Jump to content

സുജിത് ശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ഒരു യുവനടൻ ആണ് സുജിത് ശങ്കർ. സുജിത്തിന്റെ ആദ്യചിത്രം രാജീവ്‌രവിയുടെ ഞാൻ സ്റ്റീവ്‌ലോപ്പസായിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസൺ അഗസ്റ്റിനിലൂടെയും. കേരളത്തിലെ മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പൗത്രനാണ് സുജിത്ത്. ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത്ത്. ഡെൽഹി സ്‌ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ സുജിത്ത് ഇപ്പോൾ തിയേറ്റർ രംഗത്തെക്കുറിച്ചുള്ള ഗവേഷണപഠനത്തിലാണ്. എസ്ര, കെയർ ഓഫ് സൈറാഭാനു, സി ഐ എ എന്നിവയാണ് സുജിത്ത് അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ സംവിധായകൻ കഥാപാത്രം മറ്റുള്ളവ
2014 ഞാൻ സ്റ്റീവ് ലോപസ് രാജീവ്‌ രവി ഹരി ആദ്യ സിനിമ
2016 മഹേഷിന്റെ പ്രതികാരം ദിലീഷ് പോത്തൻ ജിംസൻ
2017 എസ്ര ജെ കെ റാബി മർകസ്
2017 C/O സൈറ ഭാനു ആന്റണി സോണി സെബാസ്റ്യൻ
2017 കോമ്രേഡ് ഇൻ അമേരിക്ക അമൽ നീരദ് മനോജ്‌
2019 മൂത്തോൻ ഗീതു മോഹൻദാസ് ലത്തീഫ്
"https://ml.wikipedia.org/w/index.php?title=സുജിത്_ശങ്കർ&oldid=3400356" എന്ന താളിൽനിന്ന് ശേഖരിച്ചത്