സുബീർ ബാനർജി
ദൃശ്യരൂപം
സത്യജിത് റേ സംവിധാനം ചെയ്ത അപുത്രയം എന്നറിയപ്പെട്ട ചിത്രങ്ങളിലെ ആദ്യ ചിത്രമായിരുന്ന പഥേർ പാഞ്ചാലി എന്ന ചിത്രത്തിൽ അപുവിനെ അവതരിപ്പിച്ച നടനാണ് സുബീർ ബാനർജി[1] പഥേർ പാഞ്ചാലിയുടെ ചിത്രീകരണത്തിലേയ്ക്ക് അപുവിനെ അവതരിപ്പിയ്ക്കാൻ ഒരു ബാലനെ കണ്ടെത്തുന്നതിനു പരസ്യം കൊടുത്തെങ്കിലും ലഭിച്ച അപേക്ഷകളിൽ റേയ്ക്ക് തൃപ്തികൈവന്നിരുന്നില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത വീട്ടിലെ രണ്ടാം നിലയിൽ കളിച്ചുകൊണ്ടിരുന്ന സുബീറിനെ റേയുടെ ഭാര്യ ബിജോയ കാണുന്നത്. തുടർന്നു അപുവിന്റെ വേഷം സുബീറിനു നൽകുവാൻ റേ തിരുമാനിയ്ക്കുകയായിരുന്നു,
പിൽക്കാല ജീവിതം
[തിരുത്തുക]പഥേർ പാഞ്ചാലിയ്ക്കു ശേഷം സുബീർ മറ്റൊരു ചിത്രത്തിലും അഭിനയിയ്ക്കുകയുണ്ടായില്ല.[2] ചലച്ചിത്രങ്ങളിൽ നിന്നു ജീവിതത്തിലുടനീളം വിട്ടുനിന്ന സുബീറിനെക്കുറിച്ച് ഒരു അപുർ പാഞ്ചാലി എന്ന ചലച്ചിത്രം നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.[3]
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Robinson, Andrew (1989). Satyajit Ray: The Inner Eye. University of California Press. p. 79. ISBN 978-0-520-06946-6.
- ↑ http://archives.digitaltoday.in/indiatoday/20060703/lostfound.html
- ↑ http://movies.ndtv.com/regional/kaushik-gangulys-next-film-on-pather-panchalis-child-artiste-609458[പ്രവർത്തിക്കാത്ത കണ്ണി]