സീമ ജി. നായർ
സീമ ജി നായർ | |
---|---|
ജനനം | മുണ്ടക്കയം, കോട്ടയം, കേരളം, ഇന്ത്യ | 21 ഏപ്രിൽ 1968
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫിലിം അഭിനേതാവ് |
സജീവ കാലം | 1989–present |
കുട്ടികൾ | ആരോമൽ |
മാതാപിതാക്ക(ൾ) | എം ജി. ഗോപിനാഥൻ പിള്ള, ചേർത്തല സുമതി |
ബന്ധുക്കൾ | രേണുക ഗിരിജൻ (സഹോദരി) എ ജി അനിൽ(സഹോദരൻ) ദീപക് ദേവ് (ബന്ധു) |
സീമ ജി.നായർ 1968 ഏപ്രിൽ 21 മുണ്ടക്കയത്ത് ജനിച്ചത്. മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കൂന്ന ഒരു ഇന്ത്യൻ നടിയാണ്. [1] മലയാള സിനിമയിൽ പ്രമുഖ നടിമാരിലൊരാളാണ് സീമ ജി.നായർ . [2] 50 ൽ അധികം നിരവധി സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ചു. 2014-ൽ മോസ്കോ എന്ന ടെലിഫിലിമിൽ മികച്ച നടിക്ക് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട് [3]
ജീവചരിത്രം
[തിരുത്തുക]എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും (ഒരു മുൻ നാടക കലാകാരി) മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ജനിച്ചു . തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. [4] സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികുയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
അവർ വിവാഹമോചിതയാണ്. അതിൽ അവൾക്ക് ഒരു മകൻ ഉണ്ട്, ആരോമൽ. ഇപ്പോൾ കൊച്ചിയിൽ തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.
കരിയർ
[തിരുത്തുക]സീമ തന്റെ പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥയിൽ അഭിനയിച്ചു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീമ സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവരുടെ ആദ്യത്തെ സീരിയലായ ചേറപ്പായി കഥകളാണ്, അതിൽ കൊച്ചെറോത എന്ന കഥാപാത്രം അവതരിപ്പിച്ചു. കേരള ഡിവിഷനു വേണ്ടി മെയ്ക്-എ-വിഷ് ഫൗണ്ടേഷന്റെ കേരളത്തിലെ ഒരു ചാരിറ്റബിൾ ഓർഗനൈസേഷനിൽ അംഗമാണ്. കൈരളി ടി.വി.യുടെ നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിട്ടുണ്ട്. സൂര്യ ടി.വി.യിൽ രസികരാജാ നമ്പർ 1 എന്ന ജനപ്രിയ റിയാലിറ്റി ഷോ വിധികർത്താവായിരുന്നു. വാലന്റൈൻസ് കോർണർ, വാൽക്കണ്ണാടി, നമ്മൾ തമ്മിൽ, ശ്രീകണ്ഠൻ നായർ ഷോ എന്നി ജനപ്രിയ ടോക് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.
അവാർഡുകൾ
[തിരുത്തുക]- 2018 - താരഗിണി ടെലിവിഷൻ അവാർഡ് - മികച്ച സഹനടി: വനമ്പാടി
- 2014-മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്: മോക്ഷം
- 1992 കേരള സംസ്ഥാന പ്രൊഫഷണൽ ഡ്രാമ പുരസ്കാരം[5]
സിനിമകൾ
[തിരുത്തുക]- ഇണ
- അയ്ന
- ബ്ലൂ വെയ്ൽ
- മാർച്ച് രണ്ടാം വ്യാഴം
- എന്റെ അമ്മക്ക്
- ഒരു ഒർഡനറി പ്രണയം
- റോസാപ്പൂക്കളം
- തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി
- ലാസറിന്റെ ലോകം
- പ്രകൃതി
- ജോൺ എബ്രഹാം
- കുതിരപ്പവൻ
- ഉൾക്കാഴ്ച
- കൃഷിത്തണ്
- മാഫി ഡോണ
- 1948 കാലം പറഞ്ഞത് (2019) ....
- വള്ളികെട്ടി (2019) ....
- കരിങ്കണ്ണൻ (2018) .... ദാസന്റെ അമ്മ
- തീരുമാനം (തമിഴ്) ....
- അജിത് ഫ്രം ആര്പ്പുകോട്ടയ് (തമിഴ് ) (2018) ....
- തട്ടുമ്പുറതച്ചുതൻ (2018) .... രാജന്റെ ഭാര്യ
- ഐക്കരക്കോണത്തെ ബീഷഗ്വരന്മാർ (2018) .... മാധവി
- ഒരു കുട്ടനാടൻ ബ്ലോഗ് (2018)... ജിപിയുടെ ഭാര്യ
- സ്ട്രീറ്റ്ലൈറ്സ് (2018) ... സുബിൻറെ അമ്മ
- പഞ്ചവർണതത്ത (2018) .... ഉദയന്റെ ഭാര്യ
- വികടകുമാരൻ (2018) .... ബിനുവിന്റെ അമ്മ
- ക്രോസ്സ്റോഡ് (2017) .... മറിയാമ്മ
- സാദൃശ്യവാക്യം 24:29 (2017)
- തിരപോലെ (2017) ....
- 6 വിരലുകൾ (2017)
- ആകാശമിട്ടായി (2017) ... അപർണയുടെ അമ്മ
- സഖാവ് (2017) ... ജാനകിയുടെ അമ്മ
- അലമാര (2017) ... സുകുമാരി
- ഫുക്രി (2017) ... ഭാഗ്യലക്ഷ്മിയുടെ ബന്ധു
- ഭൈരവാ (തമിഴ് ) (2017) ... വൈശാലിയുടെ അമ്മ
- പാതി (2017) ... രാധ
- പോളേട്ടന്റെ വീട് (2016) ...
- കട്ടപ്പനയിലെ ഹൃതിക് റോഷൻ (2016) ... കനിയുടെ അമ്മ
- സ്വർണ കടുവ (2016) ... ബിനോയിയുടെ അമ്മ
- 168 അവേഴ്സ് (2016) ...
- ഒരു മുറൈ പത്തായ (2016) ... അശ്വതിയുടെ അമ്മ
- വള്ളീം തെറ്റി പുള്ളീം തെറ്റി (2016) ... വിനയന്റെ അമ്മ
- ഹലോ നമസ്തേ (2016) ... മോഹനന്റെ ഭാര്യ
- ഈ യാത്രയിൽ (2016) - (ഷോർട് ഫിലിം ) .... 'അമ്മ
- ജന്മാന്തരങ്ങൾ (2016) - ഷോർട് ഫിലിം
- അങ്ങനെ തന്നെ നേതാവ് അഞ്ചേട്ടണം പിന്നാലെ (2016)
- ആന മയിൽ ഒട്ടകം (2015) ...
- എ ടി എം (2015) ...
- പിക്ൾസ് (2015) ... അഭിയുടെ അമ്മ
- കുഞ്ഞിപ്പെണ്ണ് (2015) ...
- കുഞ്ഞിരാമായണം (2015) ... സുമതി
- ജസ്റ്റ് മാരീഡ് (2015) ... വിമല
- വിശ്വാസം അതല്ലേ എല്ലാം (2015) ... ലീലാമ്മ
- ജംനാ പ്യാരി (2015) ... ടോണിയുടെ മാതാവ്
- സാരഥി (2015) ... ലതിക
- മായാപുരി 3D (2015) ...
- മറിയം മുക്ക് (2015) ... മേരിക്കുട്ടി
- മഷിത്തണ്ട് (2015) ... ജാനകി
- പേരറിയാത്തവർ (2015) ... ചാമിയുടെ ഭാര്യ
- ദി ഡോൾഫിൻസ് (2014)
- അപ്പോത്തിക്കരി (2014) ... ക്ലാര
- ഇനിയും എത്ര ദൂരം (2014) ... ഡോക്ടർ
- ഭൈയ്യ ഭൈയ്യ (2014) ... ജമീല
- 69 - ഒരു തല തിരിഞ്ഞ കഥ (2014) ...
- താരങ്ങൾ (2014) ...
- മോക്ഷം (2014) ...
- തോംസൺ വില്ല (2014) ... മാലതി മേനോൻ
- സോളാർ സ്വപ്നം (2014) ...
- ഹാപ്പി ജേർണി (2014) ... ലിസ
- 1983 (2014) ... രമേശന്റെ അമ്മ
- ഫ്ലാറ്റ് നോ . 4B (2014) ...
- മിഴി (2013) ...
- പങ്കായം (2013) ...
- മെമോറീസ് (2013) ... വത്സമ്മ
- ഫോർ സാലെ (2013) .... ലോല
- വീപ്പിങ് ബോയ് (2013) ... അമ്മു
- അന്നും ഇന്നും എന്നും (2013) ... ക്ലാര
- അയാൾ (2013) ...
- പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (2013) ... വിമല
- ബ്ലാക്ക് ബട്ടർഫ്ളൈ (2013) ... മറിയ
- ഫ്രൈഡേ (2012) ...
- റെഡ് അലെർട് (2012) ...
- നോ . 66 മധുര ബസ് (2012) ... സുമിത്ര
- പേരിനൊരു മകൻ (2012) ... രമണി
- അസുരവിത്തു (2012)
- വീണ്ടും കണ്ണൂർ (2012)
- വാദ്ധ്യാർ (2012) ... സ്കൂൾ അധ്യാപിക
- കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ് (2011) ... സെബാട്ടിയുടെ അമ്മ
- മഹാരാജ ടാക്കീസ് (2011) ... ഐഡ
- സർക്കാർ കോളനി (2011) ...
- ബോംബെ മാർച്ച് 12 (2011) ...
- കയം (2011) ... മുത്തുവിന്റെ അമ്മ
- എൽസമ്മ എന്ന ആൺകുട്ടീ (2010) ... ഓമന
- ബോഡിഗാർഡ് (2010) ... മീനു ടീച്ചർ
- പുള്ളിമാൻ (2010) ... ആമിന
- ഒരിടത്തൊരു പോസ്റ്മാൻ (2010) ...
- വഴിയറിയാതെ
- പുതിയ മുഖം (2009) ... സുധിയുടെ ബന്ധു
- മലയാളി (2009) ...മാധവന്റെ സഹോദരി
- സ്വന്തം ലേഖകൻ (2009) ... കമലാക്ഷി
- സ്വർണം (2008)
- അണ്ഡവാൻ (2008) ... സരസു
- ഒരു പെണ്ണും രണ്ടാണും (2008) ... നീലന്തന്റെ ഭാര്യ
- തകരച്ചെണ്ട (2007) ... വാസന്തി
- ചങ്ങാതിപ്പൂച്ച (2007) ... ജാനു
- പകൽ (2006) ... പഞ്ചായത്ത് പ്രസിഡന്റ്
- Vaasthavam (2006) ... ശോഭ
- കറുത്ത പക്ഷികൾ (2006) ... പങ്കജം
- മഹാസമുദ്രം (2006) ...
- നേരറിയാൻ CBI (2005) ... തുളസി
- രാപ്പകൽ (2005) ... ഗൗരിയുടെ സഹോദരി
- കണ്ണിനും കണ്ണാടിക്കും (2004) ... പുഷ്കരന്റെ ഭാര്യ
- ക്രോണ്ണിക് ബാച്ലർ (2003) ... കുഞ്ഞുലക്ഷ്മി
- ഭേരി (2002)
- ദി ഗിഫ്റ് ഓഫ് ഗോഡ് (2001)
- മഴ (2000) ... ഡോക്ടർ
- മാൻ കോലങ്ങൾ (2000)
- തോട്ടം (2000)
- അടുത്തടുത്ത് (1984) ... കുമുദം
- പറന്നു പറന്നു പറന്നു (1984) ... കോളേജ് സ്ടുടെന്റ്റ്
- പാവം ക്രൂരൻ (1984) ... കൊല്ലപ്പെട്ട സ്ത്രീ
ടെലിവിഷൻ സീരിയലുകൾ
[തിരുത്തുക]1990-2000
- ചേറപ്പായി കഥകൾ (ദൂരദർശൻ )
- കാളനും കണ്ടകശനി (ദൂരദർശൻ )
- മാനസി (ദൂരദർശൻ )
2000-2010
- മിഴി തുറക്കുമ്പോൾ (സൂര്യ ടിവി)
- മോഹപ്പക്ഷികൾ (സൂര്യ ടിവി )
- സ്ത്രീ ഒരു സാന്ത്വനം (ഏഷ്യാനെറ്റ് )
- എന്റെ അൽഫോൻസാമ്മ (ഏഷ്യാനെറ്റ് )
- വേളാങ്കണി മാതാവ് (സൂര്യ ടിവി)
- പ്രിയമനസ്സി (സൂര്യ ടിവി)
- മംഗല്യപ്പട്ടു (കൈരളി ടിവി)
2010–പ്രേസേന്റ്റ്
- ഇന്ദ്രനീലം (സൂര്യ ടിവി)
- മഞ്ഞൾപ്രസാദം (ഗ്രീൻ ടിവി)
- സൂര്യകാന്തി (ജയ്ഹിന്ദ് )
- ആകാശദൂത് (സൂര്യ ടിവി)
- മനസവീണ (മഴവിൽ മനോരമ )
- ഉൾക്കടൽ (കൈരളി ടിവി)
- ബാലാമണി (മഴവിൽ മനോരമ )
- സ്ത്രീത്വം (സൂര്യ ടിവി)
- പൊന്നമ്പിളി (മഴവിൽ മനോരമ )
- മനസാ മൈന (കൈരളി ടിവി)
- വിശുദ്ധ ചവറ അച്ഛൻ (ഫ്ളവർസ് )
- സൂര്യകാന്തി (ജയ്ഹിന്ദ് ) - റീലൗഞ്ചെട്
- വാനമ്പാടി (ടിവി സീരീസ് ) (ഏഷ്യാനെറ്റ് )
- മൗന രാഗം (ടിവി സീരീസ് ) (വിജയ് ടിവി)
- ജാഗ്രത (അമൃത ടിവി)
- മിഴിനീർപ്പൂവ് (ACV )
നാടകങ്ങൾ
[തിരുത്തുക]- ആയുധ പന്തയം
- ഒരു കടം കഥ
- കന്യാകുമാരിയിലെ ഒരു കടങ്കഥ
References
[തിരുത്തുക]- ↑ "malayalamcinema.com, Official website of AMMA, Malayalam Film news, Malayalam Movie Actors & Actress, Upcoming Malayalam movies". www.malayalamcinema.com.
- ↑ "An Adoor movie on this 31st - Telugu Movie News". IndiaGlitz.com. 27 July 2009.
- ↑ "Check out lists of Movies by #SeemaGNair #Filmography". FilmiBeat.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-04. Retrieved 2019-03-14.
- ↑ "Snehita - Arangu". amritatv.com. Retrieved 4 March 2014.
External links
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സീമ ജി. നായർ
- "Seema.G.Nair". malayalachalachithram.com. Retrieved 2014-03-04.
- Seema G Nair at MSI
- https://web.archive.org/web/20140304033848/http://www.metromatinee.com/artist/Seema%20G%20Nair-900