പഥേർ പാഞ്ചാലി
പഥേർ പാഞ്ചാലി | |
---|---|
സംവിധാനം | സത്യജിത് റായ് |
നിർമ്മാണം | പശ്ചിമബംഗാൾ സർക്കാർ |
രചന | സത്യജിത് റായ് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ (കഥ) |
അഭിനേതാക്കൾ | സുബീർ ബാനർജി, കനു ബാനർജി, കരുണാ ബാനർജി, ഉമ ദാസ്‌ഗുപത, ചുനിബാല ദേവി |
സംഗീതം | രവിശങ്കർ |
ഛായാഗ്രഹണം | സുബ്രതാ മിത്ര |
ചിത്രസംയോജനം | ദുലാൽ ദത്ത |
റിലീസിങ് തീയതി | 1955 |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
ബജറ്റ് | രൂപ 1.5 ലക്ഷം ($3000) |
സമയദൈർഘ്യം | 115 മിനുട്ടുകൾ, 122 മിനുട്ടുകൾ (പശ്ചിമബംഗാൾ)[1] |
സത്യജിത് റായ് സംവിധാനം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നിർമ്മിച്ച് 1955-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് പഥേർ പാഞ്ചാലി (ബംഗാളി: পথের পাঁচালী, Pôther Pãchali, IPA: [pɔt̪ʰer pãtʃali], ഇംഗ്ലീഷ്: Song of the Little Road). ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എഴുതിയ പഥേർ പാഞ്ചാലി എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരഭമാണ്. അപു ത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
ചെലവുചുരുക്കി[2] നിർമ്മിച്ച (1.5 ലക്ഷം രൂപ[3]) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്[4][5] . പഥേർ പാഞ്ചാലി വളരെ നിരൂപക പ്രശംസയും ജനപ്രീതിയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റായിയെ സ്വാധീനിച്ച ഇറ്റാലിയൻ നവറിയലിസം കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ്[6] പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്[7][8][9][10].
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Pather Panchali ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Pather Panchali ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Pather Panchali
- Pather Panchali at SatyajitRay.org Archived 2007-06-23 at the Wayback Machine.
- Pather Panchali at Ray Film and Study Collection University of California - Santa Cruz
- In depth critique of Pather Panchali Archived 2008-12-02 at the Wayback Machine.
- New York Times Review of Pather Panchali Archived 2003-08-07 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Pather Panchali". Media Resource Center FilmFinder. University of North Carolina at Chapel Hill. Retrieved 2008-06-19.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ Pradip Biswas (September 16, 2005). "50 years of Pather Panchali". Screen Weekly. Archived from the original on 2009-06-02. Retrieved 2009-04-23.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ "Festival de Cannes: Pather Panchali". festival-cannes.com. Archived from the original on 2014-10-16. Retrieved 2009-02-05.
- ↑ The Best 1,000 Movies Ever Made, THE FILM CRITICS OF THE NEW YORK TIMES, The New York Times, 2002
- ↑ "All-time 100 Movies". Time. Time Inc. 2005. Archived from the original on 2007-03-14. Retrieved 2008-05-19.
- ↑ "Take One: The First Annual Village Voice Film Critics' Poll". The Village Voice. 1999. Archived from the original on 2007-08-26. Retrieved 2006-07-27.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "The Sight & Sound Top Ten Poll: 1992". Sight & Sound. British Film Institute. Archived from the original on 2012-03-09. Retrieved 2008-05-20.