സുഗന്ധ എണ്ണകൾ
സസ്യ എണ്ണകൾ |
---|
ഇനങ്ങൾ |
ഉപയോഗങ്ങൾ |
ഘടകങ്ങൾ |
സസ്യങ്ങളുടെ ഫലം,പുഷ്പം,ഇല, തണ്ട്, വേര് എന്നീ ഭാഗങളിൽനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണകളാണ് സുഗന്ധ എണ്ണകൾ. ഇവയാണ് സസ്യങളുടെ സവിശേഷ ഗന്ധങൾക്ക് നിദാനം എന്നതുകോണ്ടാണ് ഇവയെ സുഗന്ധ എണ്ണകൾ എന്നു പറയുന്നത്. അതി പ്രാചീനകാലം മുതൽ തന്നെ ഇത്തരം സുഗന്ധ തൈലങൾ പ്രയോഗത്തിൽ ഉണ്ടായിരുന്നു. പനിനീര്, മുല്ലത്തെലം, പുൽത്തെലം, പെപ്പർമിന്റെ ഒയില്‍, കർപ്പൂരം, ഇതെല്ലാം തന്നെ പണ്ടുമുതൽ ഉപയോഗിച്ചുവരുന്ന സുഗന്ധ തൈലങളാണ്.സുഗന്ധ തൈലങ്ങളിലെ ഘടകങൾ ഒട്ടുമിക്കവയും ടെർപീനുകൾ എന്ന വിഭാഗത്തില്‍പ്പെടുന്ന പദാർഥങ്ങളാണ്.ഇവ ഹൈഡ്രോ കാർബണുകളാണ്. പൂക്കളുടെയും പഴങളുടെയും ഗന്ധങ്ങൾക്കു കാരണം എസ്റ്ററുകളാണ്. എസ്റ്ററുകൾ എല്ലാ പൂക്കളിലും പഴങളിലും ഒരെപോലെയല്ല കണപ്പെടുന്നത്.
നിർമ്മാണം
[തിരുത്തുക]പൂക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും സുഗന്ധതൈലം വേർതിരിച്ചെടുക്കുന്നതു നീരാവിസ്വേദനം എന്ന രീതി ഉപയോഗിച്ചണ്.എണ്ണ ഉൾക്കൊള്ളുന്ന സസ്യപുഷ്പ ഭാഗം ജലം ചേർത്ത് തിളപ്പിക്കുമ്പോൾ സുഗന്ധതൈലം നീരാവിയോടൊപ്പം ബാഷ്പീകരിച്ച് പുറത്തു വരുന്നു. ഈ ബാഷ്പ മിശ്രിതം തണുക്കുമ്പോൾ ജലവും അതുമായി പിശ്രണം ചെയ്യാത്ത സുഗന്ധതൈലം വേർതിരിഞ്ഞു കിട്ടുന്നു.