ഡേവിഡ് ലിവിങ്സ്റ്റൺ
ഡേവിഡ് ലിവിങ്സ്റ്റൺ | |
---|---|
ജനനം | Blantyre, South Lanarkshire, Scotland | 19 മാർച്ച് 1813
മരണം | 1 മേയ് 1873 | (പ്രായം 60)
മരണ കാരണം | Malaria and internal bleeding due to dysentery |
അന്ത്യ വിശ്രമം | The Collegiate Church of St Peter at Westminster 51°29′58″N 0°07′39″W / 51.499444°N 0.1275°W |
ദേശീയത | Scottish / British |
അറിയപ്പെടുന്നത് | Exploration of Africa |
ആദ്യമായി ആഫ്രിക്കയ്ക്കു കുറുകെ കടന്ന സാഹസികനാണ് ഡേവിഡ് ലിവിങ്സ്റ്റൺ. സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോ നഗരത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ അന്നേവരെ ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ ഉൾഭാഗങ്ങളിലെത്തിച്ചേർന്നു. 1855-ൽ അദ്ദേഹം കണ്ടെത്തിയ വെള്ളച്ചാട്ടത്തിനു വിക്ടോറിയ എന്നു നാമം നൽകി. ഉൾനാടുകളിലേക്കു അദ്ദേഹം നടത്തിയ യാത്രകളാണ് ആഫ്രിക്കയിലേക്കു യൂറോപ്യന്മാരെ ആകർഷിച്ചത്.
1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റണെക്കുറിച്ച് വളരെക്കാലം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ ന്യൂയോർക്ക് ഹെറാൾഡ് പത്രം 1869-ൽ ലേഖകനായ ഹെൻട്രി മോർട്ടൺ സ്റ്റാൻലിയെ അന്വേഷണത്തിനായി നിയമിച്ചു. ഏതാണ്ട് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 1871 നവംബർ 10-ന് ടാൻസാനിയയിലെ ടാങ്കനിക്ക തടാകക്കരയിൽ നിന്നും രോഗിയായ ലിവിങ്സ്റ്റനെ കണ്ടെത്തി[1]. താങ്കൾ തന്നെയാണ് ഡോ. ലിവിങ്സ്റ്റൺ എന്നു കരുതട്ടെ? ("Dr. Livingstone, I presume?") എന്ന സ്റ്റാൻലിയുടെ ചോദ്യം ചരിത്രത്തിന്റെ ഭാഗമാണ്[2].
1872 മാർച്ച് വരെ സ്റ്റാൻലി ലിവിങ്സ്റ്റണൊപ്പം കഴിഞ്ഞു. 1873 മേയ് 1-ന് സാംബിയയിൽ വച്ച് മലേറിയ ബാധിച്ച് ലിവിങ്സ്റ്റൺ മരണമടഞ്ഞു[3].
അവലംബം
[തിരുത്തുക]- ↑ 'Into Africa: The Epic Adventures of Stanley and Livingstone' (2003), Martin Dugard
- ↑ Jeal, Tim (2007). Stanley: The Impossible Life of Africa's Greatest Explorer. Faber and Faber. ISBN 0-571-22102-5.
- ↑ Chirgwin, A. M. (1934). "New Light on Robert Livingstone". Journal of the Royal African Society. 33 (132): 250–252. JSTOR 716469.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Livingstone's 1871 Field Diary Archived 2013-01-20 at the Wayback Machine. Online November, 11, 2011
- Livingstone Online – Explore the medical writings of David Livingstone Archived 2008-02-17 at the Wayback Machine. Offers images of original documents alongside transcribed, critically edited versions
- DAVID LIVINGSTONE (c.1956) (archive film from the National Library of Scotland: SCOTTISH SCREEN ARCHIVE)
- Stanley and Livingstone Archived 2009-05-11 at the Wayback Machine. Original reports from The Times
- Works by or about David Livingstone at Internet Archive (scanned books original editions colour illustrated)
- David Livingstone എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് (plain text and HTML)
- Missionary Travels and Researches in South Africa Archived 2004-10-09 at the Wayback Machine.
- A Popular Account of Dr Livingstone's Expedition to the Zambesi and its Tributaries Archived 2004-10-09 at the Wayback Machine.
- The Personal Life of David Livingstone Archived 2004-10-14 at the Wayback Machine.
- A Brief Biography of David Livingstone
- The Life of David Livingstone Archived 2007-09-29 at the Wayback Machine.
- David Livingstone biographies Archived 2008-12-10 at the Wayback Machine.
- Livingstone Tower at University of Strahclyde
- "Dr. Livingston (obituary, Wed., 28 Jan. 1874)". Eminent persons: Biographies reprinted from the Times. Vol. 1–6. D. Vol I, 1870–1875. Macmillan & Co.: 225–236 1892
{{cite journal}}
: CS1 maint: postscript (link) - Livingstone's Letter from Bambarre - A Multispectral Critical Edition Archived 2010-07-05 at the Wayback Machine.