Jump to content

സോങ് രാജവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Song dynasty

宋朝
960–1279
A map showing the territory of the Song, Liao, and Western Xia dynasties. The Song occupies the east half of what constitutes the territory of the modern People's Republic of China, except for the northernmost areas (modern Inner Mongolia and above). Western Xia occupies a small strip of land surrounding a river in what is now Inner Mongolia and Ningxia, and the Liao occupy a large section of what is today north-east China.
Northern Song in 1111
തലസ്ഥാനംBianjing (汴京)
(960–1127)

Lin'an (臨安)
(1127–1276)
പൊതുവായ ഭാഷകൾChinese
മതം
Buddhism
Taoism
Confucianism
Heaven worship
Chinese folk religion
Chinese Manichaeism
Christianity
Islam
ഗവൺമെൻ്റ്Monarchy
Emperor
 
• 960–976
Emperor Taizu
• 1126–1127
Emperor Qinzong
• 1127–1162
Emperor Gaozong
• 1278–1279
Emperor Bing
ചരിത്ര യുഗംPostclassical Era
• Established by Zhao Kuangyin, Emperor Taizu of Song
960
1115–1125
1127
• Beginning of Mongol invasion
1235
• Surrender of Lin'an
1276
• Battle of Yamen marks end of Song rule
March 19, 1279
വിസ്തീർണ്ണം
958 est.[1]800,000 കി.m2 (310,000 ച മൈ)
980 est.[1]3,100,000 കി.m2 (1,200,000 ച മൈ)
1127 est.[1]2,100,000 കി.m2 (810,000 ച മൈ)
1204 est.[1]1,800,000 കി.m2 (690,000 ച മൈ)
Population
• 1120
118,800,000[a]
നാണയവ്യവസ്ഥJiaozi, Huizi, Chinese cash, Chinese coin, copper coins, etc.
മുൻപ്
ശേഷം
Later Zhou
Jingnan
Later Shu
Southern Han
Southern Tang
Wuyue
Northern Han
Yuan dynasty
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: China
   Hong Kong
   Macau
സോങ് രാജവംശം
"Song dynasty" in Chinese characters
Chinese宋朝
History of China
History of China
History of China
ANCIENT
3 Sovereigns and 5 Emperors
Xia Dynasty 2100–1600 BC
Shang Dynasty 1600–1046 BC
Zhou Dynasty 1045–256 BC
 Western Zhou
 Eastern Zhou
   Spring and Autumn Period
   Warring States Period
IMPERIAL
Qin Dynasty 221 BC–206 BC
Han Dynasty 206 BC–220 AD
  Western Han
  Xin Dynasty
  Eastern Han
Three Kingdoms 220–280
  Wei, Shu & Wu
Jin Dynasty 265–420
  Western Jin 16 Kingdoms
304–439
  Eastern Jin
Southern & Northern Dynasties
420–589
Sui Dynasty 581–618
Tang Dynasty 618–907
  ( Second Zhou 690–705 )
5 Dynasties &
10 Kingdoms

907–960
Liao Dynasty
907–1125
Song Dynasty
960–1279
  Northern Song W. Xia
  Southern Song Jin
Yuan Dynasty 1271–1368
Ming Dynasty 1368–1644
Qing Dynasty 1644–1911
MODERN
Republic of China 1912–1949
People's Republic
of China

1949–present
Republic of
China
(Taiwan)
1945–present

അഞ്ചു രാജവംശങ്ങളുടെയും പത്തു രാജ്യങ്ങളുടെയും കാലഘട്ടത്തിനു ശേഷം ക്രിസ്തബ്ദം 960 മുതൽ 1279 വരെയുള്ള കാലം ചൈനീസ് ചരിത്രത്തിൽ സോങ് രാജവംശത്തിന്റേതായി അറിയപ്പെടുന്നു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായി കടലാസ്സ് കറൻസികൾ ഉപയോഗിച്ചിരുന്നതും ചൈനയിൽ ആദ്യമായി സ്ഥിര നാവിക സൈന്യം ഉണ്ടാക്കിയതും സോങ് രാജവംശമാണ്. ചരിത്രത്തിൽ അറിയപ്പെടുന്നതിൽ വെച്ച് ആദ്യമായി വെടിമരുന്ന് ഉപയോഗിച്ചതും വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് യഥാർത്ഥ ഉത്തരദിക്ക് കണ്ടെത്തിയതും ഇവർ തന്നെ. ഇവർക്ക് ശേഷം യുവാൻ രാജവംശം അധികാരത്തിൽ വന്നു.

സോങ് രാജവംശത്തിന്റെ കാലത്തെ ഉത്തര സോങ് കാലമെന്നും ദക്ഷിണ സോങ് കാലമെന്നും രണ്ടായി തിരിക്കുന്നു. ഉത്തര സോങ്(ചൈനീസ്: 北宋; 960–1127) കാലഘട്ടത്തിൽ ഇവരുടെ തലസ്ഥാനം വടക്കു ദിക്കിലെ ബിയാഞ്ചിങ് അഥവാ ഇന്നത്തെ കൈഫെങ് ആയിരുന്നു. അക്കാലത്ത് ഇന്നത്തെ കിഴക്കൻ ചൈനയുടെ ഭൂരിഭാഗവും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ദക്ഷിണ സോങ്(ചൈനീസ് (Chinese: 南宋; 1127–1279)കാലം ജിൻ രാജവംശവും സോങ് രാജവംശവുമായുണ്ടായ യുദ്ധങ്ങളിൽ(ജിൻ-സോങ് യുദ്ധങ്ങൾ) സോങ് രാജവംശത്തിന് രാജ്യത്തിന്റെ വടക്കു ഭാഗത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതിന് ശേഷമുള്ള കാലമാണ്. ഈ സമയം സോങ് സഭ തെക്കു ഭാഗത്തെ യാങ്ങ്ടസിയിലേക്കും തലസ്ഥാനം ലിൻ`ആനിലേക്കും(ഇന്നത്തെ ഹാങ്ങ്ഷൂ) മാറി. മഞ്ഞ നദിക്കരയിലെ പരമ്പരാഗതമായി ചൈനീസ് സംസ്കാരത്തിന്റെ ജന്മഗൃഹം എന്ന് വിളിക്കപ്പെടുന്ന പ്രദേശങ്ങൾ നഷ്ടപെട്ടുവെങ്കിലും ഉയന്ന ജനസംഖ്യയും സമ്പുഷ്ടമായ കൃഷിഭൂമിയും കാരണം സോങ് രാജവംശത്തിന്റെ സാമ്പത്തിക നില സുരക്ഷിതമായിരുന്നു. തങ്ങളുടെ ജലാതിർത്തികളും കര അതിർത്തികളും സംരക്ഷിക്കാനായി സോങ് രാജവംശം നാവിക സേനയെ ഉപയോഗപ്പെടുത്തി.

ജിൻ രാജവംശത്തെ(പിന്നീട് മംഗോളിയരെയും) തുരത്താനായി സോങ് രാജവംശം വെടിമരുന്ന് ഉപയോഗിച്ച് വിപ്ലവകരമായ രീതിയിൽ സൈനികാസൂത്രണം നടത്തി. 1234ൽ ജിൻ രാജവംശം മംഗോളിയർക്കു കീഴടങ്ങുകയും മംഗോളിയർ ഉത്തര ചൈനയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ഇവരും സോങ് രാജവംശവുമായുള്ള ബന്ധങ്ങളും വഷളായിരുന്നു. 1257ൽ മംഗോളിയരുടെ നാലാമത്തെ മഹാനായ ഖാൻ ആയ മോങ്‌കെ ഖാൻ ചോങ്ക്വിങ് പട്ടണം ഉപരോധിക്കുന്നതിനിടെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ കുബ്ലൈ ഖാൻ സ്വയം പുതിയ മഹാനായ ഖാൻ ആയി സ്ഥാനമേൽറ്റു. 1271ൽ കുബ്ലൈ ഖാൻ ചൈനയുടെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു.[2] 1279ൽ മംഗോൾ സൈന്യം സോങ് രാജവംശത്തെ കീഴടക്കി. മംഗോൾ അധിനിവേശം യുവാൻ രാജവംശത്തിന്റെ കീഴിൽ ചൈന ഒരുമിക്കുന്നതിലേക്കു നയിച്ചു.[3]

സോങ് രാജവംശം നിലനിന്ന കാലത്തു ചൈനയിൽ മുഴുവൻ ഒരുമയുണ്ടാക്കി. ഏറ്റവും സമ്പന്നമായിരുന്നു രാജ്യമായിരുന്നു ഇവരുടേത്.[4] പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ ജനസംഖ്യ ഇരട്ടിയായി. ഇതിനാൽ ഇവരുടെ ഉത്തര മേഖലയിലും മധ്യ മേഖലയിലും അരി ഉൽപ്പാദന വർധിച്ചു. തെക്കു കിസാക്കാന് ഏഷ്യയിൽനിന്നും തെക്കൻ ഏഷ്യയിൽ നിന്നുമുള്ള നേരത്തെ കൊയ്ത അരിയുടെ ഉപയോഗവും വർധിച്ചു.[5][6] ഉത്തര സോങിലെ സെൻസസ് പ്രകാരം ഒരിക്കൽ ജന സംഖ്യാ അഞ്ചു കോടിയോളം രേഖപെടുത്തുകയുണ്ടായി. ഹാൻ,ടാൻ രാജവംശങ്ങളുടെ കാലത്തും ഏതാണ്ടിത്രയും ജനസംഖ്യ ഉണ്ടായിരുന്നു. എങ്കിലും സോങ് രാജവംശത്തിന്റെ കാലത്തെ ജനസംഖ്യ പത്തു കോടിയോളം ആയിരുന്നുവെന്നും മിങ് രാജവംശത്തിന്റെ കാലമാകുമ്പോളേക്കും ഇത് ഇരുപത് കോടിയോളം ആയതായും പറയപ്പെടുന്നു.[7] ഇത് പഴയ ചൈനയിലെ സാമ്പത്തിക വിപ്ലവത്തിന് കാരണമാകുകയും ജനസംഖ്യ വർധനവും നഗരങ്ങളുടെയും ദേശീയ സമ്പത്തിന്റെയും വളർച്ച കാരണം കേന്ദ്ര സർക്കാർ സാമ്പത്തിക രംഗത്തെ നേരിട്ടുള്ള ഇടപാടുകളിൽ നിന്നും പിന്മാറുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Taagepera 1997, p. 493.
  2. Rossabi 1988, p. 115.
  3. Rossabi 1988, p. 76.
  4. McNeill, William H. (1982). The Pursuit of Power: Technology, Armed Force, and Society since A.D. 1000. University of Chicago Press. ISBN 0226561577., p. 50
  5. Ebrey, Walthall & Palais 2006, p. 156.
  6. Brook 1998, p. 96.
  7. Veeck et al. 2007, pp. 103–104.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. During the reign of the Song dynasty the world population grew from about 250 million to approximately 330 million. Please also see Medieval demography.
"https://ml.wikipedia.org/w/index.php?title=സോങ്_രാജവംശം&oldid=3778306" എന്ന താളിൽനിന്ന് ശേഖരിച്ചത്