Jump to content

ബാൻഫ് ദേശീയോദ്യാനം

Coordinates: 51°30′N 116°00′W / 51.5°N 116.0°W / 51.5; -116.0
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Banff National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാൻഫ് ദേശീയോദ്യാനം
Map showing the location of ബാൻഫ് ദേശീയോദ്യാനം
Map showing the location of ബാൻഫ് ദേശീയോദ്യാനം
Location of Banff National Park
LocationAlberta
Nearest townCanmore, Alberta
Coordinates51°30′N 116°00′W / 51.5°N 116.0°W / 51.5; -116.0
Area6,641 കി.m2 (2,564 ച മൈ)
Established1885
Visitors3,609,639[1] (in 2014/15)
Governing bodyParks Canada
World Heritage Site304

ബാൻഫ് ദേശീയോദ്യാനം 1885 ൽ സ്ഥാപിതമായതും കാനഡയിലെ ഏറ്റവും പഴക്കം ചെന്നതുമായ ദേശീയോദ്യാനമാണ്. ആൽബർട്ട പ്രവിശ്യയിലെ കാൽഗറിയിൽ നിന്ന് 110-180 കിലോമീറ്റർ (68-112 മൈൽ) പടിഞ്ഞാറായി റോക്കി മലനിരകളിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 6,641 ചതുരശ്ര കിലോമീറ്ററാണ് (2,564 ചതരുശ്ര മൈൽ) വിസ്തൃതിയിൽ ഹിമാനികളും ഹിമപ്പരപ്പുകളും നിറഞ്ഞ പർവ്വതാകാരമായ ഭൂപ്രദേശങ്ങൾ, ഇടതിങ്ങിയ കോണിഫറസ് വനങ്ങൾ, ആൽപൈൻ ഭൂപ്രകൃതികൾ എന്നിവയേയും ഉൾക്കൊണ്ടിരിക്കുന്നു. ഐസ്ഫീൽഡ്സ് പാർക്ക് പാത ലേക്ക് ലൂയിസിൽ നിന്നു തുടങ്ങി വടക്ക് ജാസ്പർ ദേശീയോദ്യാനവുമായി ഇതിനെ ബന്ധിപ്പിക്കുന്നു. പ്രവിശ്യാ വനങ്ങൾ, യോഹോ ദേശീയോദ്യാനം എന്നിവ പടിഞ്ഞാറൻ അയൽപക്കവും കൂട്ടനായി ദേശീയോദ്യാനം തെക്കുഭാഗത്തും കാനനാസ്കിസ് ഉദ്യാനവ്യവസ്ഥ തെക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്നു. ഈ ദേശീയോദ്യാനത്തിനു സമീപസ്ഥമായ പ്രധാന വാണിജ്യകേന്ദ്രം ബൗ റിവർ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബാൻഫ് നഗരമാണ്.

അവലംബം

[തിരുത്തുക]
  1. "Parks Canada Attendance 2010–11 to 2014–15". Parks Canada. Retrieved 15 November 2015.
"https://ml.wikipedia.org/w/index.php?title=ബാൻഫ്_ദേശീയോദ്യാനം&oldid=3129590" എന്ന താളിൽനിന്ന് ശേഖരിച്ചത്