പേനക്കണ്ടൽ
ദൃശ്യരൂപം
പേനക്കണ്ടൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. gymnorrhiza
|
Binomial name | |
Bruguiera gymnorrhiza | |
Synonyms | |
|
റൈസോഫൊറേസിയ കുടുംബത്തിൽ ഉൾപ്പെടുന്ന 10 മീറ്റർ വരെ ഉയരമുള്ള ഒരു ചെറിയ കണ്ടൽ മരമാണ് പേനക്കണ്ടൽ[1]. സമുദ്രതീരങ്ങളിലെ കണ്ടൽ ചതുപ്പുകളിൽ ഇവ ധാരാളമായി കാണപ്പെടുന്നു. ഇതിന്റെ പുറംതൊലി പരുക്കനും, ചുവപ്പുകലർന്ന തവിട്ട് നിറവുമാണ്. ഈ വൃക്ഷത്തിന്റെ തായ്‌ത്തടിയിൽ നിന്നും ചെറിയ ഊന്ന് വേരുകൾ പുറപ്പെടുന്നു. മഞ്ഞകലർന്ന വെള്ളനിറlത്തിലുള്ള പൂക്കൾ പിന്നീട് പിങ്കും തവിട്ടും നിറമായി മാറുന്നു. പുഷ്പദളങ്ങൾ ദൃഢവും മെലിഞ്ഞ് നീണ്ടതും അഗ്രം കൂർത്തതുമാണ്. കതിർ രൂപത്തിലുള്ള കായ്കൾ പാകമാകുമ്പോൾ താഴെ വീഴുകയും ചെളിയിലോ മണ്ണിലോ തറഞ്ഞുനിൽക്കുകയും അതിവേഗം വേരുകളെ മുളപ്പിക്കുകയും ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "Protected Trees" (PDF). Department of Water Affairs and Forestry, Republic of South Africa. 3 May 2013. Archived from the original (PDF) on 2010-07-05.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ധാരാളം വിവരങ്ങൾ
- http://www.iucnredlist.org/details/178803/0
- http://www.taiwan.gov.tw/ct.asp?xItem=47457&CtNode=2623&mp=1012 Archived 2016-03-04 at the Wayback Machine.
- http://www.mangrove.at/bruguiera-gymnorhiza_orientalische-mangrove.html
- http://umramap.cirad.fr/amap2/logiciels_amap/Mangrove_web/especes/b/brugy/brugy.html[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Bruguiera gymnorhiza എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bruguiera gymnorhiza എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.