സിംഹളനീലി
Udara rona | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | U. rona
|
Binomial name | |
Udara rona (Grose-Smith, 1894)[1]
| |
Synonyms | |
|
വിരളമായി നിരീക്ഷിക്കാവുന്ന ഒരു പൂമ്പാറ്റയാണ് സിംഹളനീലി (Sinhalese Hedge Blue). ശാസ്ത്രനാമം: Udra Singalensis ശ്രീലങ്കയും ഇന്ത്യയിലും കാണപ്പെടുന്ന ഒരു തനതു സ്പീഷ്യസാണിത്. പശ്ചിമഘട്ടത്തിന്റെ ഉയന്ന പ്രദേശങ്ങളിലാണ് ഇതിന്റെ വാസം.
ജീവിതരീതി
[തിരുത്തുക]പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് മാത്രമേ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. പതുക്കെയാണ് പറക്കൽ. വെയിലത്ത് പറന്ന് നടക്കാൻ ഇഷ്ടമുള്ള ഇവ ഏറെ ദൂരം തുടർച്ചയായി പറക്കാറില്ല. തേനുണ്ണുന്ന ശീലമുണ്ട്. നനഞ്ഞ മണ്ണിൽ നിന്ന് ലവണമുണ്ണാറുമുണ്ട്.
ശരീരപ്രകൃതി
[തിരുത്തുക]വയലറ്റ് കലർന്ന ആകാശനീലനിറമാണ് ചിറകുപുറത്തിന്. ഇടയ്ക്ക് വെളുത്ത ഛായ കാണാം. ഒരു ഇരുണ്ട നൂൽ വര നീല നിറത്തിന് അതിരിട്ടായി ഉണ്ട്. പെൺ ശലഭങ്ങൾക്ക് ഈ കരയുടെ വീതി കൂടുതലായിരിക്കും. ചാരകലർന്ന വെളുത്ത നിറമാണ് ചിറകിന്റെ അടിവശത്തിന്. ഒരു ഇരുണ്ട പുള്ളി, പിൻ ചിറകിന്റെ അടിവശത്തിനു ഏതാണ്ട് മദ്ധ്യഭാഗത്തായി ഉണ്ട്. ഈ സവിശേഷതായാണ് മറ്റുള്ള നീലിശലഭങ്ങളിൽ നിന്ന് സിംഹളനീലി വേറിട്ടുനിൽക്കുന്നത്.
അവലംബം
[തിരുത്തുക]- മാതൃഭൂമി ആഴ്ചപ്പതിപ്പ് - കേരളത്തിലെ പൂമ്പാറ്റകൾ (അബ്ദുള്ള പാലേരി) - പുസ്തകം 90, ലക്കം 48, പേജ് 94