Jump to content

ഭാൻഗ്ര (നൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhangra (dance) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബിലെ ഭാൻഗ്ര നൃത്തരൂപം

പുരുഷന്മാരുടെ നൃത്തമാണിത്. ആഘോഷങ്ങൾ ഏതായാലും അതിനു താളമേളങ്ങൾ പകരാൻ പഞ്ചാബികൾ ഭാംഗ്രയുടെ ചുവടു വെക്കുന്നു. കൊയ്ത്തു കാലത്തേ ബൈശാഖി ഉത്സവും ആയി ഇതിനു ബന്ധം ഉണ്ട്. ബോലി എന്നറിയപ്പെടുന്ന ഈരടികൾ നൃത്തത്തെ സംഗീതാത്മകമാക്കുന്നു. വര്ണശബളമാണ് നൃത്തക്കാരുടെ വേഷങ്ങൾ

ആധുനിക ഭാൻഗ്ര നൃത്തത്തിന്റെ വേഷമണിഞ്ഞ കലാകാരൻമാരും കലാകാരികളും
പഞ്ചാബി ഭാൻഗ്ര നൃത്തിനകമ്പടിയായി ചെണ്ട കൊട്ടുന്ന കലാകാരൻ

പഞ്ചാബ് പ്രദേശങ്ങളിലെ ഒരു പരമ്പരാഗത നൃത്തരൂപമാണ് ഭാൻഗ്ര (Bhaṅgṛā (Punjabi: ਭੰਗੜਾ (Gurmukhi), بھنگڑا (Shahmukhi); pronounced [pə̀ŋɡɽaː]). പഞ്ചാബിലെ മഹ്ജ എന്ന സ്ഥലത്താണ് ഈ നൃത്തരൂപം രൂപം കൊണ്ടത്. പഞ്ചാബിൽ രൂപംകൊണ്ട ഈ പരമ്പരാഗത നൃത്ത രൂപത്തിന് ഒരു ആധുനിക പതിപ്പുകൂടിയുണ്ട്, പഞ്ചാബിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിപാർത്തവർ രൂപപ്പെടുത്തിയ ഇതിനെ ആധുനികഭാൻഗ്ര എന്നാണ് വിളിക്കുന്നത്.

പരമ്പരാഗത നൃത്തമായ ഭാൻഗ്രയുടെ ഉത്ഭവത്തെക്കുറിച്ച് ഊഹാടിസ്ഥാനത്തിലുള്ള അറിവുകൾമാത്രമാണുള്ളത്. ഭാൻഗ്ര നൃത്തരൂപം പഞ്ചാബിലെ ബാഗാ എന്ന ഒരു ആയോധനനൃത്തരൂപവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. [1]

പഞ്ചാബ് പ്രദേശങ്ങളിലെ കാർഷിക ഉത്സവമായ വൈശാഖി കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കൊയ്ത്തുകഴിഞ്ഞ ദിവസങ്ങളിൽ പുരുഷന്മാർ ഭാൻഗ്രനൃത്തചുവടുകൾ വെക്കാറുണ്ട്.

പഞ്ചാബ് പ്രവിശ്യയുടെ വിഭജനത്തിനു ശേഷം കിഴക്കൻ പഞ്ചാബ് (പഞ്ചാബ്, ഇന്ത്യ) പടിഞ്ഞാറൻ പഞ്ചാബ് (പഞ്ചാബ്, പാകിസ്താൻ), 1947-ൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തോടനുബന്ധിച്ച് നീക്കം ഇന്ത്യയിലും പാകിസ്താനിലും (ബ്രിട്ടീഷ്, ഇന്ത്യ) ഉണ്ടായപ്പോൾ മാഝ എന്ന പ്രദേശം ബീസ്, രവി എന്നീ നദികൾക്ക് ഇടയിൽ ആയിരുന്നു. സത്ലജ് നദിയുടെ ഉത്തര ദിശയിൽ, അതായത് ടൻ ടരൺ ജില്ലയിലുള്ള ബീസ്, സത്ലജ്, ഹാരികെ എന്നീ നദികളുടെ നദീസംഗമം മുതൽ രവി നദി വരെ വ്യാപിച്ച് കിടക്കുന്ന പ്രദേശം മുഴുവൻ മാഝ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ്.

വിവിധ തരങ്ങൾ

[തിരുത്തുക]

ഭാംഗ്ര നൃത്തത്തിൻറെ ഉത്ഭവത്തെ കുറിച്ചു പല ഊഹാപോഹങ്ങളും ഉണ്ട്. ധില്ലൻറെ അഭിപ്രായത്തിൽ പഞ്ചാബിൻറെ ആയോധനകലയായ ഭാഗായുമായി ബന്ധപ്പെട്ടതാണ് ഭാംഗ്ര. [2] അതേസമയം, മാഝയിലെ നാടോടി നൃത്തം ഉത്ഭവിച്ചത് സിയാൽക്കോട്ടിലാണ്, അതിൻറെ വേരുകൾ ഉള്ളത് ഗുജ്രൻവാല, ശേഖുപുർ, ഗുജറാത്ത്‌, ഗുർദാസ്പൂർ എന്നിവടങ്ങളിലാണ്. [3][4][5] സിയാൽക്കോട്ടിലെ ഗ്രാമങ്ങളിൽ നടക്കുന്ന പരമ്പരാഗത രൂപമാണ് സ്റ്റാൻഡേർഡ് ആയി കണക്കാക്കപ്പെടുന്നത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു പ്രധാന പട്ടണവും സിയാൽകോട്ട് ജില്ലയുടെ ആസ്ഥാനനഗരവുമാണ് സിയാൽകോട്ട്. വടക്കുകിഴക്കൻ പഞ്ചാബിൽ ഇന്ത്യൻ അതിർത്തിയിലായാണ് സിയാൽകോട്ട് നഗരം സ്ഥിതി ചെയ്യുന്നത്. 19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സിയാൽകോട്ട് പാകിസ്താനിലെ പന്ത്രണ്ടാമത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ്.

വൈവിദ്ധ്യങ്ങൾ

[തിരുത്തുക]

പരമ്പരാഗത ഭാംഗ്ര / മജ്ഹയിലെ പരമ്പരാഗത നൃത്തം

[തിരുത്തുക]
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭാൻഗ്ര നൃത്തം

പരമ്പരാഗത ഭാംഗ്രയുടെ ഉത്ഭവം ഊഹാപോഹങ്ങൾ നിറഞ്ഞതാണ്. പഞ്ചാബിലെ ആയോധന നൃത്തമായ ബഗായിൽ നിന്നാണ് ഭാംഗ്ര ഉണ്ടായത്എന്നാണ് ഐ.എസ് ഝില്ലൺ പ്രസ്താവിക്കുന്നത്.

എന്നാൽ മജ്ഹ പ്രദേശത്തെ പരമ്പരാഗത നൃത്തം ഉണ്ടായത് സിയാൽകോട്ടിലാണ്. ഗുജ്രൻവാല, ഷെയ്കുപൂർ, പാകിസ്താനി പഞ്ചാബിലെ ഗുജറാത്ത് ജില്ല, ഗുർദാസ്പൂർ എന്നിവിടങ്ങളിലെയെല്ലാം പരമ്പരാഗത നൃത്തത്തിന് ഭാംഗ്രയുമായി ബന്ധമുണ്ട്. സിയാൽകോട്ട് ജില്ലയിലെ ഗ്രാമങ്ങളിലുള്ള ഭാംഗ്രയാണ് പരമ്പരാഗത ഭാംഗ്ര നൃത്തത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്.

പരമ്പരാഗത ഭാൻഗ്ര നൃത്തരൂപത്തിൽ ഒരുകൂട്ടം ആളുകൾ വൃത്താകാരത്തിൽ നിന്ന്, ചെണ്ടയുടെ പടഹധ്വനിയുടേയും ധോല എന്ന നാടൻപാട്ടിന്റെ അകമ്പടിയോടുകൂടിയും പരമ്പരാഗത പ‍ഞ്ചാബി നൃത്തചുവടുകൾ വെക്കുകയാണ് ചെയ്യാറ്. ധോല എന്ന നാടൻപാട്ടിനുദാഹരണം താഴെ കൊടുക്കുന്നു.

ਕੰਨਾ ਨੂੰ ਬੁੰਦੇ ਸਿਰ ਛੱਤੇ ਨੇ ਕਾਲੇ
ਦਹੀ ਦੇ ਧੋਤੇ ਮੇਰੇ ਮੱਖਣਾ ਦੇ ਪਾਲੇ
ਰੱਲ ਮਿਟੀ ਵਿੱਚ ਗਏ ਨੇ
ਸੱਜਣ ਕੌਲ ਨਹੀ ਪਾਲੇ
ਤੇਰੇ ਬਾਝੋਂ ਵੇ ਢੋਲਿਆ
ਸਾਨੂੰ ਕੌਣ ਸੰਭਾਲੇ

ലിപ്യന്തരണം:

കാന നൂ ബുൻഡെ സിർ ചാഹ്തെ കാലെ
ദഹി ദെ ഡോടെ മേരെ മക്ന ദെ പാലെഠ"
റാൽ മിട്ടി വിച്ച് ഗായെ നെ
സജൻ കോൽ നഹി പാലെ
തേരെ ഭാജോ വെ ധൊലെയാ
സനു കൗൻ സംഭാലെയ്

കൊയ്ത്തുവേളകളിൽ അവതരിപ്പിക്കുന്ന പരമ്പരാഗത [6] ഭാൻഗ്ര നൃത്തരൂപം പാകിസ്താനിൽ പ്രശസ്തമാണ്. [7]


പ്രാചീന ഭംഗാരയുടെ സ്വതന്ത്ര രൂപം

[തിരുത്തുക]
മിച്ചിഗൻ സംസ്ഥാന സർവകലാശാലയിലെ നർത്തകരുടെ ഭംഗാര നൃത്തം

1947 ഇൽ പഞ്ചാബ് പ്രദേശത്തിന്റെ വിഭജനത്തിനു ശേഷം എല്ലാ വിശ്വാസങ്ങളിലും ഉള്ള പുരുഷന്മാർ ഒരുമിച്ച് പ്രാചീന ഭംഗാര നൃത്തം ചെയ്തു. 1947 നു ശേഷം ദശലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലും പാകിസ്താനിലും കുടിയേറുകയുണ്ടായി. ഭംഗാരയിൽ വൈദഗ്ദ്ധ്യം നേടിയ വളരെയധികം സമുദായങ്ങൾ അപ്പോൾ പാകിസ്താനിൽ എത്തിച്ചേർന്നു. എങ്കിലും സിക്കുകാരും ഹിന്ദു മതസ്തരും പഞ്ചാബിൽ വരികയും അവിടെ അവർ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപം വികസിപ്പിക്കുകയും ചെയ്തു.

1950 ഇൽ പഞ്ചാബിൽ പ്രാചീന ഭംഗാരയുടെ സ്വതന്ത്രരൂപത്തിന്റെ വികസനം കണ്ട പാട്യാല മഹാരാജാവ് അതിനെ പരിപോഷിപ്പിക്കാൻ വേണ്ടി 1953 ഇൽ വേദിയിൽ ഭംഗാരയുടെ ഒരു പ്രദർശനത്തിന് അഭ്യർത്ഥിച്ചു. സഹോദരങ്ങൾ നടത്തുന്ന ഒരു നൃത്തസംഘമാണ് ഈ രീതിയിലുള്ള നൃത്തം ആദ്യമായി വികസിപ്പിച്ചെടുത്തത്. മനോഹർ, അവതാർ, ഗുർബചൻ, സംഗീതോപകരണം വായിക്കുന്ന ബനാറാം സുനാമി എന്നിവരാണ് ആ സഹോദരങ്ങൾ. ഭംഗാര നൃത്തം ആദ്യമായി ദേശീയ വേദിയിൽ അരങ്ങേറിയത് 1954 ഇൽ ഒരു റിപ്പബ്ളിക്ക് ദിനാഘോഷത്തിനാണ്. ദശകങ്ങളായി ഭംഗാര നൃത്ത മത്സരം നടക്കുന്നുണ്ട് പാട്യാലയിലെ മോഹിന്ദ്ര കലാലയത്തിൽ.

ആധുനിക ഭംഗാര

[തിരുത്തുക]

1990 കളിൽ പഞ്ചാബിലെ വേദികളിൽ എത്തിയതാണ് ആധുനിക ഭംഗാര. അത് പാശ്ചാത്യ നൃത്തത്തിന്റെയും ഭംഗാരയുടേയും ഒരു സമ്മിശ്ര രൂപമായിരുന്നു അതും മുൻകൂർ റെക്കോർഡ് ചെയ്ത ശബ്ദമിശ്രിതങ്ങളോടെ.

1990 വരെ സർവകലാശാലകളും മറ്റു സംഘടനകളും പ്രതിവർഷം ആധുനിക ഭംഗാര നൃത്ത മത്സരം നടത്താറുണ്ടായിരുന്നു. അമേരിക്ക, കാനഡ, ഇംഗ്ളണ്ട് എന്നിവിടങ്ങളിലെ പട്ടണങ്ങളിലാണ് അതു നടന്നു വന്നിരുന്നത്. ഈ മത്സരങ്ങളിൽ പഞ്ചാബി യുവാക്കളും ദക്ഷിണ ഏഷ്യലിലെ ജനങ്ങളും, ദക്ഷിണ ഏഷ്യയുമായി ഒരു ബന്ധവുമില്ലാത്ത ആൾക്കാരും പണത്തിനും ട്രോഫിക്കും വേണ്ടി മത്സരിക്കാറൂണ്ടായിരുന്നു.

വസ്ത്രം

[തിരുത്തുക]

ഭംഗാര നൃത്തം ചെയ്യുന്ന സ്ത്രീകൾ അവരുടെ പരമ്പരാഗത പഞ്ചാബി വേഷമായ സർവാർ കമ്മീസ് ആണ് അണിയുന്നത്. നീണ്ട സഞ്ചി പോലെ അയഞ്ഞ താഴെ ഭാഗത്ത് മാത്രം ഇറുകിയ പാന്റും, വർണ്ണശബളമായ നീണ്ട ഷർട്ടും ആണ് അത്. പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ്. ഇതെല്ലാം പഞ്ചാബിന്റെ ഗ്രാമീണ നിറപകിട്ടിനെ എടുത്തു കാണിക്കത്തക്ക രീതിയിൽ വളരെ ആകർഷകമായതും വർണ്ണശബളമായതും ആയിരിക്കും. ഇതു കൂടാതെ വേറെയും ഉണ്ട് ബംഗാരയുടെ വസ്ത്ര രീതികൾ.

പഗ്‌- തലപ്പാവ് (സിക്കുകാരുടെ തലപ്പാവിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് ഇതിന്റെ നിർമ്മാണം).

കുർത്ത- ചിത്രത്തുന്നലുകളോടു കൂടിയ 4 ബട്ടനുകൾ ഉള്ള പട്ടു വസ്ത്രം (ഷർട്ട്)

ടെഹ്മത്ത്- അലങ്കരിച്ച കൗപീനം പോലുള്ള തുണി. അത് നർത്തകരുടെ അരയിൽ കെട്ടാൻ ഉപയോഗിക്കുന്നു.

ചഗി- അരക്കെട്ടിൽ ഉള്ള ബട്ടനില്ലാത്ത വസ്ത്രം.

റുമാൽ- കൈ വിരലുകളിൽ അണിയുന്നത്. ഭംഗാര നൃത്തത്തിൽ റുമാൽ വിരലിൽ അണിഞ്ഞ് കൈകൾ ചലിപ്പിക്കുമ്പോൾ വളരെ മനോഹരമാണ്.

അവലംബം

[തിരുത്തുക]
  1. Folk Dances of Panjab Iqbal S Dhillon National Book Shop 1998
  2. Folk Dances of Panjab Iqbal S Dhillon National Book Shop 1998
  3. Folk Dances of Panjab Iqbal S Dhillon National Book Shop 1998
  4. Tony Ballantyne Between Colonialism and Diaspora: Sikh Cultural Formations in an Imperial World [1]
  5. Khushwant Singh (2006) Land of Five Rivers
  6. Carolyn Black (2003) Pakistan: The culture
  7. Pakistan Almanac (2007) Royal Book Company
"https://ml.wikipedia.org/w/index.php?title=ഭാൻഗ്ര_(നൃത്തം)&oldid=3405998" എന്ന താളിൽനിന്ന് ശേഖരിച്ചത്