അയ്-അയ്
Aye-aye | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Chiromyiformes |
Family: | Daubentoniidae Gray, 1863[3] |
Genus: | Daubentonia É. Geoffroy, 1795 |
Species: | D. madagascariensis
|
Binomial name | |
Daubentonia madagascariensis Gmelin, 1788
| |
Species | |
| |
Distribution ofDaubentonia madagascariensis[1] | |
Synonyms | |
Family:
Genus:
Species:
|
ആഫ്രിക്കൻ തീരത്തുള്ള മഡഗാസ്കർ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഒരിനം ജീവിയാണ് അയ്-അയ്. (ഇംഗ്ലീഷ്: aye-aye), (ശാസ്ത്രീയനാമം: Daubentonia madagascariensis) മഡഗാസ്കറിൽ ഈ ജീവികളെപ്പറ്റി അനവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയെ മമേലിയ ക്ലാസിൽ പ്രമേറ്റ്സ് ഓർഡറിൽ ഡൗബൻറ്റോണിഡെ എന്ന കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മഴക്കാടുകളാണ് ഇവയുടെ ആവാസകേന്ദ്രം.
വിവരണം
[തിരുത്തുക]രണ്ടര കിലോഗ്രാം വരെ ശരീരഭാരം വയ്ക്കുന്ന ഇവയ്ക്ക് ഏകദേശം 35 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവയുടെ മുൻകാലുകളിൽ നീളമേറിയ ഒരോ വിരലുകൾ വീതം കാണപ്പെടുന്നു. ഈ വിരലിലെ കൂർത്ത നഖമുപയോഗിച്ചാണ് ഇവ ഇര പിടിക്കുന്നത്. പുഴുക്കളാണ് ഇവയുടെ ഇഷ്ടഭക്ഷണം. വിരലുപയോഗിച്ച് മരത്തിന്റെയും മറ്റും പോടുകളിൽ നിന്നും ഇവ ഇര പിടിക്കുന്നു. വിത്തുകൾ, പഴങ്ങൾ, പൂന്തേൻ എന്നിവയും അയ്-അയ് ഭക്ഷണമാക്കാറുണ്ട്. രാത്രികാലങ്ങളിൽ ഇര തേടുന്ന ഇവ പകൽ സമയം വിശ്രമിക്കുകയാണ് പതിവ്.
ശാരീരിക പ്രത്യേകതകൾ
[തിരുത്തുക]ഇവയുടെ ശരീരത്തിൽ കരടിയുടേതിനു സമാനമായ രോമം, എലിയുടേതു പോലുള്ള മൂക്ക്, വവ്വാലിന്റേതിനു സമാനമായ ചെവികൾ, റോഡന്റ് വിഭാഗത്തിലെ ജീവികളുടേതിനു തുല്യമായ പല്ലുകൾ, മൂങ്ങയുടെ കണ്ണുകൾ പോലെ തിളക്കമുള്ള കണ്ണുകൾ എന്നിവ ഇവയുടെ പ്രത്യേകതകളാണ്.
വംശനാശം
[തിരുത്തുക]കൃഷികളും മറ്റും ഇവ തിന്നു നശിപ്പിക്കുന്നതിനാൽ മനുഷ്യർ ഇവയെ ധാരാളമായി കൊന്നൊടുക്കിയിരുന്നു. ഇവയെ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ മുൻനിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു[4]. മഴക്കാടുകളുടെ നാശവും ഇവയുടെ വംശനാശത്തിനു കാരണമായി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Andriaholinirina, N.; et al. (2012). "Daubentonia madagascariensis". IUCN Red List of Threatened Species. Version 2014.1. International Union for Conservation of Nature. Retrieved 12 June 2014.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ "Checklist of CITES Species". CITES. UNEP-WCMC. Retrieved 18 March 2015.
- ↑ Gray, J. E. (1863). "Revision of the Species of Lemuroid Animals, with the Description of some New Species". Proceedings of the Zoological Society of London. 31: 151. doi:10.1111/j.1469-7998.1863.tb00390.x.
- ↑ IUCN Red List of Threatened Species
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Primate Behavior: Aye-Aye
- ARKive - images and movies of the aye-aye (Daubentonia madagascariensis) Archived 2006-04-22 at the Wayback Machine
- Primate Info Net Daubentonia madagascariensis Factsheet
- Japan Aye-Aye Fund - a photo of an aye-aye eating a ramie nut
- U.S. Fish & Wildlife Service Species Profile Archived 2006-10-02 at the Wayback Machine