സുസുക്കി സ്വിഫ്റ്റ്
സ്വിഫ്റ്റ് | |
---|---|
നിർമ്മാതാവ് | മാരുതി |
മാതൃസ്ഥാപനം | സുസുകി |
വിഭാഗം | B |
രൂപഘടന | ചെറിയകാർ |
പ്ലാറ്റ്ഫോം | സ്വിഫ്റ്റ് |
എൻജിൻ | 1298cc/4cyl/ 87bhp/ 113 NM (പെട്രോൾ ) 1248cc/4cyl/ 75bhp/ 190 NM ( ഡീസൽ ) |
ഗിയർ മാറ്റം | മാനുവൽ |
നീളം | 3695മിമീ |
വീതി | 1690മിമീ |
ഉയരം | 1530മിമീ |
ഭാരം | 980 കിലോഗ്രാം ( kerb Lxi,പെട്രോൾ) 1065 കിലോഗ്രാം ( kerb LDi,ഡീസൽ) |
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ് | 43 ലിറ്റർ |
ബന്ധുക്കൾ | വാഗൺ ആർ,എസ്റ്റീം |
മാരുതി സുസുക്കിയുടെ ഒരു കാർ ബ്രാൻഡ് ആണ് സ്വിഫ്റ്റ്. മാരുതി സുസുക്കി 2004 ലാണ് ഈ കാർ ഇന്ത്യൻ വിപണിയിലിറക്കിയ ഒരു കാർ ആണ് സ്വിഫ്റ്റ്. ഇതിന്റെ ഡീസൽ മോഡൽ 2007 ലാണ് പുറത്തിറക്കിയത്. ഇതിന്റെ പല പതിപ്പുകൾ താഴെപ്പറയുന്നവയാണ്.
- ഒന്ന്, രണ്ട്, മൂന്ന് തലമുറകൾ - : ഒരു സൂപ്പർ മിനി കാർ- ആദ്യം സുസുക്കി കൾടസ് (Suzuki Cultus) എന്ന പേരിൽ ജപാനിൽ ഇറക്കി.
- നാലാം തലമുറ : - സുസുക്കി ഇഗ്നിസ് എന്ന പേരിൽ വിപണിയിലിറക്കി. ഇത് ജപ്പാന് പുറത്തും ലഭ്യമാക്കി.
- അഞ്ചാം തലമുറ: ജപ്പാൻ, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യ എന്നിവടങ്ങളിലെ വിപണിയിലിറക്കി സ്വിഫ്റ്റ് എന്ന പേരിൽ.
- കനേഡിയൻ സിഫ്റ്റ്+ (Canadian Swift+): ഇത് ഇപ്പോൾ കാനഡയിൽ മാത്രം വിപണിയിലുള്ള കാർ.
ഒന്ന് , രണ്ട്, മൂന്ന് തലമുറകൾ (Cultus-based)
[തിരുത്തുക]സ്വിഫ്റ്റ് കൾടസ് എന്ന പേരിൽ ഇറങ്ങിയ ഈ കാർ ജപ്പാൻ വിപണിയിലാണ് ലഭ്യമായിരുന്നത്. ഇതിൽ ഉപയോഗിച്ചത് സുസുക്കി G കുടുംബത്തിലെ എൻജിനാണ്. ഇത് ജപ്പാനു പുറത്ത് ഇത് സുസുക്കി ഫോർസ (Suzuki Forsa), സുസുക്കി ജാസ് (Suzuki Jazz) എന്നീ പേരുകളിലാണ് വിപണിയിൽ ലഭ്യമായിരുന്നത്.
നാലാം തലമുറ (2000–2008)
[തിരുത്തുക]വിളിപ്പേർ | Suzuki Ignis |
---|---|
നിർമ്മാണ കാലയളവ് | 2000–2004 |
ബോഡി തരം | 3 and 5-door hatchback |
നീളം | 3620 mm (142.5 in) |
ബന്ധപ്പെട്ടിരിക്കുന്നത് | Suzuki Kei |
നാലാം തലമുറ സ്വിഫ്റ്റ് 2000 ത്തിൽ ആണ് വിപണിയിലെത്തിയത്. ഇത് സുസുക്കി കൾടസിന്റെ പുതിയ പതിപ്പായിരുന്നു. ജപാനു പുറത്ത് ഇതിന്റെ പേര് സുസുകി ഇഗ്നിസ് എന്നായിരുന്നു.
അഞ്ചാം തലമുറ (2004-ഇതുവരെ)
[തിരുത്തുക]നിർമ്മാണ കാലയളവ് | 2004–present |
---|---|
Assembly | Hamamatsu, Japan Esztergom, Hungary Chongqing, China Manesar, India[1] |
ബോഡി തരം | 3-door hatchback 5-door hatchback 4-door sedan |
എഞ്ചിൻ | 1.2L CVT 1.3L I4 1.5L I4 1.6L I4 |
Transmission(s) | 4-speed automatic 5-speed manual |
വീൽബേസ് | 2390 mm (94.1 in) |
നീളം | 3755 mm (147.8 in) |
വീതി | 1690 mm (66.5 in) |
ഉയരം | 1510 mm (59.4 in) |
2004 ലെ പാരീസ് ആടോ സലൂൺ എന്ന വാഹനമേളയിലാണ് അഞ്ചാം തലമുറ സ്വിഫ്റ്റ് ആദ്യമായി സുസുക്കി അവതരിപ്പിച്ചത്. ഇതിനു മുൻപത്തെ മോഡലുകളെ അപേക്ഷിച്ച് കാതലായ മാറ്റങ്ങൾ ഈ മോഡലിൽ ഉണ്ടായിരുന്നു. ഒരു സ്പോർടി ലുക്ക് ഉള്ള മോഡലാക്കി സ്വിഫ്റ്റിന്റെ മാറ്റിയത് അഞ്ചാം തലമുറയിലാണ്. [2] ഇതിന്റെ രൂപകൽപ്പന യൂറോപ്യൻ വാഹന വിപണിയുടെ സവിശേഷതകൾക്കനുസരിച്ചാണ്.[3]
ഇതിന്റെ ഡിസൈൻ പുതുക്കുന്നതിന് ഇന്ത്യയിൽ നിന്നും എൻജിനീയീർമാരെ ജപ്പാനിലേക്ക് വിളിക്കപ്പെട്ടു. [4] ഇന്ത്യൻ വിപണിയിലും ഈ മോഡലാണ് സിഫ്റ്റ് എന്ന പേരിൽ ഇറങ്ങിയത്.
സിഫ്റ്റ് ഡിസയർ
[തിരുത്തുക]സ്വിഫ്റ്റിന്റെ ഒരു സെഡാൻ പതിപ്പ് സുസുക്കി പിന്നീട് ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് സെഡാൻ എന്ന പേരിൽ ഇറക്കി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ 5 .45 ലക്ഷം രൂപ മുതൽ മുകളിലേയ്ക്ക് വില മതിക്കുന്നതാണ്. [5]
സുസുക്കി സ്വിഫ്റ്റ് + (2004-ഇതുവരെ)
[തിരുത്തുക]കാനഡ വാഹന വിപണിയിലേക്ക് വേണ്ടി സുസുക്കി , ജെനറൽ മോട്ടോഴ്സുമായി സഹകരിച്ച് പുറത്തിറക്കിയ മോഡലാണ് സ്വിഫ്റ്റ് പ്ലസ് +.
അവലംബം
[തിരുത്തുക]- ↑ Sify.com Made in Manesar, India
- ↑ "Suzuki Swift Sport Perhaps the best Japanese compact car ever". Sports Compact Car, Takezo Okiyama. Archived from the original on 2009-04-02. Retrieved 2009-08-28.
- ↑ "Suzuki Swift to debut at the Paris Motor Show". Car Design News, Sep 7, 2004. Archived from the original on 2009-04-02. Retrieved 2009-08-28.
- ↑ "Drive Inside article - 25th Annaversary of Maruti". Archived from the original on 2009-01-23. Retrieved 2009-08-28.
- ↑ Maruti Suzuki Dzire 2017
മാരുതിയുടെ കാറുകൾ |
---|
800 • ആൾട്ടോ • ഓംനി • സെൻ • സെൻ എസ്റ്റിലോ • സ്വിഫ്റ്റ് • വാഗൺ ആർ • എസ്റ്റീം • എസ്എക്സ്4 • ബലീനൊ • വേർസ • ജിപ്സി • ഗ്രാൻഡ് വിറ്റാറ |