Jump to content

സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം
Dongjiyu
LocationPenghu, Taiwan
Nearest cityMagong
Coordinates23°15′N 119°40′E / 23.250°N 119.667°E / 23.250; 119.667[1]
Area358.44 കി.m2 (138.39 ച മൈ)
Established2014
Visitors7278 (in 2015)
Governing bodyMarine National Park Headquarters
www.marine.gov.tw/home-en
Dongyuping Islet
The Blue Cave

സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം (ചൈനീസ്: 澎湖南方四島國家公園) തായ്വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ഒൻപതാമത്തെ ഈ ദേശീയോദ്യാനം പെൻഗുവിന്ററെ തെക്ക് സ്ഥിതിചെയ്യുന്നു. അക്രോപൊറ കോറലിന്റെ വലിയകൂട്ടം ഈ കടൽതീരത്ത് കാണപ്പെടുന്നു. 2014-ൽ നിലവിൽ വന്ന തായ്വാനിലെ രണ്ടാമത്തെ മറൈൻ ദേശീയോദ്യാനമായ ഈ ദേശീയോദ്യാനം മറൈൻ ദേശീയോദ്യാന ഹെഡ്ക്വാർട്ടേഴ്സിന്റെ നിയന്ത്രണത്തിലാണ് . 20015-ൽ 7278 സന്ദർശകർ ഇവിടെ കാണപ്പെട്ടിരുന്നു.[2] പെൻഗുവിലെ ഖിമെയ് യുടെയും വൻഗന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം നാല് പ്രധാന ദ്വീപുകളായി വിഭജിച്ചിരിക്കുന്നു. ഡോങ്ജിയു, ക്സിയുപിങ്യു, ക്സിജിയു, ഡോൻയുപിങ്യു എന്നിവയാണ്.[3] ഈ ചെറിയ ദ്വീപുകളിൽ കാണുന്ന ലാവ ഉറഞ്ഞുണ്ടായ പാറകൾ പവിഴപുറ്റുകൾക്ക് വാസസ്ഥലമൊരുക്കുന്നു.[4]

ചരിത്രം

[തിരുത്തുക]

ഒരിക്കൽ ഇവിടെ ആയിരത്തിലധികം ജനങ്ങൾ വസിച്ചിരുന്നു.[5] ഗതാഗതം, തൊഴിൽ എന്നിവയുടെ അപര്യാപ്തതമൂലം ഇവിടത്തെ ജനസംഖ്യ ഗണ്യമായി കുറഞ്ഞ് വെറും അമ്പത് പേർ മാത്രമായി.[6]

2008-ലെ തണുത്ത കാലാവസ്ഥ ധാരാളം സമുദ്രജീവികളുടെ നാശത്തിനു കാരണമായി. 2010-ൽ ഈ അപകടം വീണ്ടും സംഭവിച്ചു. ഈ സംഭവത്തിനുശേഷം ഈ ഭാഗത്തെ സമുദ്രജീവികൾ ഗണ്യമായി കുറഞ്ഞു. [7] പെൻഗുവിന്റെ തെക്കുഭാഗം ഭൂമധ്യരേഖയ്ക്ക് താഴെയായതുകൊണ്ട് ഈ പ്രദേശത്തെ കാര്യമായി ബാധിച്ചില്ല. പെൻഗുവിലെ ജേംപ്ലാസം ബാങ്ക് സംരക്ഷിക്കാനും ഈ ഭാഗത്തെ ധാരാളം സമുദ്രജീവികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് 2014 ജൂൺ 8 ന് സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം നിലവിൽ വന്നത്. 2014 ഒക്ടോംബർ 18 ന് ഈ ദേശീയോദ്യാനം തുറന്ന് പ്രവർത്തനമാരംഭിച്ചു.[8]

ഉദ്യാനഭാഗത്തെ മീൻപിടിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ചില മീൻപിടിത്തക്കാർക്ക് അനുമതി നൽകിയിയിട്ടുണ്ട്. മറൈൻ ദേശീയോദ്യാന ഹെഡ്ക്വാർട്ടേഴ്സിന്റെ അഭിപ്രായത്തിൽ നിരോധനം മീൻപിടിത്തത്തെ നിലനിർത്താൻ കൂടുതൽ സഹായിക്കുന്നു.[9]

വിവരണം

[തിരുത്തുക]

ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 358.44 ചതുരശ്രകിലോമീറ്റർ ആണ്. ഇതിൽ 354.73 ചതുരശ്രകിലോമീറ്റർ പ്രദേശം ജലവും 3.70 ചതുരശ്രകിലോമീറ്റർ കരപ്രദേശവുമാണ്. ഈ ദ്വീപ് ലാവ ഉറഞ്ഞുണ്ടായ ഭൂപ്രദേശം ആണ്. ഇവിടെ ഉപേക്ഷിച്ച വീടുകളും കുറച്ച് ക്ഷേത്രങ്ങളും വലിയ കാറ്റിൽ നിന്നും സംരക്ഷിക്കാൻ കല്ലുകൊണ്ട് നിർമ്മിച്ച ഭിത്തികളും (കായി ഴായി ) കാണപ്പെടുന്നു. ഡോങ്ജിയുവിൽ ഒരു ലൈറ്റ്ഹൗസും [10] ക്സിജിയുവിൽ ബ്ളൂകേവ് എന്ന കടൽഗുഹയും സ്ഥിതിചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "澎湖南方四島國家公園". Marine National Park Headquarters (in Chinese). Marine National Park Headquarters. Retrieved 29 August 2016.{{cite web}}: CS1 maint: unrecognized language (link)
  2. "各國家公園遊憩據點遊客人數統計表" (PDF). National Parks of Taiwan. Construction and Planning Agency, Ministry of the Interior, R.O.C.(Taiwan). Retrieved 29 August 2016
  3. Description". Marine National Park Headquarters. Marine National Park Headquarters. 17 September 2015. Retrieved 28 August 2016.
  4. http://taiwantoday.tw/news.php?unit=14,29,29,34&post=23966
  5. 潘佳修 (9 October 2014). "南方有四島". National Geographic (in Chinese). Boulder Media/National Geographic. Retrieved 2 September 2016
  6. Lin, Sean (13 October 2014). "Nation's ninth national park to open in Penghu". Taipei Times. Retrieved 28 August 2016
  7. https://www.marine.gov.tw/exploring-national-park/south-penhu-marine-national-park/description-south-penhu
  8. The Inauguration of South Penghu Marine National Park". Marine National Park Headquarters. Marine National Park Headquarters. 31 October 2014. Retrieved 28 August 2016.
  9. Chung, Oscar (1 October 2014). "Where Marine Life Thrives". Taiwan Today. Ministry of Foreign Affairs, Republic of China (Taiwan). Retrieved 1 September 2016.
  10. 潘佳修 (9 October 2014). "南方有四島". National Geographic (in Chinese). Boulder Media/National Geographic. Retrieved 2 September 2016.