Jump to content

സന്ധ്യ രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യ രാജേന്ദ്രൻ
2013-ൽ മാക്ബെത്ത് നാടക അവതരണോദ്ഘാടനത്തിനു മുൻപ്, കൊല്ലം സോപാനത്തിൽ നടന്ന സമ്മേളനത്തിൽ സന്ധ്യ രാജേന്ദ്രൻ
തൊഴിൽനാടകനടി, ചലച്ചിത്രനടി
ജീവിതപങ്കാളി(കൾ)ഇ.എ. രാജേന്ദ്രൻ
കുട്ടികൾദിവ്യദർശൻ
മാതാപിതാക്ക(ൾ)ഒ. മാധവൻ, വിജയകുമാരി

മലയാള നാടക അഭിനേത്രിയും നാടക പ്രവർത്തകയുമാണ് സന്ധ്യ രാജേന്ദ്രൻ . മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

[തിരുത്തുക]

ഒ. മാധവന്റെയും വിജയകുമാരിയുടെയും മകളാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരുന്നു. സ്വരൂപം, സ്ഥിതി തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. നാടക സംവിധായകനും നാടക -ചലച്ചിത്ര നടനുമായ ഇ.എ. രാജേന്ദ്രനാണ് ഭർത്താവ്. ചലച്ചിത്ര നടനായ മുകേഷ് സഹോദരനാണ്. ഹൈഡ് ആന്റ് സീക്ക് എന്ന സിനിമയും നിർമ്മിച്ചു. മകൻ ദിവ്യദർശനും ചലച്ചിത്ര നടനാണ്.[1] കാളിദാസ കലാ കേന്ദ്രത്തിന്റെ നിരവധി നാടകങ്ങൾക്ക് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു. മാക്ബെത്ത് നാടകത്തിന്റെ വസ്ത്രാലങ്കാരവും നൃത്ത സംവിധാനവും നിർവഹിച്ചു.[2]

നാടകങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്
  • കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം(2017)[3]

അവലംബം

[തിരുത്തുക]
  1. "ഇളംതലമുറക്കാരന്റെ അരങ്ങേറ്റം". മംഗളം. December 9, 2012. Retrieved 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
  2. "അവിസ്മരണീയ നാടകാനുഭവമാകാൻ മാക്ബത്ത് ഇന്ന് അരങ്ങിൽ". കേരള കൗമുദി. 19 August 2013. Retrieved 2013 ഓഗസ്റ്റ് 21. {{cite news}}: Check date values in: |accessdate= (help)
  3. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=സന്ധ്യ_രാജേന്ദ്രൻ&oldid=2873828" എന്ന താളിൽനിന്ന് ശേഖരിച്ചത്