Jump to content

അഡിക്‌ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Addiction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Addiction
മറ്റ് പേരുകൾSevere substance use disorder[1][2]
PET images showing brain metabolism in drug addicts vs controls
Brain positron emission tomography images that compare brain metabolism in a healthy individual and an individual with a cocaine addiction
സ്പെഷ്യാലിറ്റിPsychiatry

ജീവിതത്തെ ബാധിക്കുന്നതരം പരിണതഫലങ്ങളുണ്ടെങ്കിലും ചില നിയന്ത്രിത വസ്തുക്കൾ ഉപയോഗിന്നതു തുടരുകയോ ചില സ്വഭാവങ്ങൾ തുടർന്നും പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനെയാണ് വൈദ്യാശാസ്ത്രത്തിൽ അത്യാസക്തി (അഡിക്ഷൻ) എന്നുവിളിക്കുന്നത്.[3] ഇത്തരം പ്രവൃത്തികളിലേയ്ക്കുനയിക്കുന്ന അസുഖത്തെയും അഡിക്ഷൻ എന്ന് വിളിക്കാറുണ്ട്.[4]

മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം അഡിക്ഷൻ എന്ന പ്രയോഗത്തിൽ പെടുമെങ്കിലും ഇവ മാത്രമല്ല ഈ ഗണത്തിൽ പെടുത്തപ്പെട്ടിട്ടുള്ളത്. വ്യായാമം, അശ്ലീലസാഹിത്യം, ചൂതാട്ടം എന്നിവയോടുള്ള അത്യാസക്തിയും ഈ ഗണത്തിൽ പെടുത്താം. വസ്തുക്കളെയോ അതുമായി ബന്ധപ്പെട്ട പെരുമാറ്റത്തെയോ നിയന്ത്രിക്കാൻ സാധിക്കാതിരിക്കുക, ഇതെപ്പറ്റിയുള്ള ചിന്ത മനസ്സിൽ എപ്പോഴുമുണ്ടാവുക, തിക്തഫലങ്ങൾ അനുഭവിക്കുമോഴും സ്വഭാവം മാറാതിരിക്കുക, ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് നിഷേധിക്കുക എന്നിവയൊക്കെ അത്യാസക്തിയുടെ ലക്ഷണങ്ങ‌ളാണ്.[5] ആഗ്രഹം തോന്നിയാൽ ഉടൻ തന്നെ ലക്ഷ്യം നേടണമെന്നരീതിയിൽ പ്രവർത്തിക്കുന്ന പതിവും ദീർഘകാല പ്രത്യാഘാതങ്ങൾ പരിഗണിക്കാതിരിക്കലും ഇതിന്റെ ലക്ഷണമാണ്.[6] ഉപയോഗിക്കുന്ന വസ്തു സാധാരണമാണ് എന്ന നിലയിൽ ശരീരത്തിന് പ്രവർത്തിക്കേണ്ടി വരുന്ന് അവസ്ഥയെയാണ് ഫിസിയോളജിക്കൽ ഡിപ്പൻഡൻസ് എന്നുപറയുന്നത്.[7] മയക്കുമരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നവരിൽ സാധാരണ അളവ് മയക്കുമരുന്ന് കൊണ്ട് ഫലമില്ലാതെ വരുകയും കൂടുതൽ അളവ് ഉപയോഗിക്കേണ്ടി വരുകയും ചെയ്യുന്ന പ്രശ്നം കൂടാതെ ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുകയാണെങ്കിൽ വിത്ഡ്രോവൽ ലക്ഷണങ്ങളുമുണ്ടാകും.


അവലംബങ്ങൾ

[തിരുത്തുക]
  1. "Facing Addiction in America: The Surgeon General's Report on Alcohol, Drugs, and Health" (PDF). Office of the Surgeon General. US Department of Health and Human Services. November 2016. pp. 35–37, 45, 63, 155, 317, 338. Retrieved 28 January 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Brain disease എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ആൻഗ്രെഅസ് ഡി.എച്ച്., ബെറ്റിനാർഡി-ആൻഗ്രെസ് കെ (2008). "ദി ഡിസീസ് ഓഫ് അഡിക്ഷൻ: ഒറിജിൻസ്, ട്രീറ്റ്മെന്റ് ആൻഡ് റിക്കവറി". ഡിസ് മോൺ. 54 (10): 696–721. doi:10.1016/j.disamonth.2008.07.002. PMID 18790142. {{cite journal}}: Unknown parameter |month= ignored (help)
  4. അമേരിക്കൻ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിൻ (2012). "ഡെഫിനിഷൻ ഓഫ് അഡിക്ഷൻ". Archived from the original on 2018-06-14. Retrieved 2013-01-11. {{cite journal}}: Cite has empty unknown parameter: |month= (help); Cite journal requires |journal= (help)
  5. മോഴ്സ് ആർ.എം., ഫ്ലാവിൻ ഡി.കെ. (1992). "ദി ഡെഫിനിഷൻ ഓഫ് ആൾക്കഹോളിസം. ദി ജോയിന്റ് കമ്മിറ്റി ഓഫ് ദി നാഷണൽ കൗൺസിൽ ഓൺ ആൾക്കഹോളിസം ആൻഡ് ഡ്രഗ് ഡിപ്പൻഡൻസ് ആൻഡ് ദി അമേരിക്കൻ സൊസൈറ്റി ഓഫ് അഡിക്ഷൻ മെഡിസിൻ റ്റു സ്റ്റഡി ദി ഡെഫിനിഷൻ ആൻഡ് ക്രൈറ്റീരിയ ഫോർ ദി ഡയഗ്നോസിസ് ഓഫ് ആൾക്കഹോളിസം". JAMA. 268 (8): 1012–4. doi:10.1001/jama.1992.03490080086030. PMID 1501306. {{cite journal}}: Unknown parameter |month= ignored (help)
  6. മാർലറ്റ് ജി.എ., ബേയർ ജെ.എസ്., ഡോണോവാൻ ഡി.എം., കിവ്ലാഹാൻ ഡി.ആർ. (1988). "അഡിക്റ്റീവ് ബിഹേവിയേഴ്സ്: എറ്റിയോളജി ആൻഡ് ട്രീറ്റ്മെന്റ്". ആന്നു റെവ് സൈക്കോൾ. 39: 223–52. doi:10.1146/annurev.ps.39.020188.001255. PMID 3278676.{{cite journal}}: CS1 maint: multiple names: authors list (link)
  7. ടൊറെസ് ജി., ഹോർവിറ്റ്സ് ജെ.എം. (1999). "ഡ്രഗ്സ് ഓഫ് അബ്യൂസ് ആൻഡ് ബ്രെയിൻ ജീൻ എക്സ്പ്രഷൻ". സൈക്കോസോം മെഡ്. 61 (5): 630–50. PMID 10511013.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
Wiktionary
Wiktionary
-holism എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അഡിക്‌ഷൻ&oldid=3835226" എന്ന താളിൽനിന്ന് ശേഖരിച്ചത്