സ്റ്റാർലിങ്ക്
Manufacturer | സ്പേസ് എക്‌സ് |
---|---|
Country of origin | അമേരിക്ക |
Operator | SpaceX |
Applications | Internet service |
Specifications | |
Spacecraft type | Small satellite |
Launch mass | 227–260 കി.ഗ്രാം (8,000–9,200 oz) |
Equipment | Ku, Ka, and E-band phased array antennas Hall-effect thrusters |
Regime | Low Earth (335.9–1,325 കി.മീ (1,102,000–4,347,000 അടി)) |
Production | |
Status | Active |
Launched | Total: 540[1] Tintin: 2 v 0.9: 60 v 1.0: 478 |
First launch | 22 ഫെബ്രുവരി 2018 |
Last launch | 13 June 2020 |
സാറ്റലൈറ്റ് ഇൻറർനെറ്റ് ആക്സസ് നൽകുന്നതിനായി സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് . പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. സൈനിക, ശാസ്ത്രീയ, പര്യവേക്ഷണ ആവശ്യങ്ങൾക്കായി ചില ഉപഗ്രഹങ്ങൾ വിൽക്കാനും സ്പേസ് എക്സ് പദ്ധതിയിടുന്നുണ്ട്.[2] കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
2015-ലാണ് അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷനോട് സാറ്റലൈറ്റ് വഴിയുള്ള ഗ്ലോബൽ ബ്രോഡ്ബാന്റ് സംവിധാനത്തിന്റെ പരീക്ഷണ സാധ്യതയെക്കുറിച്ച് സ്പേസ് എക്സ് സി.ഇ.ഓ ഈലോൺ മസ്ക് ആരായുന്നത്. തുടർന്ന് 2017 സെപ്തംബറിൽ സ്റ്റാർലിങ്ക് എന്ന പേര് ട്രേഡ്മാർക്കായി സ്വീകരിച്ച് ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. 2018 ഫെബ്രുവരി 22-നാണ് ഈ പദ്ധതിയുടെ ആദ്യത്തെ രണ്ട് പരീക്ഷണ സാറ്റലൈറ്റുകൾ വിക്ഷേപിച്ചത്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള സ്‌പേസ് എക്‌സ് ഉപഗ്രഹ നിർമാണശാലയിലാണ് ഈ പ്രോജക്ടിന്റെ ഗവേഷണവും സാറ്റലൈറ്റുകളുടെ ഭൂമിയിൽനിന്നുള്ള നിയന്ത്രണവും സാധ്യമാക്കുന്നത്.
ഫാൽക്കൺ 9 റോക്കറ്റ് വഴിയാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നത്. ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. സമ്പൂർണ സേവനം ലഭ്യമാക്കാൻ 800 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുന്നു.
അവലംബം
[തിരുത്തുക]- ↑ Clark, Stephen (22 April 2020). "SpaceX's Starlink network surpasses 400-satellite mark after successful launch". Spaceflight Now. Retrieved 28 April 2020.
- ↑ SpaceX Seattle 2015, 16 January 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- FCC FORM 442 – FEDERAL COMMUNICATIONS COMMISSION APPLICATION FOR NEW OR MODIFIED RADIO STATION UNDER PART 5 OF FCC RULES – EXPERIMENTAL RADIO SERVICE, SpaceX, 29 May 2015 application for communications spectrum allocation for technology development and testing flights beginning as early as 2015.
- Official Starlink Website
- Starlink Satellite Locations
- Starlink Satellite Live Locations Archived 2020-04-20 at the Wayback Machine.
- See A Satellite Tonight shows when Starlink satellites can be seen.