Jump to content

കിലുകിലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crotalaria retusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിലുകിലുക്കി
കിലുകിലുക്കിയുടെ പൂവിലിരിക്കുന്ന കരിനീലക്കടുവ ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. retusa
Binomial name
Crotalaria retusa
Crotalaria retusa

ആഫ്രിക്ക ജന്മദേശമായ [1] ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്നകുറ്റിച്ചെടിയാണ് പൂമ്പാറ്റക്കിലുക്കി എന്നുകൂടി അറിയപ്പെടുന്ന കിലുകിലുക്കി. (ശാസ്ത്രീയനാമം: Crotalaria retusa). ചണ, തന്തലക്കൊട്ടി, പൂമ്പാറ്റച്ചെടി എന്നും പേരുകളുണ്ട്. ഒരു കളയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായി കരുതിപ്പോരുന്നു. കന്നുകാലികൾക്ക് കിലുകിലുക്കി വിഷമാണ്[2]. പച്ചിലവളമായും വിളകൾക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. വിയറ്റ്നാമിൽ കുരുക്കൾ വറുത്തുതിന്നാറുണ്ട്. ചിലയിടങ്ങളിൽ ഇലയും പൂവും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. പല നാടുകളിലെയും നാട്ടുമരുന്നുകളിൽ ഈ ചെടി ഉപയോഗിച്ചു കാണുന്നു [3]. Wedgeleaf Rattlepod എന്ന് അറിയപ്പെടുന്നു[4][5]

Danaine വിഭാഗത്തിലെ ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമായ  പൈറോളിസിഡിൻ ആൽക്കലോയി‍‍ഡ് ഗണത്തിൽപ്പെട്ട മോണോ ക്രോട്ടാലിൻ എന്ന പദാർഥം ഈ ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും അടങ്ങിയിട്ടുണ്ട്. ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിലും ഈ ആൽക്കലോയി‍‍ഡ് അടങ്ങിയിട്ടുണ്ട്.

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Common name: Rattleweed, shak-shak, Rattlebox, wedge-leaf, • Gujarati: ઘુઘરા Ghughra • Hindi: घुनघुनिया Ghunghunia • Kannada: Guluguluppahalli • Malayalam: Matrghatini • Marathi: Gagra • Tamil: கிலுகிலுப்பை Kilukiluppai • Telugu: Pottigilligichacha (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിലുകിലുക്കി&oldid=4070448" എന്ന താളിൽനിന്ന് ശേഖരിച്ചത്