Jump to content

സീ ജുൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീ ജുൻ
സീ ജുൻ, Curitiba 1993
രാജ്യംChina
ജനനം (1970-10-30) ഒക്ടോബർ 30, 1970  (54 വയസ്സ്)
Baoding, Hebei, China
സ്ഥാനംGrandmaster
വനിതാലോകജേതാവ്1991–1996
1999–2001
ഫിഡെ റേറ്റിങ്2574 (ഡിസംബർ 2024) [inactive]
ഉയർന്ന റേറ്റിങ്2574 (January 2008)

ചൈനയിൽ നിന്നുള്ള നിന്നുള്ള ഒരു വനിതാ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാണ് സീ ജുൻ (ജനനം: 1970 ഒക്ടോബർ 30).[1] സീ ജുൻ ന്റെ പേരിൽ നിലവിൽ രണ്ട് വനിതാ ലോക റിക്കാർഡുകളാണുള്ളത് (1991-1996 ഉം 1999-2001ഉം). എലിസബത്ത് ബിക്കോവയും സീ ജുൻ മാണ് നിലവിൽ രണ്ട് ലോക റിക്കാർഡുകളുള്ള വനിതാ ചെസ്സ് ചാമ്പ്യൻമാർ.

സീ ജുൻ ന്റെ ജീവിതപങ്കാളി മുൻ പരിശീലകനായിരുന്ന വു ഷവോബിൻ ആണ്. [2][3]

ചെസ്സ് ജീവിതം

[തിരുത്തുക]

സീ ജുൻ ആറുവയസ്സുമുതൽ സീ ജുൻ സിയാങി എന്നു വിളിക്കുന്ന ചൈനീസ് ചെസ്സ് കളിച്ചു തുടങ്ങിയിരുന്നു. തന്റെ 10ാം വയസ്സിൽ സീ ജുൻ ചൈനീസ് ചെസ്സിലൽ ബെയ്‌ജിങ്ങ്‌ ലെ ചാമ്പ്യനായി. ചൈനീസ് അധികൃതരുടെ നിർദ്ദേശ പ്രകാരം അന്താരാഷ്ട്ര ചെസ്സ് കളിച്ചുതുടങ്ങി. ആ സമയങ്ങളിൽ കൃത്യമായ പരിശീലനവും അവസരങ്ങളുമൊന്നുമില്ലാതെ തന്നെ 1984 ൽ ചൈനയിൽ വെച്ചു നടന്ന പെൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ സീ ജുൻ ദേശീയ ചാമ്പ്യൻപട്ടം നേടി. 1988 ൽ അഡലെയ്‌ഡ് വെച്ച് നടന്ന ചെസ്സ് മത്സരത്തിൽ പങ്കെടുക്കുകയു അന്താരാഷ്ട്ര തലത്തിൽ ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററാവുകയും ചെയ്തു, 1989 ൽ പോളണ്ടിൽ വെച്ചു നടന്ന അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തുകയും ചെയ്തു.[4]

1991 ൽ ജോർജിയയുടെ ചെസ്സ് താരവും 1978–1991 വനിതാ ചെസ്സ് ലോകചാമ്പ്യനുമായ മയ ചിബുർനാഡ്സേ യെ 8½–6½ പോയിൻറ് നിലയിൽ പരാജയപ്പെടുത്തി. 1993 ൽ നാന ഇയോസ്ലാനി എന്ന ജോർജിയൻ ചെസ്സ് ചാമ്പ്യനെ 8½–2½ പോയിൻറ് നിലയിൽ പരാജയപ്പെടുത്തി. 1996 ൽ ഹംഗേറിയൻ ചെസ്സ് ചാമ്പ്യനായ സൂസൻ പോൾഗാർ മായി 8½–4½ പോയിൻറ് നിലയിൽ പരാജിതയായി രണ്ടാം സ്ഥാനത്തെത്തി. പക്ഷേ 1999 ൽ റഷ്യക്കാരിയായ അല്ലിസ ഗല്ല്യമോവ യെ 8½–6½ ന് പരാജയപ്പെടുത്തി സ്ഥാനം തിരിച്ചുപിടിച്ചു വെങ്കിലും മത്സരവ്യവസ്ഥയിൽ വന്ന പാകപ്പിഴവുകൾ കാരണം സ്ഥാനം തിരിച്ചു കൊടുക്കേണ്ടി വന്നു.[5]  2000 ത്തിൽ ഫിഡെ മത്സരത്തിൽ സീ ജുൻ സ്വന്തം രാജ്യക്കാരിയായ ക്വിൻ കാനിയിങിനെ 2½–1½ ക്ക് തോൽപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. "中国国际象棋运动员等级分数据库". Chessinchina.net. Retrieved 2011-12-21.
  2. "Intchess Asia Pte Ltd". Intchessasia.com. Retrieved 2011-12-21.
  3. "Relatives and Spouses of Chess Masters". Archived from the original on 2009-10-25. Retrieved 2009-10-25.
  4. Adelaide 1988 - 5° Campeonato Mundial Juvenil Feminino BrasilBase
  5. "The Week in Chess 242". Chesscenter.com. Retrieved 2011-12-21.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Xie Jun (1998). Chess Champion from China: The Life and Games of Xie Jun. Gambit Publications, London. ISBN 1-901983-06-4. An annotated collection of many of Xie's games along with some biographical information.
  • Forbes, Cathy (1994). Meet the Masters. Tournament Chess. ISBN 1-85932-041-4. A book containing interviews with many famous chess players.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സീ_ജുൻ&oldid=4101486" എന്ന താളിൽനിന്ന് ശേഖരിച്ചത്