Jump to content

അരളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aralia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരളിയ
Aralia elata
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Apiales
Family: Araliaceae
Subfamily: Aralioideae
Genus: Aralia
L.
Type species
Aralia racemosa
Synonyms

അരാലിയേസി കുടുംബത്തിലെ ഒരു ജനുസ്സാണ് അരളിയ /əˈreɪliə/,[1] അല്ലെങ്കിൽ സ്പൈക്കനാർഡ്. അതിൽ 68 അംഗീകരിക്കപ്പെട്ട സ്പീഷീസുകളിൽ ഇലപൊഴിയും അല്ലെങ്കിൽ നിത്യഹരിത മരങ്ങളും കുറ്റിച്ചെടികളും റൈസോമാറ്റസ് ഹെർബേഷ്യസ് വാർഷിക സസ്യങ്ങളും ഉൾപ്പെടുന്നു. ഈ ജനുസ്സിന്റെ ജന്മദേശം ഏഷ്യയിലും അമേരിക്കയിലും ആണ്. മിക്ക സ്പീഷീസുകളും പർവത വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. അരാലിയ സസ്യങ്ങൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ഔഷധസസ്യങ്ങൾ 50 സെന്റീമീറ്റർ (20 ഇഞ്ച്) ഉയരത്തിൽ എത്തുന്നു. ചിലത് 20 മീറ്റർ (66 അടി) ഉയരത്തിൽ വളരുന്ന മരങ്ങളാണ്.

അരളിയചെടികൾക്ക് വലിയ ബൈപിനേറ്റ് (doubly compound) ഇലകൾ അവയുടെ തണ്ടുകളുടെയോ ശാഖകളുടെയോ അറ്റത്ത് കൂട്ടമായി കാണപ്പെടുന്നു. ചില ഇനങ്ങളിൽ ഇലകൾ കുറ്റിരോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അരാലിയ സ്‌പിനോസയിലെന്നപോലെ ചില വുഡി സ്പീഷിസുകളുടെ കാണ്ഡം വളരെ മുള്ളുള്ളവയാണ്. പൂക്കൾ വെളുത്തതോ പച്ചകലർന്നതോ ആയ പാനിക്കിളുകളിൽ കാണപ്പെടുന്നു. ഗോളാകൃതിയിലുള്ള ഇരുണ്ട പർപ്പിൾ ബെറി പോലുള്ള പഴങ്ങൾ പക്ഷികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.

  1. Sunset Western Garden Book, 1995:606–607

അവലംബം

[തിരുത്തുക]
  • Frodin, D. G. and R. Govaerts. 2003. World Checklist and Bibliography of Araliaceae. Kew, UK: The Royal Botanic Gardens, Kew.
  • Wen, J. 2004. Systematics and biogeography of Aralia L. sect. Dimorphanthus (Miq.) Miq. (Araliaceae). Cathaya 15-16: 1–187.
"https://ml.wikipedia.org/w/index.php?title=അരളിയ&oldid=3825864" എന്ന താളിൽനിന്ന് ശേഖരിച്ചത്