Jump to content

ബെന്നി ബെഹനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benny Behanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെന്നി ബെഹനാൻ
ലോക്സഭാംഗം
ഓഫീസിൽ
2019–തുടരുന്നു
മുൻഗാമിഇന്നസെൻറ്
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-08-22) ഓഗസ്റ്റ് 22, 1952  (72 വയസ്സ്)
വെങ്ങോല, തിരുക്കൊച്ചി
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഷെർലി ബെന്നി
കുട്ടികൾഒരു മകനും ഒരു മകളും
വസതിsകുഞ്ഞുവെട്ടിക്കുടി ഹൗസ്, തൃക്കാക്കര (പി.ഒ.), കൊച്ചി 21[1]
വെബ്‌വിലാസംbennybehanan.net

2019 മുതൽ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ യു.ഡി.എഫ് കൺവീനറും (2018-2020) മുൻ എം.എൽ.എയുമാണ് ബെന്നി ബെഹനാൻ (ജനനം: 22 ഓഗസ്റ്റ് 1952) [2][3] .[1].

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ താലൂക്കിലെ വെങ്ങോല എന്ന ഗ്രാമത്തിൽ ഒ.തോമസിൻ്റെയും ചിന്നമ്മയുടേയും മകനായി 1952 ഓഗസ്റ്റ് 22 ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[1]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
  • 1978–1979 കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ്.
  • 1979–1982 യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
  • 1981 കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ
  • 1982-1987 പിറവം എം.എൽ.എ
  • 1996 മുതൽ ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്
  • 2006ൽ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ[4]
  • 2010-ൽ പ്രസിഡൻറ് തൃശൂർ ഡി.സി.സി.[5]
  • 2011-2016 തൃക്കാക്കര എം.എൽ.എ
  • 2018-2020 യു.ഡി.എഫ് കൺവീനർ
  • 2019 ചാലക്കുടി എം.പി
  • 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഗോപി കോട്ടമുറിയ്ക്കലിനോട് പരാജയപ്പെട്ടു.
  • 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജെ) യിലെ കെ. ഫ്രാൻസീസ് ജോർജ്ജിനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6][7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ചാലക്കുടി ലോകസഭാമണ്ഡലം ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 473444 ഇന്നസെന്റ് സി.പി.എം., എൽ.ഡി.എഫ്. 341170 എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 154159
2011 തൃക്കാക്കര നിയമസഭാമണ്ഡലം ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ഇ. ഹസൈനാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2004 ഇടുക്കി ലോകസഭാമണ്ഡലം കെ. ഫ്രാൻസിസ് ജോർജ് കേരള കോൺഗ്രസ് (ജോസഫ്) എൽ.ഡി.എഫ്. ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 പിറവം നിയമസഭാമണ്ഡലം ഗോപി കോട്ടമുറിക്കൽ സി.പി.എം., എൽ.ഡി.എഫ്. ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 പിറവം നിയമസഭാമണ്ഡലം ബെന്നി ബെഹനാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ശ്രീ ബെന്നി ബെഹനാൻ". കേരള സർക്കാർ. Retrieved 5 മാർച്ച് 2013.
  2. മുഹമ്മദ്, നിസാർ. "http://veekshanam.com/content/view/15783/27/". വീക്ഷണം. Retrieved 5 മാർച്ച് 2013. {{cite news}}: External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "പിറവം: എം എൽ എ പോരാ, മന്ത്രി വേണം". വർത്തമാനം. 22 ഫെബ്രുവരി 2012. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-01. Retrieved 2013-03-05.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-25. Retrieved 2013-03-05.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-24.
  7. http://www.keralaassembly.org
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=ബെന്നി_ബെഹനാൻ&oldid=4092517" എന്ന താളിൽനിന്ന് ശേഖരിച്ചത്