Jump to content

സലിനാസ് താഴ്‍വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സലിനാസ് താഴ്‍വര
Salinas Valley, on River Road near Marina
Length90 മൈൽ (145 കി.മീ) Northwest-Southeast
Geography
LocationCalifornia, United States
Population centersCastroville, Salinas, King City, San Ardo
Traversed byU.S. Route 101
RiversSalinas River

സലിനാസ് താഴ്‍വര കാലിഫോർണിയയിലെ ഏറ്റവും പ്രധാന്യമുള്ള താഴ്‍വരകളിലൊന്നും ഏറ്റവും ഉത്പാദനക്ഷമവുമായ കാർഷിക മേഖലയുമാണ്. മോണ്ടെറെ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്‍വര സാൻ ജോവാക്വിൻ താഴ്‍വരയ്ക്കു പടിഞ്ഞാറായും സാൻ ഫ്രാൻസിസ്കോ ഉൾക്കടലിനും സാന്താ ക്ലാര താഴ്‍വര-സിലിക്കോൺ വാലി എന്നിവയ്ക്കു തെക്കുഭാഗത്തായുമാണ് നിലനിൽക്കുന്നത്. സലിനസ് താഴ്‍വര ജോൺ സ്റ്റീൻബെക്കിന്റെ ഓഫ് മൗസ് ആൻഡ് മെൻ, ഈസ്റ്റ് ഓഫ് ഈഡൻ പോലെയുള്ള അനേകം നോവലുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1]

ഭൂമിശാസ്ത്രം

[തിരുത്തുക]
സലീനാസ് നദിയുടെ നീർത്തടത്തിന്റെ ഭൂപടം.

സലീനാസ് താഴ്‌വര കാസ്ട്രോവില്ലിനും സലീനാസിനും സമീപമുള്ള സലീനാസ് നദീമുഖത്ത് നിന്ന് ഏകദേശം 90 മൈൽ (145 കിലോമീറ്റർ) തെക്കുകിഴക്കായി കിംഗ് സിറ്റിയിലേക്കും സാൻ ആർഡോയിലേക്കും വ്യാപിച്ചുകിടക്കുന്നു. താഴ്വരയുടെ പേര് അത് സ്ഥിതിചെയ്യുന്ന ഭൂവിജ്ഞാനീയ പ്രവിശ്യയായ സലീനിയൻ ബ്ലോക്കിൻറെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രാഡ്‌ലി, കാസ്‌ട്രോവില്ലെ, ചുവലാർ, ഗോൺസാലെസ്, ഗ്രീൻഫീൽഡ്, ജോലോൺ, കിംഗ് സിറ്റി, സലീനാസ്, സാൻ ആർഡോ, സാൻ ലൂക്കാസ്, സോലെഡാഡ്, സ്‌പ്രെക്കൽസ് എന്നിവയാണ് സലീനാസ് താഴ്‌വരയിലെ നഗരങ്ങളും ജനവാസകേന്ദ്രങ്ങളും. യഥാക്രമം കിഴക്കും പടിഞ്ഞാറുമായി സലീനാസ് താഴ്‌വരയുടെ അതിർത്തിയായ ഗാബിലൻ, സാന്താ ലൂസിയ പർവതനിരകൾക്കിടയിലാണ് സലീനാസ് താഴ്‌വര സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

കോളനിവൽക്കരണത്തിനുമുമ്പ്, താഴ്‌വരയിൽ താമസിച്ചിരുന്നത് വേട്ടയാടിയും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചും ജീവിച്ചിരുന്ന സലിനാൻ ഭാഷ സംസാരിച്ചിരുന്നു തദ്ദേശീയ സലീനാൻ ജനങ്ങളാണ്.

അവലംബം

[തിരുത്തുക]
  1. Monterey County Convention and Visitors Bureau: Wineries in the Salinas Valley
"https://ml.wikipedia.org/w/index.php?title=സലിനാസ്_താഴ്‍വര&oldid=3828730" എന്ന താളിൽനിന്ന് ശേഖരിച്ചത്