സെബാസ്റ്റ്യൻ പോൾ
ഡോ. സെബാസ്റ്റ്യൻ പോൾ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | എറണാകുളം, കേരളം | 1 മേയ് 1947
രാഷ്ട്രീയ കക്ഷി | സ്വതന്ത്രൻ |
പങ്കാളി | ലിസാമ്മ അഗസ്റ്റിൻ |
കുട്ടികൾ | 3 ആൺകുട്ടികൾ |
വസതി | കൊച്ചി |
As of മാർച്ച് 29, 2011 ഉറവിടം: [1] |
കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്സഭാംഗവും നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ (ജനനം: മേയ് 1 1947) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .കൈരളി ടിവിയിൽ "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്[1] ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.[2]
1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.[3]
കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ നടത്തിയ സംവാദപരമ്പരയിൽ സത്യാന്വേഷണം തുടരട്ടെ എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.[3] 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് ഹൈബി ഈഡനോട് പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2004 | എറണാകുളം ലോകസഭാമണ്ഡലം | സെബാസ്റ്റ്യൻ പോൾ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | എഡ്വേർഡ് എടേഴത്ത് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2003* | എറണാകുളം ലോകസഭാമണ്ഡലം | സെബാസ്റ്റ്യൻ പോൾ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | എം.ഒ. ജോൺ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി. വിശ്വനാഥമേനോൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1998 | എറണാകുളം ലോകസഭാമണ്ഡലം | ജോർജ് ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സെബാസ്റ്റ്യൻ പോൾ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | ||
1997* | എറണാകുളം ലോകസഭാമണ്ഡലം | സെബാസ്റ്റ്യൻ പോൾ | സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. | ആന്റണി ഐസക് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
- 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
- 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
അവലംബം
[തിരുത്തുക]- ↑ "Eleventh Lok Sabha Members Biographical Sketch". Retrieved 16 ഡിസംബർ 2011.
- ↑ "Fourteenth Lok Sabha Members Bioprofile". Loksabha. Retrieved 29 മാർച്ച് 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 "ഇടതുസ്ഥാനാർത്ഥികൾ". LDF Keralam. Archived from the original on 2016-03-04. Retrieved 29 മാർച്ച് 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-16.
- ↑ http://www.keralaassembly.org