സപ്തകക്ഷിമുന്നണി
ദൃശ്യരൂപം
1967-ൽ രൂപം കൊണ്ട കേരളത്തിലെ ഏഴ് രാഷ്ട്രീയ പാർട്ടികളുടെ സഖ്യം ആയിരുന്നു സപ്തകക്ഷിമുന്നണി. ഈ മുന്നണി 1967-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ടാം ഇ.എം.എസ് മന്ത്രിസഭക്കു രൂപം കൊടുക്കുകയും ചെയ്തു. [1]കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐഎം) ആണ് ഈ മുന്നണിക്കു നേതൃത്വം നൽകിയത്.[2]
ഉറവിടം | 1967 | ||
---|---|---|---|
വിജയിച്ച സീറ്റുകൾ | മത്സരിച്ച സീറ്റുകൾ | % | |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സി.പി.ഐ.എം) | 52 | 59 | 23.51 |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) | 19 | 22 | 08.57 |
സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്എസ് പി) | 19 | 21 | 08.40 |
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | 14 | 15 | 06.75 |
റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി) | സ്വതന്ത്രസ്ഥാനാർത്ഥികൾ | ||
കർഷക തൊഴിലാളി പാർട്ടി (കെടിപി) | |||
കേരള സോഷ്യലിസ്റ്റ് പാർട്ടി (കെഎസ്പി) |
സപ്തകക്ഷിമുന്നണി, തിരഞ്ഞെടുപ്പ് നടന്ന133 മണ്ഡലങ്ങളിൽ 117 മണ്ഡലങ്ങളിൽ വിജയിച്ചു (4 സ്വതന്ത്രർ ഉൾപ്പെടെ). 1967 മാർച്ച് 6 ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് (സി.പി.എം.) രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഭരണത്തിലേറി 30 മാസം പൂർത്തിയാകുന്നതിനുമുമ്പ് തന്നെ മുന്നണിയിൽ ആഭ്യന്തര ഭിന്നതകൾ ഉയർന്നുവന്നു. അധികാരമേറ്റ് 32 മാസത്തിനുശേഷം സർക്കാർ 1969 ഒക്ടോബർ 24 ന് രാജിവച്ചു.
രണ്ടാം ഇഎംഎസ് മന്ത്രിസഭ
[തിരുത്തുക]വകുപ്പ് | മന്ത്രി | പാർട്ടി | കുറിപ്പുകൾ |
മുഖ്യമന്ത്രി | ഇ.എം.എസ് നമ്പൂതിരിപ്പാട് | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് | |
റവന്യൂ | കെ.ആർ. ഗൗരിയമ്മ | ||
ഗതാഗതം | ഇ.കെ. ഇമ്പിച്ചി ബാവ | ||
വനം, ഹരിജൻ ക്ഷേമം | എം.കെ. കൃഷ്ണൻ | ||
ധനകാര്യം | പി.കെ. കുഞ്ഞ് | സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി | 1969 മെയ് 13ന് രാജിവച്ചു |
ജലസേചനം, സഹകരണം | പി.ആർ. കുറുപ്പ് | 1969 ഒക്ടോബർ 21ന് രാജിവച്ചു | |
വിദ്യാഭ്യാസം | സി.എച്ച്. മുഹമ്മദ്കോയ | മുസ്ലിം ലീഗ് | |
പഞ്ചായത്ത്, സാമൂഹ്യ വികസനം | എം.പി.എം. അഹമ്മദ് കുരിക്കൾ (1968 ഒക്ടോബർ 24-നു അന്തരിച്ചു. | ||
കെ. അവുക്കാദർക്കുട്ടി നഹ
(1968 നവംബർ 09 ന് അധികാരമേറ്റു) | |||
കൃഷി, വൈദ്യുതി | എം.എൻ. ഗോവിന്ദൻ നായർ | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | |
വ്യവസായം | ടി.വി. തോമസ് | ||
ആരോഗ്യം | ബി. വെല്ലിംഗ്ടൺ | സ്വതന്ത്രസ്ഥാനാർത്ഥി ( കർഷക തോഴിലാലി പാർട്ടി ) | |
പൊതുമരാമത്ത് | ടി.കെ. ദിവാകരൻ | സ്വതന്ത്രസ്ഥാനാർത്ഥി ( റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ) | |
തൊഴിൽ | മത്തായി മാഞ്ഞൂരാൻ | സ്വതന്ത്രസ്ഥാനാർത്ഥി ( കേരള സോഷ്യലിസ്റ്റ് പാർട്ടി ) |
അവലംബം
[തിരുത്തുക]- ↑ Koshi, Luke; Balan, Saritha S. (2017-06-19). "Kerala Chronicles: When a Coalition of Seven Political Parties Came Together Only to Fall Apart". The News Minute (in ഇംഗ്ലീഷ്).
- ↑ https://www.deshabhimani.com/special/news-special-05-03-2016/543609