സിരിനാറ്റ് ദേശീയോദ്യാനം
സിരിനാറ്റ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติสิรินาถ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phuket Province, Thailand |
Nearest city | Phuket |
Coordinates | 8°5′17″N 98°17′46″E / 8.08806°N 98.29611°E |
Area | 90 കി.m2 (970,000,000 sq ft) |
Established | July 1981 |
Governing body | Department of National Parks, Wildlife and Plant Conservation |
സിരിനാറ്റ് ദേശീയോദ്യാനം (Thai: อุทยานแห่งชาติสิรินาถ) തായ്‍ലാൻറലെ ഫുക്കെറ്റ് പോവിൻസിൽ സ്ഥിതി ചെയ്യുന്നു. ഈ പാർക്കിൻറ കരയിലും ജലത്തിലുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ ഫുക്കെറ്റ് ദ്വീപിന് വടക്കു പടിഞ്ഞാറായിട്ടാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പ്രദേശം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 8°5′17″N 98°17′46″E ആണ്. സിരിനാറ്റ് ദേശീയോദ്യാനം തലാങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഫുക്കെറ്റ് പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ (19 മൈൽ) വടക്കായിട്ടാണ്
ഈ ദേശീയോദ്യാനം 90 സ്ക്വയർ കിലോമീറ്റർ (35 സ്ക്വയർ മൈൽ) വിസ്തൃതിയിൽ പരന്നു കിടക്കുന്നു. ഇതിൽ 68 സ്ക്വയർ കിലോമീറ്റർ (26 സ്കയർ മൈൽ) പ്രദേശം കടൽ പ്രദേശവും ബാക്കി 22 സ്ക്വയർ കിലോമീറ്റർ (8.5 സ്ക്വയർ മൈൽ) കരഭാഗവുമാണ്.[1] പ്രധാന ബീച്ചുകളായ ഹാറ്റ് നായി തോണ്, ഹാറ്റ് നായി യാങ്, ഹാറ്റ് മായി ഖാവോ, ഹാറ്റ് സായി കയോ എന്നിയും ദേശീയോദ്യാനത്തിനുള്ളിൽപ്പെടുന്നു. ഇതിൽ ഏറ്റവും നീളമുള്ള ബീച്ച് ഹാറ്റ് മായി ഖാവോയാണ്.[2][3] സിരനാറ്റ് ദേശീയോദ്യാനത്തിൽ വടക്കേ അററം അവോ ബാങ് താവോ മുതൽ ഏറ്റവും വടക്കേ അറ്റത്തുള്ള ഫുക്കെറ്റ് വരെ 22 സ്ക്വയർ കിലോമീറ്റർ കടൽത്തീരമുണ്ട്.
ചരിത്രം
[തിരുത്തുക]ഈ ദേശീയോദ്യാനം നേരത്തെ അറിയപ്പെട്ടിരുന്നത് നായി യാങ് ദേശീയ പാർക്ക് എന്നായിരുന്നു. 1981 ജൂലൈ 13 നാണ് ഇത് തായ്‍ലാൻറിലെ അമ്പത്തിയൊന്നാമത്തെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്. 1992 ൽ ദേശീയോദ്യാനത്തിൻറെ പേര് സിരിനാറ്റ് ദേശീയോദ്യാനമെന്ന് മാറ്റി.[4]
ആകർഷണങ്ങൾ
[തിരുത്തുക]വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന ഭംഗിയുള്ള വെള്ളമണത്തീരങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹാറ്റ് മായി ഖാവോയും ഹാറ്റ് നായി യാങ്ങും കടലാമകളുടെ പ്രജനന കേന്ദ്രങ്ങളാണ്. നവംബർ മാസത്തിനും ഫെബ്രുവരി മാസത്തിനുമിടയിൽ അനേകം കടലാമകൾ ഈ ബീച്ചുകളിൽ മുട്ടയിടാനായി എത്തുന്നു.[5]
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]ബീച്ചിനോടനുബന്ധിച്ചുള്ള വനം 2 സ്ക്വയർ കിലോമീറ്റർ (0.77 സ്ക്വയർ മൈൽ) പ്രദേശത്തു പരന്നു കിടക്കുന്നു. അനേകജാതി മരങ്ങൾ ഈ വനത്തിനുള്ളിലായിട്ടുണ്ട്. കോമണ് അയൺവുഡ്, തുളിപ് മരം, ട്രോപ്പിക്കൽ ആൽമണ്ട്, വൈറ്റ് ബാറിങ്ടോണിയ, കജെപുട്ട് മരം, അലക്സാണ്ട്രിയ ലോറൽ, സ്ക്രൂപൈൻ, അശോകമരം, ബ്ലാക്ക് പ്ലം, എലഫൻറ് ആപ്പിൾ, മോർണിങ് ഗ്ലോറി എന്നിവയാണ് പ്രധാനമായി കാണപ്പെടുന്ന ഇനങ്ങൾ.[6]
മാഗ്പീ-റോബിൻ, മൈന, സ്പോട്ടഡ് ഡോവ്, ഏഷ്യൻ ഫെയറി-ബ്ലൂബേർഡ്, ഒറിയോൾ, ഗ്രേറ്റർ റാക്കറ്റ്-റ്റെയിൽഡ് ഡ്രോങ്കോ, ബുൾബുൾ പക്ഷിയുടെ വിവിധ വർഗ്ഗങ്ങള് എന്നിവയാണ് സാധാരണായായി ബീച്ചിനു സമീപം കാണപ്പെടുന്ന കാട്ടു പക്ഷികൾ.[6]
സിരിനാറ്റ് ദേശീയോദ്യാനത്തിൻറെ ഏകദേശം ഒരു സ്ക്വയർ കിലോമീറ്റർ പ്രദേശത്ത് നദീജലവും കടൽ ജലവും സംഗമിക്കുന്ന അഴിമുഖത്ത് കണ്ടൽ വനങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവിടെ കാണപ്പെടുന്ന കണ്ടൽച്ചെടിയിനങ്ങൾ, റെഡ് മാംഗ്രോവ്, വൈറ്റ് മാംഗ്രോവ്, ബ്ലാക്ക് മാംഗ്രോവ്, കാനൻബോൾ മാംഗ്രോവ്, ലുക്കിങ്-ഗ്ലാസ് മാംഗ്രോവ്, സെറിയോപ്സ് എന്നിവയാണവ. മറ്റു സസ്യയിനങ്ങൾ റിസോഫോറോ അപ്പിക്കുലേറ്റ്, ഡെറിസ് ട്രിഫോളിയേറ്റ് എന്നിവയാണ്.[6]
കണ്ടൽ കാടിനുള്ളിൽ കാണപ്പെടുന്ന പക്ഷികൾ കിങ് ഫിഷർ, ടെറെക് സാൻഡ്പൈപ്പർ, ബാർ-ടെയിൽഡ് ഗോഡ്വിറ്റ്, വൈറ്റ്-ബ്രെസ്റ്റഡ് വാട്ടർഹെൻ, സ്ലാറ്റി-ബ്രെസ്റ്റഡ് റെയിൽ, വൈറ്റ്-ബെല്ലീഡ് സീ ഈഗിൾ, ബ്രാഹ്മിണി കൈറ്റ്, ലാർജ്-ബെല്ലീഡ് ക്രോ എന്നിവയാണ്.[6] കണ്ടൽ കാടിനുള്ളിൽ മോനിട്ടർ ലിസാർഡ്, മാംഗ്രൂവ് സ്നേക്ക് തുടങ്ങിയ ഉരഗ വർഗ്ഗങ്ങളും ആമകളും വസിക്കുന്നു. കൊഞ്ച്, മഡ്സ്കിപ്പർ, മുള്ളറ്റ്, ഗ്രൂപ്പെർ, ഗാർഫിഷ് എന്നീ മത്സ്യവർഗ്ഗങ്ങളുടെ താവളമാണ് കണ്ടൾവനത്തിൻറ വേരുപടലങ്ങൾ. ധാരാളം പവിഴപ്പുറ്റുകളും ദേശീയോദ്യാനത്തിനു ചുറ്റുമുളള തീരത്തു കാണുവാൻ സാധിക്കും
അവലംബം
[തിരുത്തുക]- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Tourism Authority of Thailand. Archived from the original on 2015-09-20. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.
- ↑ 6.0 6.1 6.2 6.3 "Sirinat National Park". Department of National Parks (Thailand). Archived from the original on 2013-05-08. Retrieved 31 May 2013.