Jump to content

ഹർഷവർദ്ധനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Empire of Harsha

हर्षवर्धन
HarshaVardhan
606–647
ഹർഷവർദ്ധനന്റെ സാമ്രാജ്യം അതിന്റെ ഔന്നത്യത്തിൽ
ഹർഷവർദ്ധനന്റെ സാമ്രാജ്യം അതിന്റെ ഔന്നത്യത്തിൽ
തലസ്ഥാനംKanauj
ഗവൺമെൻ്റ്Monarchy
Emperor
 
• 606–647
Chitra
ചരിത്രം 
• സ്ഥാപിതം
606
• ഇല്ലാതായത്
647
Preceded by
Succeeded by
Gupta Empire
Gurjara-Pratihara

ഉത്തരേന്ത്യയെ നാല്പ്പതോളം വർഷം ഭരിച്ച ഒരു രാജാവായിരുന്നു ഹർഷൻ അഥവാ ഹർഷവർദ്ധനൻ (हर्षवर्धन) (590–647). പ്രഭാകരവർദ്ധനന്റെ മകനും താനേസറിലെ രാജാവായ രാജ്യവർദ്ധനന്റെ സഹോദരനുമാ‍യിരുന്നു ഹർഷവർദ്ധനൻ.ഹർഷന്റെ സദസ്സിലെ പ്രമുഖനായിരുന്നു ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രമായ ഹർഷചരിതം രചിച്ചത് ഇദ്ദേഹമാണ്‌.

ഹർഷവ‍ർദ്ധനൻ ഉത്തര ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്നു.[അവലംബം ആവശ്യമാണ്].ഹർഷന്റെ തലസ്ഥാനം കനൗജ് ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ അദ്ദേഹത്തിന്റെ രാജ്യം പഞ്ചാബ്, ബംഗാൾ, ഒറീസ്സ എന്നിവിടങ്ങളും നർമ്മദ നദിയുടെ വടക്കോട്ടുള്ള സിന്ധു-ഗംഗാ സമതലം മുഴുവനും വ്യാപിച്ചു കിടന്നു.

അധികാരവും സാമ്രാജ്യവികസനവും

[തിരുത്തുക]
ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
മേർഘർ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങൾ 1200–700 ക്രി.മു.
മഹാജനപദങ്ങൾ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സൽത്തനത്ത് 1206–1526 ക്രി.വ.
. ഡെക്കാൻ സൽത്തനത്ത് 1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

ആറാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വടക്കേ ഇന്ത്യ ചെറിയ നാട്ടുരാജ്യങ്ങളും റിപ്പബ്ലിക്കുകളും ആയിത്തീർന്നു. ഹർഷവർദ്ധനൻ പഞ്ചാബു മുതൽ മദ്ധ്യേന്ത്യ വരെയുള്ള ഈ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു. ഈ നാട്ടുരാജ്യങ്ങളിലെ പ്രതിനിധികൾ ഒരു സഭയിൽ വെച്ച് ഹർഷവർദ്ധനനെ എ.ഡി. 606 ഏപ്രിലിൽ രാജാവായി അവരോധിച്ചു. അന്ന് ഹർഷവർദ്ധനന് 16 വയസ്സു മാത്രം ആയിരുന്നു പ്രായം.

ഹർഷൻ തന്റെ പിതാവിന്റെ മൂത്തപുത്രനായിരുന്നില്ല. തന്റെ പിതാവിന്റേയും ജ്യേഷ്ഠന്റേയും മരണശേഷമാണ്‌ അദ്ദേഹം താനേസറിലെ രാജാവായി അധികാരമേറ്റത്. കനൂജിലെ രാജാവായിരുന്ന തന്റെ മാതുലനെ ബംഗാൾ രാജാവ് വധിച്ചതിനെത്തുടർന്ന് ഹർഷൻ കനൂജിലെ ഭരണം ഏറ്റെടുത്ത് ബംഗാൾ രാജാവിനെതിരെ യുദ്ധം നടത്തി. ഇതിനെത്തുടർന്ന് ബംഗാളും മഗധയും പിടിച്ചടക്കി[1].

പിന്നീട് നർമ്മദക്ക് കുറുകേ ഡെക്കാനിലേക്ക് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇതിൽ വിജയം കണ്ടില്ല. ചാലൂക്യവംശത്തിൽപ്പെട്ട പുലികേശി രണ്ടാമനാണ്‌ ഹർഷനെ തോല്പ്പിച്ച് ഇതിൽ നിന്നും പിന്തിരിപ്പിച്ചത്[1].

ഹർഷചരിതം

[തിരുത്തുക]

ഹർഷന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ കൊട്ടാരം കവിയായിരുന്ന ബാണഭട്ടൻ സംസ്കൃതകാവ്യമായി എഴുതിയിട്ടുണ്ട്. ഇതാണ്‌ ഹർഷചരിതം. ഇതിൽ ഹർഷന്റെ കുടുംബപരമ്പരയെക്കുറിച്ചും അദ്ദേഹം രാജാവാകുന്നതുവരെയുള്ള കാലഘട്ടത്തേയും വിശദീകരിച്ചിരിക്കുന്നു. ഹർഷന്റെ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ്‌ ഷ്വാൻ ത്സാങ് (ഹുയാൻ സാങ്). ഇദ്ദേഹം തന്റെ സന്ദർശനവേളയിൽ കുറേക്കാലം ഹർഷന്റെ സദസ്സിൽ ചെലവഴിച്ചിരുന്നു.[1]‌.

കുറിപ്പുകൾ

[തിരുത്തുക]
ഹർഷന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച ചീന സഞ്ചാരിയായിരുന്നു ഹുയാൻ സാങ്. ഹുയാൻ സാങാനു തീർത്ഥാദകരിലെ രാജകുമാരൻ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "CHAPTER 11 - NEW EMPIRES AND KINGDOMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 111–114. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)



"https://ml.wikipedia.org/w/index.php?title=ഹർഷവർദ്ധനൻ&oldid=2286878" എന്ന താളിൽനിന്ന് ശേഖരിച്ചത്