ഹിജാസ് റെയിൽവേ
ഹിജാസ് റെയിൽവേ | |||
---|---|---|---|
അടിസ്ഥാനവിവരം | |||
സ്ഥാനം | Southern Syria, Jordan, northern Saudi Arabia | ||
തുടക്കം | Damascus | ||
ഒടുക്കം | Medina | ||
പ്രവർത്തനം | |||
പ്രാരംഭം | 1908 | ||
സമാപനം | 1920 | ||
വീണ്ടും തുറന്ന തീയതി | 2020 (as Hejaz-Istanbul Railway) | ||
പ്രവർത്തകർ | |||
സാങ്കേതികം | |||
പാതയുടെ ഗേജ് | 1,050 mm (3 ft 5 11⁄32 in) | ||
മികച്ച വക്രത | 100 മീ (328 അടി) | ||
മികച്ച ചെരിവു് | 1.8 ‰ (0.18 %) | ||
|
തുർക്കിയിലെ ഇസ്താംബുളുമായി മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് 1908 ൽ നിർമിച്ചതാണ് ഹിജാസ് റെയിൽവേ (തുർക്കിഷ്: Hicaz Demiryolu) [1]. 2241 കി.മീറ്റർ നീളത്തിൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള ഈ റെയിൽവേ പാത തുർക്കിയിൽ നിന്നും സിറിയ, ജോർദാൻ, വഴിയാണ് സൗദി അറേബ്യയിലെത്തുന്നത്.
ചരിത്രം
[തിരുത്തുക]1900 മുതൽ 1908 വരെ എട്ടുവർഷമെടുത്തു നിർമിച്ചതാണ് ഹിജാസ് റെയിൽവേ. ഒട്ടോമാൻ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്താണ് തകർക്കപ്പെട്ടത്. തുർക്കി ഖലീഫയുടെ നിർദ്ദേശപ്രകാരം നിർമിച്ച ഈ റെയിൽപാത പടിഞ്ഞാറൻ അറേബ്യയിലെ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പ് കൂടിയാണ്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കുന്നു. ജോർദാന്റെ വടക്കൻ അതിർത്തിയിലൂടെ സൗദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സ്വാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. സിറിയയിലെ ദമാസ്കസിൽ നിന്നും മദീനയിലേക്കുള്ള തീർത്ഥാടനത്തിനു വേണ്ടിയാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്.
അവലംബം
[തിരുത്തുക]- ↑ "ഹിജാസ് റെയിൽവേ". ബ്രിട്ടാനിക്ക.കോം.
വായനക്കായി
[തിരുത്തുക]- Tourret, R. (1989). Hedjaz Railway. Tourret Publishing. ISBN 0-905878-05-1.
- Nicholson, James. The Hejaz railway. Stacey International Publishers. ISBN 1-900988-81-X.
- Judd, Brendon The Desert Railway: The New Zealand Railway Group in North Africa and the Middle East during the Second World War (2003, 2004 Auckland, Penguin) ISBN 0-14-301915-5
പുറം കണ്ണികൾ
[തിരുത്തുക]- Four podcasts about the Hejaz railway from BBC World service
- pictures and report of travelogue in the Saudi Section of Hejaz railway
- BBC: "A piece of railway history"
- BBC: "Pilgrim railway back on track"
- http://www.hejaz-railroad.info/Galerie.html
- lots of pictures from the Hidjaz Railway stations from a 2008 trip across Syria
- Extensive website on the Hejaz railway Archived 2021-05-04 at the Wayback Machine.
- Yarmuk River railway bridges, 1933 aerial photographs. Aerial Photographic Archive for Archaeology in the Middle East / National Archives, London.
- Hejaz railway overlay on Google Maps