഗ്‌ലി സ്റ്റേഡിയം, ലീഡ്സ് വിദേശത്ത് Error in Template:Date table sorting: 'July' is not a valid month സമനില[33]
15 244  ഇംഗ്ലണ്ട് 3 1 5/5 ദി ഓവൽ, ലണ്ടൻ വിദേശത്ത് Error in Template:Date table sorting: 'August' is not a valid month വിജയം[34]
16 270♠  ഇംഗ്ലണ്ട് 7 3 3/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[35]
17 212♠  ഇംഗ്ലണ്ട് 3 3 4/5 അഡ്ലെയ്ഡ് ഓവൽ, അഡ്ലെയ്ഡ് നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[36]
18 169♠  ഇംഗ്ലണ്ട് 3 1 5/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'February' is not a valid month വിജയം[37]
19 144*♠  ഇംഗ്ലണ്ട് 3 3 1/5 ട്രെന്റ് ബ്രിഡ്ജ്, നോട്ടിംഗ് ഹാം വിദേശത്ത് Error in Template:Date table sorting: 'June' is not a valid month സമനില[38]
20 102*♠  ഇംഗ്ലണ്ട് 3 4 2/5 ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം, ലണ്ടൻ വിദേശത്ത് Error in Template:Date table sorting: 'June' is not a valid month സമനില[39]
21 103♠  ഇംഗ്ലണ്ട് 4 2 4/5 ഹെഡിംഗ്‌ലി സ്റ്റേഡിയം, ലീഡ്സ് വിദേശത്ത് Error in Template:Date table sorting: 'July' is not a valid month വിജയം[40]
22 187♠  ഇംഗ്ലണ്ട് 3 1 1/5 ദി ഗാബ, ബ്രിസ്ബെയിൽ നാട്ടിൽ Error in Template:Date table sorting: 'November' is not a valid month വിജയം[41]
23 234♠  ഇംഗ്ലണ്ട് 6 2 2/5 സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി നാട്ടിൽ Error in Template:Date table sorting: 'December' is not a valid month വിജയം[42]
24 185♠  ഇന്ത്യ 3 1 1/5 ദി ഗാബ, ബ്രിസ്ബെയിൽ നാട്ടിൽ Error in Template:Date table sorting: 'November' is not a valid month വിജയം[43]
25 132♠  ഇന്ത്യ 3 1 3/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[44]
26 127*♠  ഇന്ത്യ 6 3 3/5 മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, മെൽബൺ നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[44]
27 201♠  ഇന്ത്യ 3 1 4/5 അഡ്ലെയ്ഡ് ഓവൽ, അഡ്ലെയ്ഡ് നാട്ടിൽ Error in Template:Date table sorting: 'January' is not a valid month വിജയം[45]
28 138♠  ഇംഗ്ലണ്ട് 3 2 1/5 ട്രെന്റ് ബ്രിഡ്ജ്, നോട്ടിംഗ് ഹാം വിദേശത്ത് Error in Template:Date table sorting: 'June' is not a valid month വിജയം[46]
29 173*♠  ഇംഗ്ലണ്ട് 3 4 4/5 ഹെഡിംഗ്‌ലി സ്റ്റേഡിയം, ലീഡ്സ് വിദേശത്ത് Error in Template:Date table sorting: 'July' is not a valid month വിജയം[47]

കുറിപ്പുകൾ

[തിരുത്തുക]

^ അന്താരഷ്ട്ര ക്രിക്കറ്റിൽ ബ്രാഡ്മാൻ ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, ബ്രാഡ്മാന്റെ കാലത്ത് ഏകദിനവും ട്വന്റി20യും നിലവിലില്ലായിരുന്നു.

^ കുറഞ്ഞത് ഇരുപത് ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ബാറ്റ്സ്മാന്മാരെ പരിഗണിച്ചിട്ടുള്ളു

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Laxman, Kumble in Wisden's top ten list". Cricinfo. 26 July 2001. Retrieved 1 January 2010.
  2. Armstrong, Geoff (2003). Legends of Cricket. Allen & Unwin. p. 14. ISBN 9781865088365.
  3. Ashley Alexander, Mallett (2001). Eleven: the greatest eleven of the 20th century. University of Queensland Press. p. 39. ISBN 9780702232589.
  4. National treasures from Australia's great libraries. National Library of Australia. 2005. p. 114. ISBN 9780642276209.
  5. Page, Michael. "Biographical essay by Michael Page". State Library of South Australia. Archived from the original on 2008-06-20. Retrieved 3 January 2010.
  6. "Sir Donald Bradman". The Telegraph. 27 February 2001. Retrieved 5 January 2010.
  7. "DG Bradman – Centuries in Test cricket as captain". Cricinfo. Retrieved 5 January 2010.
  8. "Most Double Hundreds in a Career". Cricinfo. Retrieved 1 January 2010.
  9. "Most Triple Hundreds in a Career". Cricinfo. Retrieved 1 January 2010.
  10. "Most hundreds against one team". Cricinfo. Retrieved 1 January 2010.
  11. "Most Runs in a Day". Cricinfo. Retrieved 1 January 2010.
  12. "Most Runs in an Innings". Cricinfo. Retrieved 19 January 2010.
  13. "Most Runs in a Series". Cricinfo. Retrieved 1 January 2010.
  14. "England v Australia 1936/37". Cricinfo. Retrieved 1 January 2010.
  15. "Most runs in an innings (by batting position)". Cricinfo. Retrieved 1 January 2010.
  16. "DG Bradman – Centuries in Test matches". Cricinfo. Retrieved 1 January 2010.
  17. "Players Batting 30 Innings with 10% Centuries". Howstat. Retrieved 1 January 2010.
  18. "Widen's cricketers of the century". BBC News. 5 April 2000. Retrieved 5 January 2010.
  19. "The Legend of "the Don" (TV program transcript)". Australian Broadcasting Corporation. 26 February 2001. Retrieved 5 January 2010.
  20. "The Ashes (1928/29) – 3rd Test". Cricinfo. Retrieved 1 January 2010.
  21. "The Ashes (1928/29) – 5th Test". Cricinfo. Retrieved 1 January 2010.
  22. "The Ashes (1930) – 1st Test". Cricinfo. Retrieved 1 January 2010.
  23. "The Ashes (1930) – 2nd Test". Cricinfo. Retrieved 1 January 2010.
  24. "The Ashes (1930) – 3rd Test". Cricinfo. Retrieved 1 January 2010.
  25. "The Ashes (1930) – 5th Test". Cricinfo. Retrieved 1 January 2010.
  26. "West Indies in Australia Test Series (1930/31) – 3rd Test". Cricinfo. Retrieved 1 January 2010.
  27. "West Indies in Australia Test Series (1930/31) – 4th Test". Cricinfo. Retrieved 1 January 2010.
  28. "South Africa in Australia Test Series (1931/32) – 1st Test". Cricinfo. Retrieved 1 January 2010.
  29. "South Africa in Australia Test Series (1931/32) – 2nd Test". Cricinfo. Retrieved 1 January 2010.
  30. "South Africa in Australia Test Series (1931/32) – 3rd Test". Cricinfo. Retrieved 1 January 2010.
  31. "South Africa in Australia Test Series (1931/32) – 4th Test". Cricinfo. Retrieved 1 January 2010.
  32. "The Ashes (1932/33) – 2nd Test". Cricinfo. Retrieved 1 January 2010.
  33. "The Ashes (1934) – 4th Test". Cricinfo. Retrieved 1 January 2010.
  34. "The Ashes (1934) – 5th Test". Cricinfo. Retrieved 1 January 2010.
  35. "The Ashes (1936/37) – 3rd Test". Cricinfo. Retrieved 1 January 2010.
  36. "The Ashes (1936/37) – 4th Test". Cricinfo. Retrieved 1 January 2010.
  37. "The Ashes (1936/37) – 5th Test". Cricinfo. Retrieved 1 January 2010.
  38. "The Ashes (1938) – 1st Test". Cricinfo. Retrieved 1 January 2010.
  39. "The Ashes (1938) – 2nd Test". Cricinfo. Retrieved 1 January 2010.
  40. "The Ashes (1938) – 4th Test". Cricinfo. Retrieved 1 January 2010.
  41. "The Ashes (1946/47) – 1st Test". Cricinfo. Retrieved 1 January 2010.
  42. "The Ashes (1946/47) – 2nd Test". Cricinfo. Retrieved 1 January 2010.
  43. "India in Australia Test Series (1947/48) – 1st Test". Cricinfo. Retrieved 1 January 2010.
  44. 44.0 44.1 "India in Australia Test Series (1947/48) – 3rd Test". Cricinfo. Retrieved 1 January 2010.
  45. "India in Australia Test Series (1947/48) – 4th Test". Cricinfo. Retrieved 1 January 2010.
  46. "The Ashes (1948) – 1st Test". Cricinfo. Retrieved 1 January 2010.
  47. "The Ashes (1948) – 4th Test". Cricinfo. Retrieved 1 January 2010.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]