അക്പാടോക് ദ്വീപ്
Geography | |
---|---|
Location | Northern Canada |
Coordinates | 60°25′N 068°08′W / 60.417°N 68.133°W |
Archipelago | Canadian Arctic Archipelago |
Area | 903 കി.m2 (349 ച മൈ) |
Administration | |
Canada | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
അക്പാടോക് ദ്വീപ് കാനഡയിലെ നുനാവട്ടിലെ ക്വിക്കിക്ക്ട്ടാലുക് മേഖലയിൽ സ്ഥിതിചെയ്യുന്നതും മനുഷ്യവാസമില്ലാത്തതുമായ കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ ഒരു ദ്വീപ് ആണ്. ഇത് ക്യുബെക്കിന്റെ വടക്കൻ തീരത്തുള്ള ഉൻഗാവ ഉൾക്കടലിലെ ഏറ്റവും വലിയ ദ്വീപാണ്. ദ്വീപിന് ചുറ്റുമുള്ള ചുണ്ണാമ്പുകല്ലുകളാൽ രൂപീകൃതമായതും കിഴുക്കാംതൂക്കായതുമായ മലഞ്ചെരുവുകളുടെ വരമ്പുകളിലുടനീളമായി ജീവിക്കുന്ന അക്പാറ്റ് എന്നറിയപ്പെടുന്ന തിക്ക് ബിൽഡ് മുറേയാണ് (Uria lomvia) ഈ ദ്വീപിന്റെ പേരിന് ആധാരമായിരിക്കുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]903 ചതുരശ്രകിലോമീറ്റർ (349 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ആക്പാടോക് ദ്വീപ് മുഖ്യമായി ചുണ്ണാമ്പുകല്ലുകളടങ്ങിയതും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 മുതൽ 250 മീറ്റർ വരെ (490 മുതൽ 820 അടി വരെ) ഉയരമുള്ള കിഴുക്കാംതൂക്കായ മലഞ്ചെരുവുകളാൽ വലയം ചെയ്യപ്പെട്ടതുമാണ്. ഈ കിഴുക്കാംതൂക്കായ മലഞ്ചെരുവുകൾ അനേകം സ്ഥലങ്ങളിൽ ഇടിഞ്ഞുതാണ് ആഴമുള്ള ഗിരികന്ദരങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ പരപ്പുള്ളതും 23 കിലോമീറ്റർ (14 മൈൽ) വീതിയും 45 കിലോമീറ്റർ (28 മൈൽ) നീളവുമുള്ള പീഠഭൂമിയിലേയ്ക്കുള്ള പ്രവേശനം സുസാദ്ധ്യമാകുന്നു.