Jump to content

സഫ്ദർ ജംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഫ്ദർ ജംഗ്
Mirza
Nawab of Oudh
Nawab Wazir al-Mamalik
Wazir ul-Hindustan
Subedar of Kashmir, Agra & Oudh
Khan Bahadur
Mir Atish
Firdaus Aaramgah[a]
ഭരണകാലം19 March 1739– 5 October 1754
മുൻഗാമിSaadat Ali Khan I
പിൻഗാമിShuja-ud-Daula
ഭാര്യ(മാർ)Amat Jahan Begum
പൂർണ്ണനാമം
Abul Mansur Mirza Muhammad Muqim Ali Khan Safdar Jang
പ്രഭു കുടുംബംNishapuri Branch of the Kara Koyunlu
പിതാവ്Siyadat Khan [Mirza Ja’afar Khan Beg]
ജനനം1708
[അവലംബം ആവശ്യമാണ്]
മരണം5 ഒക്ടോബർ 1754(1754-10-05) (പ്രായം 45–46)
Sultanpur, India
സംസ്കരിച്ചത്Safdar Jang's Tomb, Safdar Jung road, New Delhi

മുഗൾ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ മുഗൾ രാജസദസിലെ ഒരു പ്രധാനിയായിരുന്നു അബുൽ മൻസൂർ മിർസ മുഹമ്മദ് മുകിമ് അലി ഖാൻ എന്ന സഫ്ദർ ജംഗ് (ഉർദു: صفدرجنگ , Fijian Hindustani: सफ़्दरजंग), (1708 - 1754), . 1739 ൽ തന്റെ മാതൃസഹോദരനും ഭാര്യാപിതാവുമായ ബർഹാൻ-ഉൽ-മുൽക്കിന്റെ ശേഷം അദ്ദേഹം ഔധിലെ രണ്ടാമത്തെ നവാബ് ആയിരിന്നു. പിന്നീട് വന്ന ഔധിലെ എല്ലാ നവാബുകളും സഫ്ദർ ജംഗിന്റെ പിൻഗാമികളായിരുന്നു.

ജീവചരിത്രം

[തിരുത്തുക]

കാരാ കൊയിൻ‌ലുവിൽ നിന്നുള്ള ഖര യൂസഫിന്റെ പിൻ‌ഗാമിയായിരുന്നു സഫ്ദർ ജംഗ്. 1739 മാർച്ച് 19 മുതൽ 1754 ഒക്ടോബർ 5 വരെ അവധിലെ രണ്ടാമത്തെ നവാബ് ആയി ഭരിച്ചു.[1] മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷാ ആണ് അദ്ദേഹത്തിന് "സഫ്ദാർ ജംഗ്" എന്ന പദവി നൽകിയത്. കഴിവുള്ള ഒരു ഭരണാധികാരിയായിരുന്നു സഫ്ദർ ജാംഗ്. അവധിന്റെ ഭരണം നിയന്ത്രിക്കുന്നതിൽ മാത്രമല്ല, ദുർബലനായ മുഗൾ ചക്രവർത്തി മുഹമ്മദ് ഷായ്ക്ക് വിലപ്പെട്ട സഹായം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു. താമസിയാതെ കശ്മീരിലെ ഗവർണർ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. തുടർന്ന് ദില്ലിയിലെ ഭരണകേന്ദ്രങ്ങളിലെ പ്രധാനിയായി. മുഹമ്മദ് ഷായുടെ അവസാന വർഷങ്ങളിൽ, മുഗൾ സാമ്രാജ്യത്തിന്റെ ഭരണത്തിന്റെ പൂർണ നിയന്ത്രണം അദ്ദേഹം നേടി. പിന്നീട് അഹ്മദ് ഷാ ബഹാദൂർ 1748 ൽ ഡൽഹിയിലെ ഭരണാധികാരിയായപ്പോൾ സഫ്ദർ ജംഗ് വജിര് ഉൾ-മുമലിക്-ഇ-ഹിന്ദുസ്ഥാൻ അഥവാ ഹിന്ദുസ്ഥാന്റെ പ്രധാനമന്ത്രി എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. അജ്മീറിലെ ഗവർണ്ണറായും നിയമിതനായിരിന്നു.[2] 1753 ഡിസംബറിൽ അവധിലേക്ക് മടങ്ങിയ അദ്ദേഹം തന്റെ സൈനിക ആസ്ഥാനമായും ഭരണ തലസ്ഥാനമായും ഫൈസാബാദിനെ തിരഞ്ഞെടുത്തു. 1754 ഒക്ടോബറിൽ 46 വയസ്സുള്ളപ്പോൾ ഫൈസാബാദിനടുത്തുള്ള സുൽത്താൻപൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ശവകുടീരം

[തിരുത്തുക]
ദില്ലിയിലെ സഫ്ദർജംഗിന്റെ ശവകുടീരം

1754 ൽ നിർമ്മിച്ച സഫ്ദർ ജാങിന്റെ ശവകുടീരം ഇപ്പോൾ ന്യൂഡൽഹിയിലെ പ്രസിദ്ധമായ സഫ്ദാർ ജംഗ് റോഡ് എന്നറിയപ്പെടുന്ന റോഡിലാണ് സ്ഥിതി ചെയ്യുന്നത്.[3]

ശവകുടീരത്തിനടുത്തുള്ള മറ്റു പല സ്ഥാപനങ്ങളും സഫ്ദർ ജംഗിന്റെ പേരിൽ അറിയപ്പെടുന്നണ്ട്. സഫ്ദാർ ജംഗ് വിമാനത്താവളം, സഫ്ദാർ ജംഗ് ഹോസ്പിറ്റൽ എന്നിവ അവയിൽ ചിലതാണ്.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Princely States of India
  2. HISTORY OF AWADH (Oudh) a princely State of India by Hameed Akhtar Siddiqui
  3. "Safdar Jang Tomb Garden". Archived from the original on 27 സെപ്റ്റംബർ 2007. Retrieved 28 മാർച്ച് 2007.

കുറിപ്പുകൾ

[തിരുത്തുക]
  1. title after death
"https://ml.wikipedia.org/w/index.php?title=സഫ്ദർ_ജംഗ്&oldid=3989756" എന്ന താളിൽനിന്ന് ശേഖരിച്ചത്