ഭാരതി കശ്യപ്
ഭാരതി കശ്യപ് | |
---|---|
ജനനം | May 15, 1967 |
ദേശീയത | ഇന്ത്യ |
തൊഴിൽ | ophthalmologist |
ജീവിതപങ്കാളി | ബീരേന്ദ്രപ്രസാദ് കശ്യപ് |
ഒരു ഇന്ത്യൻ നേത്രരോഗവിദഗ്ദ്ധയാണ് ഭാരതി കശ്യപ് (ജനനം: മെയ് 15, 1967). സൗജന്യ നേത്ര ശസ്ത്രക്രിയ നടത്തുന്നതിൻ്റെ പേരിലും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൻ്റെ പേരിലും അറിയപ്പെടുന്ന അവർക്ക് 2017 ൽ നാരീശക്തി പുരസ്കാരം ലഭിച്ചു.
ജീവിതം
[തിരുത്തുക]1967 ലാണ് ഭാരതി കശ്യപ് ജനിച്ചത്. ഫിസിഷ്യൻ, നേത്രരോഗവിദഗ്ദ്ധ എന്നീ നിലകളിൽ യോഗ്യത നേടിയ അവർ നേത്ര ശസ്ത്രക്രിയ നടത്തുന്നതിലും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും പ്രശസ്തയാണ്. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രചാരണങ്ങൾക്ക് അവർ നേതൃത്വം നൽകിയിട്ടുണ്ട്. ജാർഘണ്ഡിലെ ആദ്യത്തെ പോസ്റ്റ്‌മോർട്ടം ഐ ഡൊണേഷൻ സൃഷ്ടിച്ചത് അവരാണ് . ജാർഘണ്ഡിൽ ആദ്യമായി ഒരു ഐ ബാങ്ക് സ്ഥാപിച്ച അവർ, താൻ മെഡിക്കൽ ഡയറക്ടറായിരിക്കുന്ന കശ്യപ് മെമ്മോറിയൽ നേത്ര ആശുപത്രിയിൽ 2020 ൽ 482 സൗജന്യ കോർണിയ മാറ്റിസ്ഥാപിക്കൽ നടത്തുകയും ചെയ്തു. [1]
സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനുമായികശ്യപ്, പതിനൊന്ന് സർക്കാർ ആശുപത്രികളിൽ ഉപകരണങ്ങൾ നൽകുകയും, സർക്കാർ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കു വേണ്ടി സെർവിക്കൽ ക്യാൻസർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പരിശീലനം നൽകുകയും ചെയ്തു. [1]
2015 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകളുടെ ആരോഗ്യത്തിന് നൽകിയ സംഭാവനകളുടെ പേരിൽ ഝാർഘണ്ഡ് മുഖ്യമന്ത്രിയായിരുന്ന രഘുബർ ദാസ് അവരെ ആദരിച്ചു. [2]
2017 ലെ നാരിശക്തി പുരസ്‌കാർ അവർക്ക് ലഭിച്ചു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതിയാണ് അവാർഡ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി [3], വനിതാ-ശിശു വികസന മന്ത്രി മനേക സഞ്ജയ് ഗാന്ധി എന്നിവരും പങ്കെടുത്തു. ആ വർഷം 30 ഓളം പേർക്കും ഒമ്പത് ഓർഗനൈസേഷനുകൾക്കും ബഹുമതി ലഭിച്ചു.[4][5]
2018 ൽ, തുടർച്ചയായി മൂന്നുവർഷം ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അവാർഡ് നേടിയതിന് അവർ ആദരിക്കപ്പെട്ടു. [6]
2019 ൽ തിമിര ശസ്‌ത്രക്രിയയ്‌ക്കുശേഷം രോഗികളുടെ കണ്ണിൽ ഉൾപ്പെടുത്താവുന്ന ഇൻട്രാഒക്യുലർ ലെൻസുകളെക്കുറിച്ച് അവർ പാരീസിൽ സംസാരിച്ചു. [7]
കുടുംബം
[തിരുത്തുക]റാഞ്ചിയിൽ കശ്യപ് മെമ്മോറിയൽ നേത്ര ആശുപത്രി സ്ഥാപിച്ച ഡോ. ബിരേന്ദ്ര പ്രസാദ് കശ്യപിനെയാണ് ഭാരതി വിവാഹം കഴിച്ചത്. [8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Pioneer, The. "State ophthalmologist wages war against blindness, cervical cancer". The Pioneer (in ഇംഗ്ലീഷ്). Retrieved 2020-04-17.
- ↑ "CM honours Dr Bharti Kashyap - Jharkhand State News". jharkhandstatenews.com. Retrieved 2020-04-17.
- ↑ "Nari Shakti Puraskar - Gallery". narishaktipuraskar.wcd.gov.in. Retrieved 2020-04-11.
- ↑ "On International Women's Day, the President conferred the prestigious Nari Shakti Puraskars to 30 eminent women and 9 distinguished Institutions for the year 2017". pib.gov.in. Retrieved 2021-01-14.
- ↑ "International Women's Day: President Kovind honours 39 achievers with 'Nari Shakti Puraskar'". The New Indian Express. Archived from the original on 2021-01-14. Retrieved 2021-01-08.
- ↑ "Dr.Bharti Kashyap, National IMA honours for third time at New Delhi". Beyond India Live. 16 October 2018. Retrieved 17 April 2020.
- ↑ Pioneer, The. "Dr Bharti Kashyap brings laurels to State". The Pioneer (in ഇംഗ്ലീഷ്). Retrieved 2020-04-17.
- ↑ "Her website - Dr Bharti Kashyap". drbhartikashyap.in. Archived from the original on 2020-10-25. Retrieved 17 April 2020.