സന്താനഗോപാലം
ദൃശ്യരൂപം
ഭക്തിരസം തുളുമ്പുന്ന ഒരു ആട്ടക്കഥയാണ് സന്താനഗോപാലം. ഈ ആട്ടക്കഥ രചിച്ചത് മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ ആണ്. വിഷ്ണുഭക്തിമാഹാത്മ്യം ആണ് ഈ കഥയിലെ മുഖ്യപ്രമേയം. ചുവന്ന താടി, കത്തി, കരി എന്നിങ്ങനെയുള്ള വേഷങ്ങൾ ഒന്നും ഈ ആട്ടക്കഥയിൽ ഇല്ല. സന്താനഗോപാലത്തിൽ മിനുക്കുവേഷക്കാരനായ ഒരു ബ്രാഹ്മണനാണ് ആദ്യാവസാനവേഷം. അർജ്ജുനൻ, കൃഷ്ണൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.