കാനിജിയാനി ഹോളി ഫാമിലി (റാഫേൽ)
Canigiani Holy Family Sacra Famiglia Canigiani | |
---|---|
![]() | |
കലാകാരൻ | Raphael |
വർഷം | 1507–1508 |
Medium | Oil on wood |
അളവുകൾ | 131 cm × 107 cm (52 in × 42 in) |
സ്ഥാനം | Alte Pinakothek, Munich |
1508-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ വരച്ച ചിത്രമാണ് കാനിജിയാനി ഹോളി ഫാമിലി അല്ലെങ്കിൽ കാനിജിയാനി മഡോണ. ഈ ചിത്രം ജർമ്മനിയിലെ മ്യൂണിക്കിലെ ആൽട്ടെ പിനാകോതെക്കിന്റെ സ്ഥിരമായ ശേഖരണത്തിന്റെ ഭാഗമാണ്.[1]
പുതിയ നിയമത്തിലെ ഈ ചിത്രത്തിൽ പ്രധാനമായും എലിസബത്ത് കുഞ്ഞ് ജോൺ സ്നാപകനോടും, ജോസഫിനെയും മറിയയെയും ശിശുവായ യേശുവിനോടൊപ്പം കാണിക്കുന്നു (l.t.r.)
ഫ്ലോറൻസിലെ കാനിജിയാനി കുടുംബം അവരുടെ വീട്ടിലെ ബലിപീഠത്തിനായി ഈ ഓയിൽ പെയിന്റിംഗ് ചിത്രകാരനിൽ നിന്നും വാങ്ങി.
ചിത്രകാരനെക്കുറിച്ച്[തിരുത്തുക]
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്.
![](http://upload.wikimedia.org/wikipedia/commons/thumb/f/f6/Raffaello_Sanzio.jpg/200px-Raffaello_Sanzio.jpg)
റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[2]
റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചു.
അവലംബം[തിരുത്തുക]
- ↑ Inv. No. 476
- ↑ On Neoplatonism, see Chapter 4, "The Real and the Imaginary", in Kleinbub, Christian K., Vision and the Visionary in Raphael, 2011, Penn State Press, ISBN 0271037040, 9780271037042
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
Sacra Famiglia Canigiani എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്