സ്വർണ്ണച്ചാമരം
സ്വർണ്ണച്ചാമരം | |
---|---|
സംവിധാനം | രാജീവ്നാഥ് |
നിർമ്മാണം | വി.കെ.ബി. മേനോൻ |
രചന | ജോൺ പോൾ (തിരക്കഥ) രൺജി പണിക്കർ |
അഭിനേതാക്കൾ | |
സംഗീതം | എം.എം.കീരവാണി |
റിലീസിങ് തീയതി | പ്രദർശനത്തിനെത്തിയിട്ടില്ല |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1996-ൽ രാജീവ്‌നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശിവാജി ഗണേശൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഇതുവരെ റിലീസ് ചെയ്യാത്ത ഒരു മലയാളചലച്ചിത്രമാണ് സ്വർണ്ണച്ചാമരം. രൺജിപണിക്കറും ജോൺ പോളും ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.[1][2][3]
കഥ
[തിരുത്തുക]സ്വർണ്ണച്ചാമരം [4] രണ്ടു സുഹൃത്തുക്കളുടെ കഥയാണ്, സുഹൃത്തുക്കളായി ശിവാജി ഗണേശൻ നും മോഹൻലാൽ ഉം ആണ് അഭിനയിക്കുന്നത്. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് കഥാസന്ദർഭം. ഒട്ടും സുഖമല്ലാത്ത രീതിയിലാണ് സിനിമയുടെ അവസാനം.[5]
അഭിനേതാക്കൾ
[തിരുത്തുക]- ശിവാജി ഗണേശൻ
- മോഹൻലാൽ
- നാഗേഷ്
- രഞ്ജിത
- നെടുമുടി വേണു
- വേണു നാഗവള്ളി
- ശ്രീനാഥ്
- തിക്കുറിശ്ശി സുകുമാരൻ നായർ
- കോട്ടയം ശാന്ത
ട്രിവിയ
[തിരുത്തുക]പ്രിയദർശന്റെ കാലാപാനി പോലെ തന്നെ വളരെയേറെ പ്രതീക്ഷ കൊടുത്തിരുന്ന ഒരു മലയാളം സിനിമയായിരുന്നു സ്വർണചാമരം. 1978-ൽ പുറത്തിറങ്ങിയ തച്ചോളി അമ്പു എന്ന സിനിമയ്ക്ക് ശേഷം ശിവജി ഗണേശന്റെ മലയാളസിനിമയിലേക്കുള്ള ഒരു തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. നിർഭാഗ്യവശാൽ ഈ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. മേഴ്സി കില്ലിംഗ് എന്ന വിഷയത്തിലെ വ്യത്യസ്തമായ അവതരണരീതിയായിരുന്നു കാരണം. ഈ കാരണത്താൽ നിർമാതാവായ വി.കെ.ബി. മേനോൻ, മോഹൻലാലിനെയും ശിവജി ഗനെഷനെയും വെച്ച് തന്നെ മറ്റൊരു ചിത്രം പുറത്തിറക്കി. പ്രതാപ് പോത്തൻ സംവിധാനം ചെയ്ത യാത്രാമൊഴി ആയിരുന്നു അത്.
സംഗീതം
[തിരുത്തുക]കെ.ജയകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചിരുന്നത്. ജോണി സാഗരിക ഓടിയോസ് ആണ് ഇതിന്റെ കാസറ്റ് പുറത്തിറക്കിയിരുന്നത്.[6] [7]
- ഗാനങ്ങൾ
# | Song | Singer(s) | Composer | Lyricist |
---|---|---|---|---|
1 | "ഒരു പോക്ക്‌വെയിലേറ്റ" | ബിജു നാരായണൻ | എം.എം. കീരവാണി | കെ.ജയകുമാർ |
2 | "പണ്ടേ മനസ്സിന്റെ" | എം ജി ശ്രീകുമാർ | എം.എം.കീരവാണി | കെ.ജയകുമാർ |
3 | "മേളം ഈ മന്മദമേളം" | എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ | എം.എം.കീരവാണി | കെ.ജയകുമാർ |
4 | "സംഗീത രത്നാകരം" | എസ് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ | എം.എം.കീരവാണി | കെ.ജയകുമാർ |
5 | "നാം പാടുമ്പോൾ" | കെ എസ് ചിത്ര | എം.എം.കീരവാണി | കെ.ജയകുമാർ |
6 | "ഉദയകാന്തിയിൽ" | എം ജി ശ്രീകുമാർ | എം.എം.കീരവാണി | കെ.ജയകുമാർ |
അവലംബം
[തിരുത്തുക]- ↑ "Swarnachamaram Naalukettil". Vellinakshatram. 24 December 1995.
- ↑ "Location Report - Swarnachamaram". Vellinakshatram scanned pages by snehasallapam. Retrieved 2014-10-07.
- ↑ "റിലീസാകാതെ പെട്ടിയിലായിപ്പോയ മോഹൻലാൽ ചിത്രങ്ങൾ". Samayam. 10 April 2019. Retrieved 9 May 2021.
- ↑ "Swarnachamaram Shooting progressing". Vellinakshatram. 19 November 1995.
- ↑ "മോഹൻലാൽ നായകൻ; പക്ഷേ..ആ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു". East Coast Movies. 17 March 2018. Archived from the original on 2021-05-09. Retrieved 9 മേയ് 2021.
- ↑ "Swarnachamaram Gaananiroopanam". Vellinakshatram. 24 December 1995.
- ↑ "Listen to Swarnachamaram Songs". malayalasangeetham. Retrieved 3 August 2015.