Jump to content

സീത അമ്മൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീതൈ അമ്മൻ ക്ഷേത്രം
சீத்தா எலிய சீதையம்மன் கோவில்
සීතා එළිය සීතා අම්මන් දේවස්ථානය
अशोक वाटिका सीता देवी मंदिर
by Buddhika Mawella 2010
സീത അമ്മൻ ക്ഷേത്രം is located in Sri Lanka
സീത അമ്മൻ ക്ഷേത്രം
Shown within Sri Lanka
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSita Eliya
നിർദ്ദേശാങ്കം6°56′00″N 80°48′38″E / 6.9332°N 80.8105°E / 6.9332; 80.8105
മതവിഭാഗംഹിന്ദുമതം
ആരാധനാമൂർത്തിസീത
ജില്ലനുവാര ഏലിയ
പ്രവിശ്യമദ്ധ്യ പ്രവിശ്യ
രാജ്യംശ്രീലങ്ക
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംഹൈന്ദവ ക്ഷേത്രം
വാസ്‌തുവിദ്യാ മാതൃകതമിഴ് വാസ്തുവിദ്യ
മുഖവാരത്തിന്റെ ദിശകിഴക്ക്

മദ്ധ്യ ശ്രീലങ്കയിലെ നുവാര ഏലിയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന വൈഷ്ണവ ഹിന്ദു ക്ഷേത്രമാണ് സീത അമ്മൻ കോവിൽ. അശോക് വാടിക സീതാ ക്ഷേത്രം, സീത എലിയ സീതൈ അമ്മാൻ തിരുക്കോവിൽ എന്നിങ്ങനെ വിവിധ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിലെ നാടോടിക്കഥകൾക്ക് ഹൈന്ദവ ഇതിഹാസമായ രാമായണവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ഇതിഹാസ പ്രകാരം, ലങ്കയിലെ രാജാവായിരുന്ന രാവണൺ സീതയെ തട്ടിക്കൊണ്ടുപോയതിന് ശേഷം അവളെ ഈ സ്ഥലത്തേക്ക് കൊണ്ടുവന്നു. തൻ്റെ സഹോദരിയായ ശുർപ്പണഖയോട് കാണിച്ച അനാദരവിന് രാമനോടും ലക്ഷ്മണനോടും പ്രതികാരം ചെയ്യുന്നതിനായാണ് രാവണൻ സീതയെ ഇവിടേയ്ക്ക് തട്ടിക്കൊണ്ടുവന്നത്.[1]

രാമായണത്തിൽ, രാവണൻ സീതയ്ക്ക് തന്റെ കൊട്ടാരത്തിൽ ഒരിടം വാഗ്ദാനം ചെയ്തെങ്കിലും സീത അത് നിരസിക്കുകയും പകരം രാമൻ സീതയെ രക്ഷിക്കുന്നതിനായി വരുന്നതും കാത്തു വനവാസത്തിൽ തുടരാൻ തീരുമാനിക്കുകയും ചെയ്തു. സീതയ്ക്ക് വസിക്കാനായി തെരഞ്ഞെടുത്ത ക്ഷേത്രത്തിന് സമീപം രാവണൻ ഒരു പ്രകൃതിദത്തമായ ഉദ്യാനം സൃഷ്ടിച്ചു. ഈ ഉദ്യാനം ഇപ്പോൾ ഹഗ്ഗല ബൊട്ടാണിക്കൽ ഗാർഡൻ എന്നറിയപ്പെടുന്നു. അസുര സ്ത്രീകളുടെ കാവലിൽ സീത കുളിക്കുകയും രാമന്റെ വരവ് വരെ ധ്യാനിക്കുകയും ചെയ്ത സ്ഥലമാണ് അടുത്തുള്ള നദിയെന്ന് പറയപ്പെടുന്നു. ഹനുമാൻ സീതയെ ആദ്യമായി കണ്ടുമുട്ടുകയും പ്രതീക്ഷയുടെ അടയാളമായി രാമന്റെ വിവാഹമോതിരം നൽകുകയും ചെയ്ത സ്ഥലമാണിതെന്നും വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ ഏക സീതക്ഷേത്രമാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു.[2]

ആദ്യകാലത്ത്, ഈ സ്ഥലത്ത് രാമൻ, ലക്ഷ്മണൻ, സീത എന്നിവരെ പ്രതിനിധീകരിക്കുന്ന കല്ലുകളുള്ള ഒരു ലളിതമായ ക്ഷേത്രം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർ കരാർ തൊഴിലാളികളായി കൊണ്ടുവന്ന ഇന്ത്യൻ തമിഴർ ഇവിടെ എത്തിയപ്പോൾ അവർ ഇന്നുകാണുന്ന ക്ഷേത്രം നിർമ്മിച്ചു. ഇന്നും ഈ ക്ഷേത്രം പരിപാലിക്കുന്നത് തദ്ദേശീയ ശ്രീലങ്കൻ തമിഴരെക്കാൾ ശ്രീലങ്കയിലെ ഇന്ത്യൻ തമിഴരാണ്. രാമായണസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഈ ക്ഷേത്രം പ്രധാനമായും സന്ദർശിക്കുന്നു.[3]

മദ്ധ്യ ശ്രീലങ്കയിലെ പ്രധാന പട്ടണമായ നുവാര ഏലിയയിൽ നിന്ന് 8 കി.മീ (26,000 അടി) കിലോമീറ്റർ തെക്കുകിഴക്കായി പേരദേനിയ-ബദുള്ള-ചെങ്കളടി ഹൈവേയിലാണ് സീത ഏലിയയിലാണ് സീത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമായണമനുസരിച്ച് സീതയ്ക്കായി രാവണൻ സൃഷ്ടിച്ച പൂന്തോട്ടമാണെന്ന് വിശ്വസിക്കപ്പെടുന്ന ഹഗ്ഗല ബൊട്ടാണിക്കൽ ഗാർഡൻ ക്ഷേത്രത്തിന് ഏകദേശം 1.7 കി.മീ (5,577 അടി 5 ഇഞ്ച്) കിലോമീറ്റർ (1 മൈൽ) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.[4]

ഇതിഹാസം

[തിരുത്തുക]

ഹൈന്ദവ ഇതിഹാസമായ രാമായണമനുസരിച്ച്, അശോക വാടിക സീത ക്ഷേത്രം എന്നും അറിയപ്പെടുന്ന സീത ഏലിയ സീതായ് അമ്മൻ തിരുക്കോവിൽ, സീതയെ രാക്ഷസ രാജാവായ രാവണൻ തടവിലാക്കിയ സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. തടവിലാക്കപ്പെട്ട ഈ സ്ഥലത്തു നിന്ന് തന്നെ രക്ഷിക്കാൻ സീത തന്റെ ഭർത്താവ് രാമനുവേണ്ടി ദിവസവും പ്രാർത്ഥിക്കുന്നു. മധ്യ ശ്രീലങ്കയിലെ നുവാര ഏലിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ചുറ്റും പുരാണവുമായി ബന്ധമുള്ള മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളും ഉണ്ട്. [citation needed]

അശോക വാടികയിലെ തടവിൽവെച്ച് സീതാദേവിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപീകരിച്ചതായി പറയപ്പെടുന്ന ഒരു അരുവി ക്ഷേത്രത്തിനടുത്തുകൂടി ഒഴുകുന്നു. സീത ഈ അരുവിയിൽ കുളിച്ചതായി വിശ്വസിക്കപ്പെടുന്നു. അരുവിക്ക് കുറുകെ പാറയുടെ മുഖത്ത് വൃത്താകൃതിയിലുള്ള താഴ്ന്ന പ്രദേശങ്ങൾ ഉണ്ട്, അവ ഹനുമാന്റെ കാൽപ്പാടുകളായി കണക്കാക്കപ്പെടുന്നു. രാമായണമനുസരിച്ച്, ഹനുമാൻ ഈ സ്ഥലത്ത് വച്ച് സീതയെ കണ്ടുമുട്ടുകയും പ്രതീക്ഷയുടെ അടയാളമായി രാമന്റെ വിവാഹമോതിരം സീതക്ക് നൽകുകയും ചെയ്തു. സീതയ്ക്ക് രാമന്റെ വരവിനായി കാത്തിരിക്കുന്നതിനായി രാവണൻ ഇപ്പോൾ ഹക്ഗാല ബൊട്ടാണിക്കൽ ഗാർഡൻ എന്നറിയപ്പെടുന്ന ഒരു പ്രകൃതിദത്ത ഉദ്യാനം സൃഷ്ടിച്ചിരുന്നു. പുരാണ പ്രാധാന്യത്താൽ സമ്പന്നമായ ഈ സ്ഥലം സീതയുടെ ഭക്തിയുടെയും സഹിഷ്ണുതയുടെയും പ്രതീകമായി രാമായണത്തിൽ വിശ്വസിക്കുന്ന ഭക്തരെയും മറ്റ് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.[5]

സീത അമ്മൻ ക്ഷേത്രം is located in Sri Lanka
Divurumpola
Divurumpola
Ravana Ella
Ravana Ella
Ashok Vatika
Ashok Vatika
Munneswaram
Munneswaram
Ramboda Hanuman Temple
Ramboda Hanuman Temple
Kelani Palace
Kelani Palace
Koneswaram
Koneswaram
Nilavarai Well
Nilavarai Well
Ram Setu
Ram Setu
Dolukanda Mt
Dolukanda Mt
Wariyapola
Wariyapola
Laggala
Laggala
Sigiriya Fortress
Sigiriya Fortress
Kanniya Hot Springs
Kanniya Hot Springs
ശ്രീലങ്കയിലെ രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ

2024ൽ പുറത്തിറങ്ങിയ പാരഡൈസ് എന്ന സിനിമയിലെ ചിലഭാഗങ്ങൾ ഈ ക്ഷേത്രത്തിന്റെ ചുറ്റുമായി ചിത്രീകരിച്ചിട്ടുണ്ട്.

പരാമർശങ്ങൾ

[തിരുത്തുക]
  1. Goonatilake, Susantha (2014). "Introduction to the Issue on the Rāmāyaṇa". Royal Asiatic Society of Sri Lanka. New Series, Vol. 59, No. 2 (Special Issue on the Ramayana): 1–21. Retrieved 16 July 2023.
  2. "WWW Virtual Library: Sita Eliya / Seetha Eliya / Sitha Eliya".
  3. "Ramayanaya". www.srilanka.travel. Retrieved 2024-05-19.
  4. Sinha, Amitabh (26 April 2023). "'Epic' Ties: Sri Lankan PM Unveils Special Cover for Sita Temple in Nuwara Eliya, Ramayana Trail to Be Made More Attractive". News18.
  5. "Seetha Amman Temple Seetha Eliya Sri Lanka - ramayana in Sri Lanka". www.travel-culture.com (in English). Retrieved 2024-05-19.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സീത_അമ്മൻ_ക്ഷേത്രം&oldid=4138741" എന്ന താളിൽനിന്ന് ശേഖരിച്ചത്