സീലിയറി ബോഡി
സീലിയറി ബോഡി | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Artery | ലോങ്ങ് പോസ്റ്റീരിയർ സീലിയറി ആർട്ടറി |
Identifiers | |
Latin | corpus ciliare |
MeSH | D002924 |
TA | A15.2.03.009 |
FMA | 58295 |
Anatomical terminology |
ലെൻസിന്റെ ആകൃതി നിയന്ത്രിക്കുന്നതു വഴി കണ്ണിൻ്റെ പവർ മാറ്റുന്നതിന് സഹായിക്കുന്ന സീലിയറി പേശി, അക്വസ് ഹ്യൂമർ ഉത്പാദിപ്പിക്കുന്ന സീലിയറി എപിത്തീലിയം എന്നിവ ഉൾപ്പെടുന്ന കണ്ണിന്റെ ഭാഗമാണ് സിലിയറി ബോഡി. സിലിയറി ബോഡിയുടെ പിഗ്മെന്റ് ചെയ്യാത്ത ഭാഗത്തുനിന്നാണ് അക്വസ് ഹ്യൂമർ ഉണ്ടാകുന്നത്.[1] കണ്ണിലെ ചില ഭാഗങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ടിഷ്യുവിന്റെ പാളിയായ യൂവിയയുടെ ഭാഗമാണ് സിലിയറി ബോഡി. സീലിയറി ബോഡി ഐറിസിൻ്റെ അടിഭാഗത്തേക്കും കൊറോയിഡിലെ ഓറ സെറേറ്റയിലേക്കും ചേരുന്നു.[2]
ഘടന
[തിരുത്തുക]സീലിയറി ബോഡി വളയ ആകൃതിയിലുള്ള കട്ടികൂടിയ ടിഷ്യൂ ആണ്. ഇത് വിട്രിയസ് ബോഡി അക്വസ് അറയുടെ പിൻഭാഗം എന്നിവയ്ക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിൽ സിലിയറി പേശി, രക്ത കുഴലുകൾ, നാരുകളുള്ള ബന്ധിത ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. ആന്തരിക സിലിയറി എപിത്തീലിയത്തിലെ മടക്കുകളെ സിലിയറി പ്രോസസ് എന്ന് വിളിക്കുന്നു, ഇവയിൽനിന്നും അക്വസ് ദ്രാവകം പിൻഭാഗത്തെ അറയിലേക്ക് സ്രവിക്കുന്നു. ഈ ദ്രാവകം പ്യൂപ്പിളിലൂടെ മുൻ അറയിലെത്തുന്നു. [3]
സോണ്യൂൾ ഓഫ് സിൻ എന്നറിയപ്പെടുന്ന കണക്റ്റീവ് ടിഷ്യു ഉപയോഗിച്ചാണ് സിലിയറി ബോഡി ലെൻസുമായി ബന്ധിപ്പിച്ചിരിക്കുന്നത് . സിലിയറി പേശിയുടെ വിശ്രമം ഈ നാരുകളിൽ പിരിമുറുക്കം ഉണ്ടാക്കുകയും റെറ്റിനയിൽ പ്രകാശം കേന്ദ്രീകരിക്കുന്നതിനായി ലെൻസിന്റെ ആകൃതി മാറ്റുകയും ചെയ്യുന്നു.
ആന്തരിക പാളി സുതാര്യവും വിട്രിയസ് ബോഡിയെ മൂടുകയും റെറ്റിനയുടെ ന്യൂറൽ ടിഷ്യുയിൽ നിന്ന് തുടർച്ചയായിരിക്കുകയും ചെയ്യുന്നു. പുറം പാളി വളരെ പിഗ്മെന്റ് ഉള്ളതും റെറ്റിനൽ പിഗ്മെന്റ് എപിത്തീലിയവുമായി തുടരുന്നതുമായ ഡൈലേറ്റർ പേശിയുടെ കോശങ്ങളാണ്. ഈ ഇരട്ട മെംബ്രൺ പലപ്പോഴും റെറ്റിനയുടെ തുടർച്ചയായി കണക്കാക്കപ്പെടുന്നു, കൂടാതെ റെറ്റിനയുമായി ഭ്രൂണശാസ്ത്രപരമായ അടിസ്ഥാനവും ഉണ്ട്. ആന്തരിക പാളി ഐറിസിൽ എത്തുന്നതുവരെ പിഗ്മെന്റ് ചെയ്യാത്തതാണ്. റെറ്റിന അവസാനിക്കുന്നത് ഓറ സെറാറ്റയിലാണ് .
നാഡി വിതരണം
[തിരുത്തുക]പ്രവർത്തനം
[തിരുത്തുക]സിലിയറി ബോഡിക്ക് മൂന്ന് പ്രവർത്തനങ്ങളുണ്ട്: അക്കൊമഡേഷൻ, അക്വസ് ഹ്യൂമർ ഉൽപാദനം, ലെൻസ് സോണ്യൂളുകളുടെ പരിപാലനവും പുനർനിർമ്മാണവും.
അക്കൊമഡേഷൻ
[തിരുത്തുക]അക്കൊമഡേഷൻ എന്നത് പ്രധാനമായും സിലിയറി പേശി ചുരുങ്ങുമ്പോൾ സംഭവിക്കുന്നതാണ്. അപ്പോൾ ലെൻസ് കൂടുതൽ കോൺവെക്സായി മാറുന്നു. ഇത് അടുത്തുള്ള വസ്തുക്കളുടെ ഫോക്കസ് മെച്ചപ്പെടുത്തുന്നു. പേശി ചുരുങ്ങാതിരിക്കുമ്പോൾ ലെൻസ് പരന്നിരിക്കുകയും വിദൂര വസ്തുക്കളുടെ കാഴ്ച മെച്ചപ്പെടുകയും ചെയ്യുന്നു.
അക്വസ് ഹ്യൂമർ
[തിരുത്തുക]സിലിയറി എപിത്തീലിയം അക്വസ് ഹ്യൂമർ ഉൽപാദിപ്പിക്കുന്നു. ലെൻസിലേക്കും കോർണിയയിലേക്കും ഓക്സിജൻ, പോഷകങ്ങൾ എന്നിവ എത്തിക്കുന്നതും, മാലിന്യങ്ങൾ നീക്കം അക്വസിൻ്റെ ചെയ്യുന്നതുമാണ് ധർമ്മം. അവയ്ക്ക് സ്വന്തമായി രക്ത വിതരണം ഇല്ല. അക്വസ് ഹ്യൂമർ ഉൽപാദനത്തിന്റെ എൺപത് ശതമാനവും സജീവ സ്രവ സംവിധാനങ്ങളിലൂടെയാണ് നടക്കുന്നത് (Na + K + ATPase എൻസൈം പിൻവശത്തെ അറയിലേക്ക് വെള്ളം കടക്കുന്നതിന് ഓസ്മോട്ടിക് ഗ്രേഡിയന്റ് സൃഷ്ടിക്കുന്നു) ഇരുപത് ശതമാനം പ്ലാസ്മയുടെ അൾട്രാ ഫിൽട്രേഷൻ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. ഇൻട്രാഒക്യുലർ മർദ്ദം അൾട്രാ ഫിൽട്രേഷന്റെ തോതിനെ ബാധിക്കുന്നു. [4]
ലെൻസ് സോണ്യൂളുകൾ
[തിരുത്തുക]സോണുലാർ നാരുകൾ ഒരുമിച്ച് ചേർന്ന് ലെൻസിന്റെ സസ്പെൻസറി ലിഗമെന്റ് ഉണ്ടാക്കുന്നു. ഇവ സിലിയറി പേശിയെ ലെൻസിന്റെ കാപ്സ്യൂളുമായി ബന്ധിപ്പിക്കുന്നു.
ക്ലിനിക്കൽ പ്രാധാന്യം
[തിരുത്തുക]ഉയർന്ന ഇൻട്രാഒക്യുലർ മർദ്ദം മൂലമുള്ള ഒക്കുലാർ ഡിസോർഡേഴ്സിന്റെ ഒരു കൂട്ടമാണ് ഗ്ലോക്കോമ എന്നറിയപ്പെെടുന്നത്. [5] ഇൻട്രാഒക്യുലർ മർദ്ദം അക്വസിൻറെ ഉൽപാദനത്തെയും പുനർനിർമ്മാണത്തെയും ആശ്രയിച്ചിരിക്കുന്നു. സിലിയറി ബോഡി അക്വസ് ഉൽപാദിപ്പിക്കുന്നതിനാൽ ഗ്ലോക്കോമയ്‌ക്കെതിരായ പല മരുന്നുകളുടെയും സീലിയറി പേശികളെയാണ് സ്വാധീനിക്കുന്നത്. സീലിയറി പേശിയിലെ തടസ്സം അക്വസ് ഉൽപ്പാദനം കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ഇൻട്രാക്യുലർ മർദ്ദത്തിൽ കുറവുണ്ടാക്കുകയും ചെയ്യുന്നു. സിലിയറി ബോോഡിയെ ബാധിക്കുന്ന 3 പ്രധാന തരം മരുന്നുകൾ ഉണ്ട്: [6] [7]
- ഗ്ലോക്കോമയ്ക്കുള്ള സാധാരണ ചികിത്സാ രീതിയായ ബീറ്റ ബ്ലോക്കറുകൾ അക്വസ് ഉത്പാദനം കുറയ്ക്കുന്നു. അവ താരതമ്യേന വിലകുറഞ്ഞതും ജനറിക് രൂപത്തിൽ ലഭ്യമായതുമാണ്. ഗ്ലോക്കോമ ചികിത്സിക്കാൻ നിർദ്ദേശിക്കുന്ന സാധാരണ ബീറ്റ ബ്ലോക്കറുകളാണ് ടിമോലോൾ, ലെവോബുനോലോൾ, ബെറ്റാക്സോളോൾ എന്നിവ.
- ആൽഫ-അഡ്രിനെർജിക് അഗോണിസ്റ്റുകൾ അക്വസിന്റെ ഉത്പാദനം കുറയ്ക്കുകയും ഡ്രെയിനേജ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്ലോക്കോമ ചികിത്സയ്ക്കായി സാധാരണയായി നിർദ്ദേശിക്കുന്ന രണ്ട് ആൽഫ അഗോണിസ്റ്റുകളാണ് ബ്രിമോണിഡിൻ, അപ്രാക്ലോണിഡിൻ എന്നിവ. ആൽഫഗാൻ പി ഒരു പ്യൂറൈറ്റ് പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്നു, ഇത് മറ്റ് പ്രിസർവേറ്റീവിനേക്കാൾ അലർജി പ്രതിപ്രവർത്തനങ്ങളുള്ളവരിൽ നല്ലതാണ്. എപിനെഫ്രിൻ പോലുള്ള സെലക്ടീവ് ആൽഫ അഗോണിസ്റ്റുകൾ സിലിയറി ബോഡിയുടെ വാസോകൺസ്ട്രിക്ഷൻ വഴി അക്വസ് ഉത്പാദനം കുറയ്ക്കും (ഓപ്പൺ ആംഗിൾ ഗ്ലോക്കോമയിൽ മാത്രം).
- കാർബോണിക് ആൻഹൈഡ്രേസ് ഇൻഹിബിറ്ററുകളും അക്വസ് ഉൽപാദനം കുറയ്ക്കുന്നു. അവ തുള്ളി മരുന്നുകളായും ഗുളികകളായും ലഭ്യമാണ്. ഒന്നിൽ കൂടുതൽ മരുന്നുകൾ ഉപയോഗിക്കുകയാണെങ്കിൽ ഇത് സഹായകരമാകും.
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Gray's anatomy : the anatomical basis of clinical practice. Standring, Susan., Gray, Henry, 1825-1861. (40th anniversary ed.). [Edinburgh]: Churchill Livingstone/Elsevier. 2008. ISBN 9780808923718. OCLC 213447727.
{{cite book}}
: CS1 maint: others (link) - ↑ Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
- ↑ Lang, G. Ophthalmology: A Pocket Textbook Atlas, 2 ed.. Pg. 207. Ulm, Germany. 2007.
- ↑ Murgatroyd, H.; Bembridge, J. (2008). "Intraocular pressure". Continuing Education in Anaesthesia, Critical Care & Pain. 8 (3): 100–3. doi:10.1093/bjaceaccp/mkn015.
- ↑ Casson, Robert J; Chidlow, Glyn; Wood, John PM; Crowston, Jonathan G; Goldberg, Ivan (2012). "Definition of glaucoma: Clinical and experimental concepts". Clinical & Experimental Ophthalmology. 40 (4): 341–9. doi:10.1111/j.1442-9071.2012.02773.x. PMID 22356435.
- ↑ "Glaucoma Medications and Their Side Effects". Glaucoma Research Foundation. Archived from the original on 2016-08-31. Retrieved 2020-03-25.
- ↑ "Medication Guide". Glaucoma Research Foundation. Archived from the original on 2017-12-22. Retrieved 2020-03-25.
പുറം കണ്ണികൾ
[തിരുത്തുക]ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം [1]