Jump to content

സിറ്റിസൺ സയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊത്തമായോ ഭാഗികമായോ അവിദഗ്ദ്ധരായ ശാസ്ത്രകുതുകികൾ ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനെയാണ് സിറ്റിസൺ സയൻസ്, Citizen science (CS) എന്ന് വിളിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങളിലുള്ള പൊതുജന പങ്കാളിത്തമെന്നും ഇതിനെ വിളിക്കാം.[1]

നിർവചനം

[തിരുത്തുക]
പക്ഷിനിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

'സിറ്റിസൺ സയൻസ്' എന്ന പ്രയോഗത്തിന് ഒന്നിലധികം ഉത്ഭവങ്ങളും അതുപോലെ വ്യത്യസ്തമായ നിർവചനകളുമുണ്ട്.[2] 1990-കളുടെ മധ്യത്തിൽ അമേരിക്കയിൽ നിന്നുമുള്ള റിക്ക് ബോണി എന്ന പക്ഷി ശാസ്ത്രജ്ഞനും ഇംഗ്ലണ്ടിൽ നിന്നുമുള്ള അലൻ ഇർവിൻ എന്ന സാമൂഹ്യശാസ്ത്രജ്ഞനും ആണ് ആദ്യമായി ഇത് നിർവചിച്ചത്.[2][3][4]

"ശാസ്ത്ര സമൂഹത്തിന്റെ വളർച്ചക്ക് ശാസ്ത്രീയ വിഷയങ്ങളിലും ശാസ്ത്രീയ നയങ്ങളുടെ രൂപീകരണത്തിലും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നാണ് അലൻ ഇർവിൻ സിറ്റിസൺ സയൻസിനെ നിർവചിക്കുന്നത്.[2] പൊതുസമൂഹവും ശാസ്ത്രവും തമ്മിലുള്ള ബദ്ധത്തിന് നിലമൊരുക്കുന്നതിന് രണ്ടു മാനങ്ങളുണ്ടെന്ന് ഇർവിൻ പറയുന്നു. 1) ശാസ്ത്രം പൊതുജനങ്ങളുടെ ഉൽക്കണ്‌ഠകളോടും ആവശ്യങ്ങളോടും ഉത്തരവാദിത്തത്തോടെ പ്രതികരിക്കണം. 2) പൊതുസമൂഹത്തിനുതന്നെ ശാസ്ത്രായമായ കാര്യങ്ങളിൽ വിശ്വസനീയമായ അറിവുണ്ടാക്കാൻ കഴിയണം.[5]

റിക്ക് ബോണി ഒരു ഗവേഷണ പദ്ധതിയിലേക്ക് പക്ഷിനിരീക്ഷകരെപ്പോലെയുള്ള ശാസ്ത്രജ്ഞരല്ലാത്ത ആളുകൾ സ്വമനസാലെ വിവരങ്ങൾ നല്കുന്നതിനെയാണ് സിറ്റിസൺ സയൻസ് എന്ന് നിർവചിച്ചത്. ഇത് ഇർവിന്റെ നിർവജനത്തെ അപേക്ഷിച്ഛ് പൊതുജനത്തിന് വളരെ ചെറിയ ഒരു സ്ഥാനമേ നൽകുന്നുള്ളൂ.[5]

Citizen science, Citizen scientists എന്നീ വാക്കുകൾ 2014-ൽ ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറിയിൽ ഉൾപ്പെടുത്തി.[6][7] അതിൽ സിറ്റിസൺ സയൻസിനെ നിർവചിച്ചിരിക്കുന്നത് "ശാസ്ത്രീയ ജോലികൾ പൊതുജനം മിക്കവാറും വിദക്തരായ ശാസ്ത്രജ്ഞരുടെയോ ശാസ്ത്ര സ്ഥാപനങ്ങളുടെയോ പങ്കാളിത്തത്തോടെയോ മേൽനോട്ടത്തിലോ ചെയ്യുന്നത്" എന്നാണ് നിർവചിച്ചിരിക്കുന്നത്.[7] സിറ്റിസൺ സയന്റിസ്റ്റിന് നല്കിയിക്കുന്ന നിർവചനം "സമൂഹത്തിന്റെ പൊതു താൽപ്പര്യം മുന്നിരുത്തി വർത്തിക്കുന്ന ശാസ്ത്രജ്ഞൻ" അല്ലെങ്കിൽ "ശാസ്ത്രീയ ജോലികൾ വിദക്തരായ ശാസ്ത്രജ്ഞരുടെയോ ശാസ്ത്ര സ്ഥാപനങ്ങളുടെയോ പങ്കാളിത്തത്തോടെയോ മേൽനോട്ടത്തിലോ ചെയ്യുന്ന പൊതു സമൂത്തിൽ നിന്നുള്ള ആൾ" എന്നാണ്.[7] ഒക്ടോബർ 1979-ൽ New Scientist മാസികയിലാണ് ആദ്യമായി "സിറ്റിസൺ സയന്റിസ്റ്റ്" എന്ന് പ്രയോഗിച്ചിരിക്കുന്നത്.[8] ജനുവരി 1989-ൽ MIT Technology Review എന്ന മാസികയിൽ "Citizen Science and Policy: A European Perspective" എന്ന ലേഘനത്തിൽ ആണ് "സിറ്റിസൺ സയൻസ്" എന്ന വാക്കിന്റെ ആദ്യ പ്രയോഗം.[9][10]

ആർ. കെർസൻ എം.ഐ.ടി ടെക്നോളജി റിവ്യൂ എന്ന മാസികയിൽ പൗരശാസ്ത്രം എന്ന വാക്ക് 1989ൽ ഉപയോഗിച്ചിരിക്കുന്നതായി വിൽസൺ സെന്ററിനു വേണ്ടിയുള്ള "പൗരശാസ്ത്രവും നയവും: ഒരു യൂറോപ്യൻ കാഴ്ചപ്പാട്" എന്ന നയരേഖയിൽ പറയുന്നുണ്ട്. 1989-ൽ 225 സന്നദ്ധപ്രവർത്തകർ ചേർന്ന് Audubon Society യുടെ അമ്ലമഴ ബോധവൽക്കരണ പരിപാടിക്കുവേണ്ടി അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽനിന്നും മഴവെള്ളം ശേഖരിച്ചതാണ് സിറ്റിസൺ സയൻസിന്റെ ആദ്യ പ്രായോഗിക ഉപയോഗമായി രേഖപ്പെടുത്തിയിട്ടുള്ളത്.[9][10]

2013-ൽ European Commission-ന്റെ Digital Science Unit, Socientize.eu എന്നിവയിൽ പ്രസിദ്ധീകരിച്ച "Green Paper on Citizen Science"-ൽ സിറ്റിസൺ സയൻസിനെ ഇങ്ങനെ നിർവച്ചിരിക്കുന്നു: "പൊതുസമൂഹം അവരുടെ ബുദ്ധിപരമായ കഴിവുകളോ അനുഭവസമ്പത്തോ മറ്റു വിഭവങ്ങളോ ഉപയോഗിച്ചു ശാസ്ത്രീയ ഗവേഷങ്ങളിൽ പങ്കാളികളാകുന്നു. അവർ നൽകുന്ന വിവരങ്ങൾ ഗവേഷണങ്ങൾക്കും പുതിയ ചോദ്യംചെയ്യലുകൾക്കും അങ്ങനെ ഒരു പുതിയ ശാസ്ത്ര സംസ്കാരം രൂപംകൊള്ളുന്നതിനും സഹായിക്കുന്നു."[11][12]

കാട്ടാടുകളെ നിരീക്ഷിക്കുന്ന സന്നദ്ധപ്രവർത്തകർ

ഒറ്റക്കോ കൂട്ടമായോ പരസ്പരബന്ധിതമായ കൂട്ടായ്മയായോ സിറ്റിസൺ സയൻസ് സാധ്യമാണ്. ഈ സന്നദ്ധപ്രവർത്തകർ മിക്കവാറും വിദക്തരായ ശാസ്ത്രജ്ഞരോട് ചെർന്നാണ് ഒരു പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്. വലിയ പരസ്പരബന്ധിതമായ കൂട്ടായ്മകൾ ശാസ്ത്രജ്ഞരെ ഏറെ പണച്ചെലവും സമയവും വേണ്ട വലിയ പധതികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.[13]

പല സിറ്റിസൺ സയൻസ് പദ്ധതികളും വിദ്യാഭ്യാസം അവബോധനം തുടങ്ങിയ കാര്യങ്ങൾക്കുംകൂടി ഉപകരിക്കുന്നു.[14][15][16]

സിറ്റിസൺ സയൻസ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ക്രമാനുഗതമായി വളർന്നുവന്നതാണ്. അടുത്തകാലത്ത് നടക്കുന്ന പദ്ധതികളിൽ പൊതുബോധം വളർത്താനുതകുന്ന നയങ്ങൾക്കും പ്രവൃത്തികൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നു.[17]

ആധുനിക സിറ്റിസൺ സയൻസ് അതിന്റെ ആദ്യ രൂപത്തിൽനിന്നും ഏറെ വ്യതിചലിച്ചിട്ടുണ്ട്. പൊതുപങ്കാളിത്തം, സാങ്കേതികവിദ്യകളുടെ ഉപയോഗം, എന്നിവക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു.[18]

മാർച്ച് 2015-ൽ Office of Science and Technology Policy "Empowering Students and Others through Citizen Science and Crowdsourcing" എന്ന ധവളപത്രം പുറത്തിറക്കി.[19] അതിൽ പറയുന്നത് സിറ്റിസൺ സയൻസ് പദ്ധതികൾ വിദ്യാർത്ഥികൾക്കു ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപകരിക്കുന്നു. അതിൽ പങ്കെടുക്കുകവഴി യഥാർത്ഥശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ലഭിക്കാനും പലപ്പോളും പരമ്പരാഗതമായ ക്ലാസ്സ്മുറി പശ്ചാത്തലത്തിനു പുറത്തേക്ക് പഠനം വ്യാപിപ്പിക്കാനും സാധിക്കുന്നു.[19]

മെയ് 2016-ൽ Citizen Science Association Ubiquity Press-യുമായി സഹകരിച്ച Citizen Science: Theory and Practice (CS:T&P) എന്ന എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പ്രസിദ്ധീകരണം തുടങ്ങി.[20][21] സിറ്റിസൺ സയൻസ് ഉപയോഗിച്ചുള്ള പഠനകളും കണ്ടെത്തുലകളും പൊതുസമൂഹത്തിനു ലഭ്യമാക്കുവാൻ ഒരു ഇടം നൽകുക, അതുവഴി അവയെല്ലാം പരിശോധിക്കാനും വിലയിരുത്താനും പങ്കുവെക്കാനും കഴിയുക; അങ്ങനെ സിറ്റിസൺ സയൻസിന്റെ നിലവാരവും പൊതുസമൂഹത്തിലുള്ള സ്വാധീനവും ഉയർത്തുക എന്നതാണ് ഈ പ്രസിദ്ധീകരത്തിന്റെ ലക്ഷ്യം.[21]

നൈതികത

[തിരുത്തുക]
ആനകൾ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന സന്നദ്ധപ്രവർത്തകർ

ബൗദ്ധികസ്വത്തവകാശം, പദ്ധതികളുടെ രൂപകൽപ്പന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിറ്റിസൺ സയൻസിന്റെ നൈതികവശങ്ങൾ പരിശോധിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.[2][22][23][24][25] കോണൽ ലാബ് ഓഫ് ഓണിത്തോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറ്റിസൺ സയൻസ് അസോസിയേഷൻ (CSA), നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ബെർലിൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോപ്യൻ സിറ്റിസൺ സയൻസ് അസോസിയേഷൻ (ECSA) എന്നിവയാണ് 'സിറ്റിസൺ സയൻസ്' നയങ്ങളും പെരുമാറ്റസംഹിതകാളും രൂപപ്പെടുത്താൻ മുൻകൈയെടുക്കുന്നത്. [26][27]ഇന്റർനെറ്റ് വഴി ആൾക്കൂട്ടത്തെ ആശ്രയിച്ച വിവരശേഖരണത്തിന്റെ വൈദ്യശാസ്ത്ര നൈതികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[28]

സെപ്റ്റംബർ 2015-ൽ യൂറോപ്യൻ സിറ്റിസൺ സയൻസ് അസോസിയേഷൻ (ECSA) നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ നേതൃത്വവും മറ്റനേകം അംഗങ്ങൾ പങ്കാളികളാകുകയും ചെയ്തുകൊണ്ട് രൂപംനൽകിയ സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ (Ten Principles of Citizen Science) പ്രസിദ്ധീകരിച്ചു:[29][30]

  1. പുതിയതോ നിലവിലുള്ളതോ ആയ ശാസ്ത്ര പദ്ധതികളിൽ പൊതുജനം ചുറുചുറുക്കോടെ സഹകരിക്കണം. പൊതുജനത്തിന് സംഭാവകൻ, സഹകാരികൾ, പദ്ധതി നേതാക്കൾ, തുടങ്ങി അവരുടെ കഴിവിനനുസരിച്ചുള്ള സ്ഥാനങ്ങളിൽ ഏർപ്പെടാം.
  2. സിറ്റിസൺ സയൻസ് പരിപാലനമോ നടത്തിപ്പോ നയപരമോ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശുദ്ധമായ ഫലങ്ങൾ നൽകും.
  3. പങ്കെടുക്കുന്ന ശാസ്ത്രജ്ഞർക്കും സിറ്റിസൺ സയൻന്റിസ്റ്റുകൾക്കും ഇത് ഒരുപോലെ പ്രയോജനപ്രദമാണ്. ഗവേഷണ ഫലങ്ങളുടെ പ്രസിദ്ധീകരണം, പഠനാവസരങ്ങൾ, നേരമ്പോക്ക്‌, സാമൂഹികമായ ഗുണങ്ങൾ, മാനസിക സംതൃപ്തി എന്നിവ ചില ഉദാഹരങ്ങൾ.
  4. സിറ്റിസൺ സയൻന്റിസ്റ്റുകക്ക് താല്പര്യമുണ്ടെങ്കിൽ പദ്ധതി തയ്യാറാക്കൽ തുടങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനവും ഫലപ്രസിദ്ധീകരണത്തിലുംവരെ പങ്കെടുക്കാം.
  5. സിറ്റിസൺ സയൻന്റിസ്റ്റുകക്ക് അവർ ശേഖരിച്ച വിവരങ്ങൾ എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നും അവകൊണ്ട് ഗവേഷണത്തിലും നയപരമായ തീരുമാനങ്ങളിലും സാമൂഹ്യപരമായ കാര്യങ്ങളിലും എങ്ങനെയെല്ലാം ഉപകരിച്ചുവെന്നും അറിയാൻ കഴിയണം.
  6. പരമ്പരാഗതമായ ഗവേഷണ രീതികളിൽനിന്നും വ്യത്യസ്തമായി സിറ്റിസൺ സയൻസ് പൊതുജന പങ്കാളത്തിത്തിനും ശാസ്ത്രത്തിന്റെ ജനാധിപത്യവത്‌കരണത്തിനും വേദിയൊരുക്കുന്നു.
  7. സിറ്റിസൺ സയൻസ് പദ്ധതികൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം (സുരക്ഷയുടെയും സ്വകാര്യതയുടെയും പ്രശ്നങ്ങൾ ഇല്ലെങ്കിൽ).
  8. പ്രസിദ്ധീകരിക്കുന്ന ഫലങ്ങളിലെല്ലാം പങ്കെടുത്ത മുഴുവൻ സിറ്റിസൺ സയൻന്റിസ്റ്റുകളെയും കൃതജ്ഞതപെടുത്തണം.
  9. സിറ്റിസൺ സയൻസ് പദ്ധതികൾ അവയുടെ ശാസ്ത്രീയത, വിവരങ്ങളുടെ നിലവാരം, പങ്കെടുത്തവരുടെ അനുഭവം, സാമൂഹികവും നയരൂപീകരണത്തിലുമുള്ള സ്വാധീനം എന്നിവയുടെയെല്ലാം യോഗ്യതവേച്ഛ് വിലയിരുത്തണം.
  10. സിറ്റിസൺ സയൻസ് പദ്ധതികൾക്കു നേതൃത്വം നൽകുന്നവർ ബൗദ്ധികസ്വത്തവകാശം, പകർപ്പവകാശം, വിവരങ്ങളുടെ പങ്കുവെക്കൽ, സ്വകാര്യത, കൃതജ്ഞതപെടുത്തൽ, പാരിസ്ഥിതികാഘാതം എന്നിവയെല്ലാം ശ്രദ്ധിക്കണം.

ചരിത്രം

[തിരുത്തുക]

"സിറ്റിസൺ സയൻസ്" പുതിയൊരു സംജ്ഞയാണെങ്കിലും പണ്ടുമുതലേ ഉള്ള ഒരു സമ്പ്രദായമാണ്. ഇരുപതാം നൂറ്റാണ്ടിനുമുൻപ് ശാസ്ത്രം പ്രധാനമായും കുലീനരായ ശാസ്ത്രജ്ഞരുടെയും, ഐസക് ന്യൂട്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ചാൾസ് ഡാർവിൻ, എന്നിവരെപ്പോലെ ശാസ്ത്രകുതുകികളോ സ്വയം പണം കണ്ടുത്തുന്നവരോ ആയ ഗവേഷകരുടെയും തൊഴിലോ വിനോദമോ ആയിരുന്നു.[31] പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ശാസ്ത്രം യൂണിവേഴ്സിറ്റികളും ഗവൺമെന്റ് ഗവേഷണശാലകളും നിയമിക്കുന്ന ഗവേഷകരുടെ ആധിപത്യത്തിലായി. 1970-കളുടെ അവസാനത്തോടെ ഈ രൂപാന്തരീകരണം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. തത്ത്വചിന്തകനായ Paul Feyerabend ശാസ്ത്രത്തിന്റെ ജനാധിപത്യവൽക്കരണത്തിനായി വാദമുയർത്തി.[32] ജീവരസതന്ത്രജ്ഞനായ Erwin Chargaff ശാസ്ത്രത്തിന്റെ നിയന്ത്രണം ഉദ്യോഗസ്ഥരിൽനിന്നും മോചിപ്പിച്ഛ് റെനെ ദെക്കാർത്ത്, ഐസക് ന്യൂട്ടൺ, ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്, Buffon, ചാൾസ് ഡാർവിൻ തുടങ്ങിയവരുടെ പാരമ്പര്യം പിന്തുടരുന്ന പ്രകൃതിസ്നേഹികളായ ശാസ്ത്രകുതുകികളിലേക്ക് തിരികെക്കൊണ്ടുവരാൻ ആഹ്വാനം ചെയ്തു.[33]

2016-ലെ ഒരു പഠനമനുസരിച്ഛ് ജീവശാസ്ത്രഗവേഷണങ്ങളിൽ സിറ്റിസൺ സയൻസിന്റെ ഏറ്റവും വലിയ പ്രഭാവം പരിതഃസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനനത്തിലാണ്. അതിനായുള്ള വിവരങ്ങളുടെ ശേഖരണത്തിനുള്ള പ്രധാന ഉപാധിയായി സിറ്റിസൺ സയൻസ് ഉപയോഗിക്കപ്പെടുന്നു.[34]

വാനനിരീക്ഷണം

[തിരുത്തുക]

അശിക്ഷിതരായ വാനനിരീക്ഷകർ ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ധൂമകേതുക്കൾ, ഉൽക്കമഴ, deep-sky objects ആയ നക്ഷത്രക്കൂട്ടങ്ങൾ, താരാപഥങ്ങൾ, നെബുലകൾ എന്നിവയെ നിരീക്ഷിക്കുന്നു.

ചിത്രശലഭ നിരീക്ഷണം

[തിരുത്തുക]

ചിത്രശലഭങ്ങളുടെ കണക്കെടുപ്പിൽ പൗരശാസ്ത്രജ്ഞർ ഇടപെടുന്ന ദീർഘമായ പാരമ്പര്യമുണ്ട്. 16 വർഷമായി കേരളത്തിലെ ആറളത്ത് വനം വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്ത സംരംഭമായി നടന്നു വരുന്ന വാർഷിക കണക്കെടുപ്പും ദേശാടന നിരീക്ഷണവും ഇതിന് ഉദാഹരണമാണ്.[35][36]

പക്ഷിനിരീക്ഷണം

[തിരുത്തുക]

ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിൽ പക്ഷിനിരീക്ഷണത്തിലെ പൗരശാസ്ത്ര പരിപാടികൾ മാറിയിട്ടുണ്ട്. കേരള പക്ഷി ഭൂപടം അടുത്ത കാലത്ത് കേരളത്തിൽ നടന്ന പ്രധാന പൗരശാസ്ത്ര പരിപാടിയാണ്.[37]

അവലംബം

[തിരുത്തുക]
  1. Hand, E. (2010). "Citizen science: People power". Nature. 466 (7307): 685–687. doi:10.1038/466685a. PMID 20686547.
  2. 2.0 2.1 2.2 2.3 H. Riesch; C. Potter (2014). "Citizen science as seen by scientists: Methodological, epistemological and ethical dimensions". Public Understanding of Science. pp. 107–120. doi:10.1177/0963662513497324. {{cite web}}: Missing or empty |url= (help)
  3. Alan Irwin (1995). Citizen Science: A Study of People, Expertise and Sustainable Development. Routledge.
  4. R. Bonney; H. Ballard; R. Jordan; E. McCallie; T. Phillips; J. Shirk; C. C. Wilderman (2009). "Bonney et al. 2009 CAISE Report on Public Participation in Scientific Research. A CAISE Inquiry Group Report". Washington, D.C.: Center for Advancement of Informal Science Education (CAISE).
  5. 5.0 5.1 Cavalier, Darlene; Kennedy, Eric (2016). The Rightful Place of Science: Citizen Science. Tempe, AZ: Consortium for Science, Policy & Outcomes. p. 54. ISBN 9780692694831.
  6. "New words list June 2014". Oxford English Dictionary. Archived from the original on 2016-05-09. Retrieved 3 June 2016.
  7. 7.0 7.1 7.2 "'Citizen science' added to Oxford English Dictionary". The Daily Zooniverse. 16 September 2014. Retrieved 3 June 2016.
  8. James Oberg (11 October 1979). "The Failure of the 'Science' of Ufology". New Scientist. Vol. 84, no. 1176. pp. 102–105.
  9. 9.0 9.1 Muki Haklay (2015). "Citizen Science and Policy: A European Perspective" (PDF). Woodrow Wilson International Center for Scholars. p. 11. Archived from the original (PDF) on 2016-10-18. Retrieved 3 June 2016.
  10. 10.0 10.1 R. Kerson (1989). "Lab for the Environment". MIT Technology Review. Vol. 92, no. 1. pp. 11–12.
  11. "Green paper on Citizen Science for Europe: Towards a society of empowered citizens and enhanced research". European Commission. 21 January 2014. Retrieved 18 August 2016.
  12. "Green paper on Citizen Science". Socientize.eu. 2013. p. 6. Retrieved 18 August 2016.
  13. Silvertown, Jonathan (2009). "A new dawn for citizen science". Trends in Ecology & Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
  14. Osborn, D. A. (2002). "Monitoring Rocky Intertidal Shorelines: A Role for the Public in Resource Management". California and the World Ocean 02. Vol. 175. p. 57. doi:10.1061/40761(175)57. ISBN 0-7844-0761-4.
  15. Brossard, D.; Lewenstein, B.; Bonney, R. (2005). "Scientific knowledge and attitude change: The impact of a citizen science project". International Journal of Science Education. 27 (9): 1099–1121. Bibcode:2005IJSEd..27.1099B. doi:10.1080/09500690500069483.
  16. Bauer, M. W.; Petkova, K.; Boyadjieva, P. (2000). "Public Knowledge of and Attitudes to Science: Alternative Measures That May End the "Science War"". Science, Technology & Human Values. 25: 30–51. doi:10.1177/016224390002500102.
  17. Bonney, R.; Cooper, C. B.; Dickinson, J.; Kelling, S.; Phillips, T.; Rosenberg, K. V.; Shirk, J. (2009). "Citizen Science: A Developing Tool for Expanding Science Knowledge and Scientific Literacy". BioScience. 59 (11): 977–984. doi:10.1525/bio.2009.59.11.9.
  18. Silvertown, J. (2009). "A new dawn for citizen science". Trends in Ecology & Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
  19. 19.0 19.1 OSTP (23 March 2015). "Fact Sheet: Empowering Students and Others through Citizen Science and Crowdsourcing" (PDF). The White House. Archived from the original (PDF) on 22 March 2016. Retrieved 24 April 2016.
  20. "Citizen Science: Theory and Practice". The Citizen Science Association and Ubiquity Press. 20 May 2016. Retrieved 22 May 2016.
  21. 21.0 21.1 R. Bonney; C. Cooper; H. Ballard (20 May 2016). "The Theory and Practice of Citizen Science: Launching a New Journal". Citizen Science: Theory and Practice. 1 (1): 1. doi:10.5334/cstp.65.{{cite journal}}: CS1 maint: unflagged free DOI (link)
  22. D. B. Resnik; K. C. Elliot; A. K. Miller (December 2015). "A framework for addressing ethical issues in citizen science". Environmental Science & Policy. 54: 475–481. doi:10.1016/j.envsci.2015.05.008.
  23. A. E. Bowser; A. Wiggins (2015). "Privacy in Participatory Research: Advancing Policy to support Human Computation". Human Computation: 19–44. doi:10.1534/hc.v2i1.3.
  24. S. Hoffman (September 2014). "Citizen Science: The Law and Ethics of Public Access to Medical Big Data". Berkeley Technology Law Journal. Case Legal Studies Research Paper No. 2014-21.
  25. T. Scassa; Chung H. (2015). "Managing Intellectual Property Rights in Citizen Science: A Guide for Researchers and Citizen Scientists" (PDF). Woodrow Wilson International Center for Scholars. Archived from the original (PDF) on 2017-07-05. Retrieved 2018-02-20.
  26. "CSA Working Group on Ethics". Citizen Science Association. Archived from the original on 2017-08-25. Retrieved 24 August 2017.
  27. "ECSA Principles & Standards in Citizen Science: Sharing Best Practice & Building Capacity". ECSA. Archived from the original on 2016-10-17. Retrieved 18 August 2016.
  28. M. A. Graber; A. Graber (30 November 2012). "Internet-based crowdsourcing and research ethics:the case for IRB review". ECSA. pp. 115–118. doi:10.1136/medethics-2012-100798. Archived from the original on 2016-08-22. Retrieved 18 August 2016.
  29. European Citizen Science Association (September 2015). "10 Principles of Citizen Science (English)" (PDF). ECSA. Archived from the original (PDF) on 2016-08-22. Retrieved 18 August 2016.
  30. "ECSA Documents". ECSA. September 2015. Archived from the original on 2016-08-22. Retrieved 18 August 2016.
  31. Silvertown, J (2009). "A new dawn for citizen science". Trends in Ecology and Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
  32. Paul Feyerabend (1982). Science in a free society. London: New Left Books. ISBN 0-86091-753-3.
  33. Erwin Chargaff (1978). Heraclitean fire: sketches from a life before nature. New York: Rockefeller University Press. ISBN 0-87470-029-9.
  34. C. Kullenberg; D. Kasperowski (14 January 2016). "What Is Citizen Science? – A Scientometric Meta-Analysis". PLoS ONE. 11: e0147152. doi:10.1371/journal.pone.0147152. PMC 4713078. PMID 26766577.{{cite journal}}: CS1 maint: unflagged free DOI (link)
  35. Special Correspondent (15 January 2018). "Aralam survey yields two rare butterflies". Retrieved 27 February 2018. {{cite news}}: |last= has generic name (help)
  36. Special Correspondent (11 January 2016). "Book lists butterfly diversity at Aralam". Retrieved 27 February 2018. {{cite news}}: |last= has generic name (help)
  37. "Kerala Bird Atlas". Bird Count India. Retrieved 27 ഫെബ്രുവരി 2018.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിറ്റിസൺ_സയൻസ്&oldid=4137001" എന്ന താളിൽനിന്ന് ശേഖരിച്ചത്