വാനപ്രസ്ഥം (ചലച്ചിത്രം)
വാനപ്രസ്ഥം | |
---|---|
സംവിധാനം | ഷാജി എൻ. കരുൺ |
നിർമ്മാണം | മോഹൻലാൽ പിയറെ അസോലിൻ സുരേഷ് ബാലാജി ഗയ് മാറിഗ്നേൻ |
കഥ | ഷാജി എൻ. കരുൺ |
തിരക്കഥ |
|
അഭിനേതാക്കൾ | മോഹൻലാൽ സുഹാസിനി കലാമണ്ഡലം ഗോപി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ |
സംഗീതം | സക്കീർ ഹുസൈൻ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ റെനേറ്റോ ബെർത്തോ |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് ജോസഫ് ഗയിൻവാർച്ച് |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 119 മിനിറ്റ് |
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാനപ്രസ്ഥം (Pilgrimage). ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം.[1] മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്.[2] 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.[1] ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ
- സുഹാസിനി
- കലാമണ്ഡലം ഗോപി
- മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
- വെണ്മണി ഹരിദാസ്
- വെൺമണി വിഷ്ണു
- കുക്കു പരമേശ്വരൻ
- കലാമണ്ഡലം കേശവൻ
- ബിന്ദു പണിക്കർ
പുരസ്കാരങ്ങൾ
[തിരുത്തുക]1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള - (ഫ്രാൻസ്)
- Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ യോഗ്യത നേടി
- നോമിനേഷൻ - Grand Jury Prize - ഷാജി എൻ. കരുൺ
2000 ഇസ്താബുൾ അന്താരാഷ്ട്ര ചലച്ചിത്ര മേള (തുർക്കി)
- ജൂറിയുടെ പ്രത്യേക പുരസ്ക്കാരം - ഷാജി എൻ. കരുൺ
2000 ബോംബേ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഇന്ത്യ)
- FIPRESCI പുരസ്ക്കാരം - ഷാജി എൻ. കരുൺ
2000 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [4]
- മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലം
- മികച്ച നടനുള്ള രജത കമലം - മോഹൻലാൽ
- മികച്ച മലയാളചിത്രസംയോജനത്തിനുള്ള രജത കമലം - ശ്രീകർ പ്രസാദ്, Joseph Guinvarch
2000 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [5]
- മികച്ച സംവിധായകൻ - ഷാജി എൻ. കരുൺ
- മികച്ച നടൻ - മോഹൻലാൽ
- മികച്ച ചിത്രസംയോജനം - ശ്രീകർ പ്രസാദ്, Joseph Guinvarch
- മികച്ച ശബ്ദലേഖനം - ലക്ഷ്മി നാരായണ, Bruno Tareere
- മികച്ച ലാബ് - പ്രസാദ് കളർ ലാബ്
- മികച്ച മേക്കപ്പ് - എം. ഒ. ദേവസി, സലിം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Festival de Cannes: Vanaprastham". festival-cannes.com. Archived from the original on 2012-03-18. Retrieved 2009-10-10.
- ↑ Cast (IMDb)
- ↑ Awards (IMDb)
- ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-13.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- വാനപ്രസ്ഥം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാനപ്രസ്ഥം – മലയാളസംഗീതം.ഇൻഫോ
- Vanaprastham (1999) rottentomatoes
- Vaanaprastham 1999 - cinema of malayalam Archived 2011-05-02 at the Wayback Machine.
- Vanaprastham(Last dance - Alternate Movies
- VANAPRASTHAM - SHAJI N KARUN - CANNES FILM FESTIVAL Archived 2011-06-26 at the Wayback Machine.
- Vanaprastham, the Last Dance (1999)nytimes review
- വാനപ്രസ്ഥം M3DB