സത്രിയ നൃത്തം
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള ഒരു നൃത്തരൂപമാണ് സാത്രിയ. അസമിൽ ബ്രഹ്മപുത്രാ നദിക്കു നടുവിലുള്ള മാജുലി ദ്വീപിലാണ് ഈ നൃത്തരുപം ആവിർഭവിച്ചത്[1]. ലോകത്തിലെ തന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി.
പേരിനു പിന്നിൽ
[തിരുത്തുക]സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവമതകേന്ദ്രമായ ‘സാത്രി‘ യിൽ നിന്നാണ് സാത്രിയ എന്ന പേരുണ്ടായത്. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്.
ഘടകങ്ങൾ
[തിരുത്തുക]ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രാചാര്യമുള്ള ഒന്നാണിത്. ഈ നൃത്തരൂപത്തിലെ ഇതിവൃത്തം ഭക്തിയാണ്. ഈ നൃത്തരൂപം പരിണമിച്ചിട്ട് ഏകദേശം 500 കൊല്ലത്തോളമെങ്കിലും ആയികാണും. ആസ്സാമിൽ മാത്രമാണ് ഇതിന് പ്രാധാന്യം ഉള്ളത്. ശാസ്ത്രീയ ഗാനവും വയലിനും പുല്ലാംങ്കുഴലും ദോളൂം എല്ലാം കൂടിച്ചേർന്നുള്ള താളമയമായ ഒരു നൃത്തമാണ് ഇത്.
പ്രശസ്ത നർത്തകർ
[തിരുത്തുക]- കൃഷ്ണാക്ഷി കശ്യപ്
- അന്വേഷാ മൊഹന്ത
- അനന്യ മഹന്ത
- വയലീന ബൊർദോലൊയ്
- ദേവിക പാലുക്
- മല്ലിക കന്ദളി
- മീനാക്ഷി മേധി
- രാമകൃഷ്ണതാലുക്ദാർ
അവലംബം
[തിരുത്തുക]
എട്ടു ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ |
---|
ഭരതനാട്യം | കഥക് | കഥകളി | കുച്ചിപ്പുടി മണിപ്പൂരി നൃത്തം | മോഹിനിയാട്ടം | ഒഡീസ്സി | സത്രിയ നൃത്തം |