സുബൈർ മേടമ്മൽ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
ഫാൽക്കൺ ഗവേഷകനും രാജ്യാന്തര പക്ഷി ഗവേഷണകേന്ദ്രം കോർഡിനേറ്ററും കോഴിക്കോട് സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസറുമാണ് സുബൈർ മേടമ്മൽ. ഫാൽക്കൺ പഠനത്തിന് ഡോക്ടറേററ് നേടിയ ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനുമാണ് ഡോ.സുബൈർ മേടമ്മൽ.[1][2][3][4][5]
ജീവിതരേഖ
[തിരുത്തുക]മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള വാണിയന്നൂരിൽ ജനിച്ച സുബൈർ തിരൂരങ്ങാടി പി.എസ് .എം.ഒ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും ഫാറൂഖ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും എം.ജി യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎഡും കരസ്ഥമാക്കി. പ്രാപിടിയൻ ഗവേഷണവുമായി നിരവധി രാജ്യങ്ങൾ സന്ദര്ശിച്ചിട്ടുള്ള സുബൈർ 'ഫാൽക്കൺ പക്ഷികളുടെ ജീവിതം' എന്ന ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.[6] യു.എ.ഇ ഫാൽക്കണേഴ്സ് ക്ളബ്ബിൽ അംഗത്വമുള്ള ഏക അനറബി, ഇൻർനാഷണൽ അസോസിയേഷൻ ഓഫ് ഫാൽക്കൺസ്, വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വർ ആന്റ് നാച്വറൽ റിസോഴ്സസ്, അമേരിക്കൻ ഫാൽക്കൺ ക്ളബ് എന്നിവയിൽഅംഗത്വമുള്ള ഏക മലയാളി, ഗൾഫിലെ അറബ് ഹണ്ടിംഗ് ഷോയിലേക്ക് പതിവായി ക്ഷണിക്കപ്പെടുന്ന ഏക ഇന്ത്യൻ പ്രതിനിധി, ഫാൽക്കണുകളെക്കുറിച്ച് ഇംഗ്ളീഷ്, അറബി, മലയാളം ഭാഷകളിൽ ഡോക്യുമെന്ററി തയ്യാറാക്കിയ ഇന്ത്യക്കാരൻ, ഫാൽക്കണുകളുടെ 15 തരം ശബ്ദങ്ങൾ റെക്കോഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക ശാസ്ത്രജ്ഞൻ എന്നീ ബഹുമതികളും സുബൈറിന് സ്വന്തം[1][7]
കുടുംബം
[തിരുത്തുക]കുഞ്ഞയ്ദ്രുവും ഫാത്വിമയുമാണ് സുബൈറിന്റെ മാതാപിതാക്കൾ[8]. പുതുപൊന്നാനി സ്വദേശിയും ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപികയുമായ സജിതയാണ് ഭാര്യ. ആദിൽ, അമൽ, അൽഫ എന്നിവർ മക്കൾ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്തിനടുത്ത് താമസം.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഷാഹിൻ, പി.എസ്. "പ്രാപ്പിടിയനു പിന്നാലെ ഡോ. സുബൈർ മേടമ്മൽ". mathrubhumi.com. mathrubhumi. Archived from the original on 2020-10-31. Retrieved 9 നവംബർ 2020.
- ↑ ലേഖകൻ, മനോരമ. "ഷെയ്ഖ് സബാഹ് സമ്മാനിച്ച ഫാൽക്കൺ പക്ഷിയെ നിധിപോലെ കാത്ത് മലയാളി". manoramaonline.com. Manorama. Retrieved 9 നവംബർ 2020.
- ↑ Arab News, P.K. Abdul Ghafour. "Falcons May Soon Become An Endangered Bird". arabnews.com. Arabnews. Retrieved 9 നവംബർ 2020.
- ↑ News, Suprabhaatham. "ദേശങ്ങൾ താണ്ടി ഫാൽക്കൺ പക്ഷി കേരളത്തിലെത്തി, അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം". suprabhaatham.com. suprabhaatham. Retrieved 10 നവംബർ 2020.
{{cite web}}
:|last1=
has generic name (help) - ↑ University, Charles Sturt. "Falcon expert from India presents free public lecture in Orange". csu.edu.au. Charles Sturt University. Retrieved 10 നവംബർ 2020.
- ↑ Aroli, Anusha. "മലയാളി ഗവേഷകന്റെ സ്വപനപദ്ധതി ഫാൽക്കൺ പക്ഷികളുടെ ജീവിതം ഡോക്യുമെന്ററി പത്മശ്രീ ഭരത് മമ്മൂട്ടി പ്രകാശനം ചെയ്തു". keralaonlinenews.com. keralaonlinenews. Archived from the original on 2020-11-09. Retrieved 9 നവംബർ 2020.
- ↑ desk, web. "ഫാൽക്കൺ ആവേശം, അഭിനിവേശം". madhyamam.com. madhyamam. Retrieved 12 നവംബർ 2020.
{{cite web}}
:|last1=
has generic name (help) - ↑ pedia, falcon. "Hunting Dog of the Skies". falconpedia.com. falconpedia. Retrieved 10 നവംബർ 2020.