സൂയ് രാജവംശം
Sui 隋 | |||||||||||
---|---|---|---|---|---|---|---|---|---|---|---|
581–618[a] | |||||||||||
Sui dynasty c.609 | |||||||||||
Administrative Division of Sui Dynasty circa 610 AD | |||||||||||
തലസ്ഥാനം | Daxing (581–605), Luoyang (605–618) | ||||||||||
പൊതുവായ ഭാഷകൾ | Middle Chinese | ||||||||||
മതം | Buddhism, Taoism, Confucianism, Chinese folk religion, Zoroastrianism | ||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||
Emperor | |||||||||||
• 581–604 | Emperor Wen | ||||||||||
• 604–617 | Emperor Yang | ||||||||||
Historical era | Postclassical Era | ||||||||||
• Ascension of Yang Jian | 4 March 581 | ||||||||||
• Abolished by Li Yuan | 23 May 618[a] | ||||||||||
589 est.[1] | 3,000,000 കി.m2 (1,200,000 ച മൈ) | ||||||||||
• 609 | est. 46,019,956a[›] | ||||||||||
നാണയവ്യവസ്ഥ | Chinese coin, Chinese cash | ||||||||||
| |||||||||||
Today part of | China Vietnam |
സൂയ് രാജവംശം | |||||||||||||||||||||||||||||||||
Chinese | 隋朝 | ||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
History of China | |||||||
---|---|---|---|---|---|---|---|
ANCIENT | |||||||
3 Sovereigns and 5 Emperors | |||||||
Xia Dynasty 2100–1600 BC | |||||||
Shang Dynasty 1600–1046 BC | |||||||
Zhou Dynasty 1045–256 BC | |||||||
Western Zhou | |||||||
Eastern Zhou | |||||||
Spring and Autumn Period | |||||||
Warring States Period | |||||||
IMPERIAL | |||||||
Qin Dynasty 221 BC–206 BC | |||||||
Han Dynasty 206 BC–220 AD | |||||||
Western Han | |||||||
Xin Dynasty | |||||||
Eastern Han | |||||||
Three Kingdoms 220–280 | |||||||
Wei, Shu & Wu | |||||||
Jin Dynasty 265–420 | |||||||
Western Jin | 16 Kingdoms 304–439 | ||||||
Eastern Jin | |||||||
Southern & Northern Dynasties 420–589 | |||||||
Sui Dynasty 581–618 | |||||||
Tang Dynasty 618–907 | |||||||
( Second Zhou 690–705 ) | |||||||
5 Dynasties & 10 Kingdoms 907–960 |
Liao Dynasty 907–1125 | ||||||
Song Dynasty 960–1279 |
|||||||
Northern Song | W. Xia | ||||||
Southern Song | Jin | ||||||
Yuan Dynasty 1271–1368 | |||||||
Ming Dynasty 1368–1644 | |||||||
Qing Dynasty 1644–1911 | |||||||
MODERN | |||||||
Republic of China 1912–1949 | |||||||
People's Republic of China 1949–present |
Republic of China (Taiwan) 1945–present | ||||||
581 എ.ഡി.മുതൽ 618 എ.ഡി. വരെയുള്ള[a] 37 വർഷം മാത്രം ചൈന ഭരിച്ച രാജവംശമാണ് സൂയ് രാജവംശം.( Sui dynasty ചൈനീസ്: 隋朝; പിൻയിൻ: Suí cháo)
തെക്കും വടക്കുമുള്ള രാജവംശങ്ങളെ ഏകീകരിച്ച് ചൈന മുഴുവനും ഹാൻ ചൈനീസ് വംശജരുടെ ഭരണത്തിങ്കീഴിൽ കൊണ്ടുവരാൻ സൂയ് രാജവംശത്തിന്റെ കാലത്ത് സാധിച്ചു. സൂയ് രാജവംശമുണ്ടാക്കിയ അടിത്തറയിലാണ് പിന്നീട് വന്ന താങ് രാജവംശം അവരുടെ സാമ്രാജ്യം പടുത്തുയർത്തിയത്.
ബുദ്ധമത വിശ്വാസിയായിരുന്ന സൂയി വെൻ ചക്രവർത്തി (നാരായണ) ആണു സൂയ് രാജവംശം സ്ഥാപിച്ചത്. സൂയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ചാങ്ഹാൻ (Chang'an) പിന്നീട് ഡാക്സിങ്(581–605) ലുയൊയാങ്(Luoyang 605–618) എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഭൂപരിഷ്കരണം, മൂന്ന് വകുപ്പുകളും ആറു മന്ത്രിമാരും ഉൾപ്പെടുന്ന ഭരണസംവിധാനം, നാണയങ്ങളുടെ ഏകീകരണം, ബുദ്ധമതത്തിന്റെ പ്രചാരണം, ഗ്രാന്റ് കനാലിന്റെ നിർമ്മാണം,[2], ചൈനയിലെ വന്മതിലിന്റെ വിപുലീകരണം എന്നിവയാണ് സൂയ് രാജവംശത്തിന്റെ പ്രധാന സംഭാവനകൾ.
കൊറിയയിലെ മൂന്ന് രാജ്യങ്ങളിലൊന്നായ ഗൊഗുറെയോക്കെതിരായി നടത്തിയ സൈനികനീക്കങ്ങൾ,[3][4][5] പരാജയപ്പെട്ടതോടെ പൊട്ടിപ്പുറപെട്ട ജനകീയ കലാപങ്ങൾ, ചക്രവർത്തിയുടെ വധത്തിലും, മുപ്പത്തിയേഴ് വർഷം മാത്രം നീണ്ടുനിന്ന ഈ രാജവംശത്തിന്റെ ഭരണത്തിന്റെ അവസാനത്തിനും കാരണമായി.
ചരിത്രം
[തിരുത്തുക]വെൻ ചക്രവർത്തിയും സൂയ് രാജവംശസ്ഥാപനവും
[തിരുത്തുക]എ.ഡി. 577-ൽ തെക്കും വടക്കുമുള്ള രാജവംശങ്ങളുടെ അവസാന കാലത്തോടെ വടക്കൻ ഷൗ രാജവംശം, വടക്കൻ ക്വി രാജ്യത്തെ കീഴടക്കി ഉത്തരചൈനയെ ഏകീകരിച്ചു. ഹാൻ ചൈനീസ് വംശജരുടെ കീഴിലായിരുന്ന ദക്ഷിണ ചൈനയിലെ രാജ്യങ്ങൾ ന്യൂനപക്ഷമായിരുന്ന സിയാൻബീ ഭരണത്തിൻ കീഴിലായിരുന്ന ഉത്തര ചൈനയിലെ രാജാക്കൻമാർ കീഴടക്കുമെന്ന പ്രവണത അന്ന് നിലനിന്നിരുന്നു. വടക്കൻ ഷൗ കൊട്ടരത്തിലെ റീജന്റായിരുന്നു, ഹാൻ ചൈനീസ് വംശജനായ യാങ് ജിയാൻ. അദ്ദേഹത്തിന്റെ പുത്രി ഡൊവാഗർ ചക്രവർത്തിനിയും ബാല ചക്രവർത്തിയായിരുന്ന ജിങിന്റെ രണ്ടാനമ്മയും ആയിരുന്നു. കിഴക്കൻ പ്രവിശ്യകളിലെ സൈന്യത്തെ തകർത്തശേഷം യാങ് ജിയാൻ സിംഹാസനം പിടിച്ചെടുത്തു ചക്രവർത്തിയായി. ഷൗ രാജവംശത്തിലെ അൻപത്തി ഒൻപത് രാജകുമാരന്മാർവ് കൊന്നൊടുക്കിയെങ്കിലും അദ്ദേഹം സംസ്കാരമുള്ള ചക്രവർത്തി ("Cultured Emperor" എന്നാൺ* അറിയപ്പെട്ടിരുന്നത്. [6] വെൻ ചക്രവർത്തി മുൻ ഭരണാധികാരികൾ പിന്തുടർന്ന് വന്നിരുന്ന ഹാൻ വിരുദ്ധ നയങ്ങൾ നിർത്തലാക്കുകയും ഹാൻ കുടുംബപ്പേരായ യാങ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു.
മുൻ ഹാൻ രാജവംശങ്ങളുടെ കാലഘട്ടത്തിൽ അധികാരമുണ്ടായിരുന്ന കോൺഫ്യൂഷ്യസ് പണ്ഡിതന്മാരുടെ പിന്തുണ നേടിയ വെൻ ചക്രവർത്തി, ഒൻപത് റാങ്ക് സമ്പ്രദായത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും ഉപേക്ഷിക്കുകയും ചൈനയെ വീണ്ടും ഒന്നിപ്പിക്കുന്ന യുദ്ധങ്ങൾക്കായി തന്റെ സാമ്രാജ്യം ശക്തിപ്പെടുത്തുന്നതിന് നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
തെക്കൻ ചൈനയെ കീഴടക്കാനായി വെൻ ചക്രവർത്തി ആയിരക്കണക്കിന് ബോട്ടുകൾ യാങ്‌സി നദിയിലെ ചെൻ രാജവംശത്തിന്റെ നാവിക സേനയെ നേരിടാൻ സംഘടിപ്പിച്ചു. ഈ കപ്പലുകളിൽ ഏറ്റവും വലിയവയിൽ അഞ്ച് നിലകളുള്ള ഡെക്കുകളും 800 പേരെ വഹിക്കാനുള്ള ശേഷിയും വളരെ ഉയരവും ഉണ്ടായിരുന്നു. ശത്രു കപ്പലുകളെ ആക്രമിച്ച് കേടുപാടുകൾ വരുത്താനും അവയെ തുരത്താനും ഉപയോഗിച്ച 50 അടി നീളമുള്ള ആറ് ബൂമുകളാണ് ഈ വലിയ നാവിക കപ്പലുകളിൽ ഉണ്ടായിരുന്നത്.[6]:89 സിയാൻബീ വംശജരടക്കമുള്ള തദ്ദേശവാസികളോടൊപ്പം ആയിടയക്ക് സൂയി വംശം കീഴടക്കിയ തെക്ക് കിഴക്കൻ ഷെഷ്വാനിലെ ആളുകളുടെ സേവനവും ചെൻ രാജവംശത്തിനെതിരെയായുള്ള യുദ്ധത്തിനായി ഉപയോഗിച്ചു .[6]:89
588-ൽ സൂയി യാങ്‌സി നദിയുടെ വടക്കൻ തീരത്ത്,സിചുവാൻ മുതൽ കിഴക്കൻ ചൈനാ കടൽ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലായി, 518,000 സൈനികരെ വിന്യസിച്ചു.[7] ചെൻ രാജവംശത്തിന് അത്തരമൊരു ആക്രമണത്തെ നേരിടാൻ കഴിഞ്ഞില്ല. 589 ആയപ്പോഴേക്കും സുയി സൈന്യം ജിയാൻകാങ്ങിലേക്ക് (നാൻജിംഗ്) പ്രവേശിക്കുകയും അവസാന ചെൻ ചക്രവർത്തി കീഴടങ്ങുകയും ചെയ്തു. നഗരം നിലംപരിശാക്കപ്പെടുകയിം സുയി സൈന്യം ചെൻ പ്രഭുക്കന്മാരെ വടക്കോട്ട് കൊണ്ടുപോവുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Taagepera, Rein (1979). "Size and Duration of Empires: Growth-Decline Curves, 600 B.C. to 600 A.D". Social Science History. 3 (3/4): 129. doi:10.2307/1170959. JSTOR 1170959.
- ↑ CIHoCn, p.114 : " dug between 605 and 609 by means of enormous levies of conscripted labour "
- ↑ "Koguryo". Encyclopædia Britannica. Retrieved October 15, 2013.
- ↑ Byeon, Tae-seop (1999) 韓國史通論 (Outline of Korean history), 4th ed, Unknown Publisher, ISBN 89-445-9101-6.
- ↑ "Complex of Koguryo Tombs". UNESCO World Heritage Centre. Retrieved 2013-10-24.
- ↑ 6.0 6.1 6.2 Ebrey, Patricia; Walthall, Ann; Palais, James (2009). East Asia: A Cultural, Social, and Political History. Houghton Mifflin Harcourt. ISBN 978-0-547-00534-8.
- ↑ Zizhi Tongjian, vol. 176.
കുറിപ്പുകൾ
[തിരുത്തുക]- ↑ 1.0 1.1 In 617, the rebel general Li Yuan (the later Emperor Gaozu of Tang) declared Emperor Yang's grandson Yang You emperor (as Emperor Gong) and "honored" Emperor Yang as Taishang Huang (retired emperor) at the western capital Daxing (Chang'an), but only the commanderies under Li's control recognized this change; for the other commanderies under Sui control, Emperor Yang was still regarded as emperor, not as retired emperor. After news of Emperor Yang's death in 618 reached Daxing and the eastern capital Luoyang, Li Yuan deposed Emperor Gong and took the throne himself, establishing the Tang dynasty, but the Sui officials at Luoyang declared Emperor Gong's brother Yang Tong (later also known as Emperor Gong during the brief reign of Wang Shichong over the region as the emperor of a brief Zheng (鄭) state) emperor. Meanwhile, Yuwen Huaji, the general under whose leadership the plot to kill Emperor Yang was carried out, declared Emperor Wen's grandson Yang Hao emperor but killed Yang Hao later in 618 and declared himself emperor of a brief Xu (許) state. As Yang Hao was completely under Yuwen's control and only "reigned" briefly, he is not usually regarded as a legitimate emperor of Sui, while Yang Tong's legitimacy is more recognized by historians but still disputed.