മെഡിക്കൽ ടൂറിസം
ചികിത്സ തേടി സ്വന്തം നാട് വിട്ട് അന്യദേശത്തേക്ക് നടത്തുന്ന യാത്രകളെ സൂചിപ്പിക്കുന്ന പദമാണ് മെഡിക്കൽ ടൂറിസം. ആദ്യകാലങ്ങളിൽ നൂതന ചികിത്സ തേടി വികസ്വര രാജ്യങ്ങളിൽ നിന്ന് വികസിത രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിച്ചിരുന്ന വാക്ക്[1][2] പിന്നീട് ചിലവ് കുറഞ്ഞ ചികിത്സയ്ക്കായി വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് പോകുന്നവരെ പരാമർശിക്കാനും ഉപയോഗിച്ച് തുടങ്ങി. ലോകമെമ്പാടുമുള്ള മെഡിക്കൽ ഏജൻസികൾ (എഫ്ഡിഎ, ഇഎംഎ മുതലായവ) രാജ്യത്ത് അംഗീകരിക്കുന്ന മരുന്നുകൾ തമ്മിൽ വ്യത്യാസമുള്ളളതിനാൽ, മാതൃരാജ്യത്ത് ലഭ്യമല്ലാത്തതോ ലൈസൻസില്ലാത്തതോ ആയ മെഡിക്കൽ സേവനങ്ങൾക്കായും ആളുകൾ മറ്റ് രാജ്യത്തേക് യാത്ര ചെയ്യാറുണ്ട്.
മെഡിക്കൽ ടൂറിസം മിക്കപ്പോഴും ശസ്ത്രക്രിയകൾക്കോ (സൌന്ദര്യവർദ്ധക ശസ്ത്രക്രിയകൾ അല്ലെങ്കിൽ മറ്റേതെങ്കിലും) ചികിത്സകൾക്കോ ആണ്. അതല്ലാതെ ദന്ത ചികിൽസയ്ക്കായുള്ള യാത്രയായ ഡെന്റൽ ടൂറിസവും, വന്ധ്യതാ ചികിത്സ ലക്ഷ്യം വെക്കുന്ന ഫെർട്ടിലിറ്റി ടൂറിസവും മെഡിക്കൽ ടൂറിസത്തിലുണ്ട്.[3] അപൂർവ്വ രോഗങ്ങൾ ഉള്ള ആളുകൾ ആ രോഗത്തെ നന്നായി മനസ്സിലാക്കുന്ന രാജ്യങ്ങളിലേക്ക് ചികിത്സക്കായി യാത്ര ചെയ്യാം. സൈക്യാട്രി, ബദൽ ചികിത്സ, സുഖകരമായ പരിചരണം, ശ്മശാന സേവനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം ആരോഗ്യ പരിരക്ഷകളും മെഡിക്കൽ ടൂറിസത്തിൽ ലഭ്യമാണ്.
മെഡിക്കൽ ചികിത്സകളിലും ആരോഗ്യ സേവനങ്ങളിലും കേന്ദ്രീകരിക്കുന്ന യാത്രയെ പരാമർശിക്കുന്ന വിശാലമായ പദമാണ് ഹെൽത്ത് ടൂറിസം. രോഗ-പ്രതിരോധ, ആരോഗ്യ-ചാലക ചികിത്സ മുതൽ പുനരധിവാസം വരെയുള്ള ആരോഗ്യ-അധിഷ്ഠിത ടൂറിസത്തിന്റെ വിശാലമായ മേഖലയെ ഇത് ഉൾക്കൊള്ളുന്നു. വെൽനസ് ടൂറിസം ഒരു അനുബന്ധ മേഖലയാണ്.
ചരിത്രം
[തിരുത്തുക]ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വൈദ്യചികിത്സയ്ക്കായി ആളുകൾ യാത്ര ചെയ്തതിന് തെളിവുകളുണ്ട്. കിഴക്കൻ മെഡിറ്ററേനിയനിൽ നിന്ന് എപിഡൗറിയ എന്ന സരോണിക് ഗൾഫിലെ ഒരു ചെറിയ പ്രദേശത്തേക്ക് ഗ്രീക്ക് തീർഥാടകർ നടത്തിയ യാത്രകൾ ഉദാഹരണമാണ്.[4] രോഗശാന്തി ദേവനായ അസ്ക്ലെപിയോസിന്റെ സങ്കേതമായിരുന്നു ഈ പ്രദേശം.
മെഡിക്കൽ ടൂറിസത്തിന്റെ ആദ്യകാല രൂപങ്ങളായിരുന്നു സ്പാ ടൌണുകളും സാനിറ്റോറിയകളും. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ രോഗികൾ സ്പാ സന്ദർശിച്ചിരുന്നു. കാരണം അവ അക്കാലത്ത് സന്ധിവാതം, കരൾ തകരാറുകൾ, ബ്രോങ്കൈറ്റിസ് പോലെയുള്ള രോഗങ്ങളെ ചികിത്സിക്കുന്ന മിനറൽ വാട്ടർ ഉള്ള സ്ഥലങ്ങളായിരുന്നു.[5]
വിവരണം
[തിരുത്തുക]ആരോഗ്യസംരക്ഷണത്തിന്റെ ഉയർന്ന ചിലവ്, ചില നടപടിക്രമങ്ങൾക്കായി വേണ്ടിവരുന്ന ദീർഘമായ കാത്തിരിപ്പ് സമയം, അന്താരാഷ്ട്ര യാത്രയുടെ സൌകര്യവും താങ്ങാനാവുന്ന ചിലവും, പല രാജ്യങ്ങളിലെയും പരിചരണത്തിന്റെ സാങ്കേതികവിദ്യയിലും നിലവാരത്തിലും ഉള്ള മെച്ചപ്പെടുത്തലുകൾ എന്നിവയെല്ലാം മെഡിക്കൽ ടൂറിസത്തിന്റെ ജനപ്രീതി വർദ്ധിപ്പിച്ചതിൽ പങ്ക് വഹിച്ച ഘടകങ്ങളാണ്.[6][7] കാത്തിരിപ്പ് സമയം ഒഴിവാക്കുന്നതാണ് യുകെയിൽ നിന്നുള്ള മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന ഘടകം, അതേസമയം യുഎസിൽ പ്രധാന കാരണം വിദേശത്തെ കുറഞ്ഞ ചിലവുകളാം.
മെഡിക്കൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങളിൽ നടത്തുന്ന പല ശസ്ത്രക്രിയകൾക്കും, മറ്റ് രാജ്യങ്ങളിൽ വേണ്ടിവരുന്ന തുകയുടെ ഒരു ഭാഗം മാത്രമേ ചെലവാകൂ. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 300,000 യുഎസ് ഡോളർ ചിലവാകും, എന്നാൽ തായ്‌വാനിൽ ഇതേശസ്ത്രക്രിയക്ക് ഏകദേശം 91,000 യുഎസ് ഡോളർ മതിയാകും. പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് ചില പ്രവർത്തനങ്ങൾക്കായി ദീർഘമായ കാത്തിരിപ്പ് സമയമുണ്ട്, ഉദാഹരണത്തിന്, ഹിപ് മാറ്റിസ്ഥാപിക്കുന്നതിനായി 26 ആഴ്ച കാത്തിരിപ്പ് കാലയളവും തിമിര ശസ്ത്രക്രിയയ്ക്കായി 16 ആഴ്ച കാത്തിരിപ്പും ഉൾപ്പെടെ അടിയന്തര മെഡിക്കൽ നടപടിക്രമങ്ങൾക്കായി കാനഡയിൽ കാത്തിരിപ്പ് സമയ മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്.[8]
ലോകമെമ്പാടുമുള്ള ജനപ്രിയ മെഡിക്കൽ ടൂറിസം രാജ്യങ്ങളിൽ കാനഡ, ക്യൂബ, കോസ്റ്റാറിക്ക, ഇക്വഡോർ, ഇന്ത്യ, ഇസ്രായേൽ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്ലൻഡ്, തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഉൾപ്പെടുന്നു.[9]
സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കുള്ള ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ അർജന്റീന, ബൊളീവിയ, ബ്രസീൽ, കൊളംബിയ, കോസ്റ്റ റീക്ക, ക്യൂബ, ഇക്വഡോർ, മെക്സിക്കോ, തുർക്കി, തായ്‌ലാന്റ്, ഉക്രൈൻ എന്നിവയാണ്. "സോസിഡാഡ് ബൊളീവിയാന ഡി സിറുഗിയ പ്ലാസ്റ്റിക് വൈ റീകൺസ്ട്രക്റ്റിവ" അനുസരിച്ച്, ആ രാജ്യത്തെ 70% ത്തിലധികം ഇടത്തരം, ഉയർന്ന ക്ലാസ് സ്ത്രീകൾ ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ട്. ബെൽജിയം, പോളണ്ട്, സ്ലോവാക്യ, സൗത്ത് ആഫ്രിക്ക എന്നിവയാണ് മറ്റ് ലക്ഷ്യസ്ഥാന രാജ്യങ്ങൾ.[10]
ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ, അല്ലെങ്കിൽ സറഗസി,[11] അല്ലെങ്കിൽ റെട്രോ പ്രോഡക്ഷനായി ഭ്രൂണങ്ങളെ മരവിപ്പിക്കൽ പോലുള്ള അസ്സിസ്റ്റഡ് പ്രെഗ്നൻസിക്കായി ചില ആളുകൾ യാത്രചെയ്യുന്നു.[12]
ചിലവ് കുറഞ്ഞ ഡെന്റൽ അല്ലെങ്കിൽ ഓറൽ സർജറിക്ക് വേണ്ടിയുള്ള യാത്രയാണ് ഡെന്റൽ ടൂറിസം. സ്വീഡനിലെ ഒരു ലാബിൽ നിർമ്മിച്ച അതേ പോർസലൈൻ വെനീർ ഓസ്‌ട്രേലിയയിൽ 2500 AUD വരെ ആകാം, പക്ഷേ ഇന്ത്യയിൽ ഇതിന് 1200 AUD മാത്രമേയുള്ളൂ. മെറ്റീരിയൽ വിലയെ പരാമർശിച്ച് ഇവിടെ വില വ്യത്യാസം വിശദീകരിക്കാൻ കഴിയില്ല.[13]
ലക്ഷ്യസ്ഥാനങ്ങൾ
[തിരുത്തുക]ഏഷ്യയും പസഫിക് ദ്വീപുകളും
[തിരുത്തുക]ഇന്ത്യ
[തിരുത്തുക]ഇന്ത്യയിൽ വളരുന്ന ടൂറിസം മേഖലയാണ് മെഡിക്കൽ ടൂറിസം. തായ്‌ലൻഡിനുശേഷം, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറുകയാണ്. 2019 നവംബറിലെ ദി ഇക്കണോമിക് ടൈംസിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെത്തുന്ന എല്ലാ മെഡിക്കൽ ടൂറിസ്സ്റ്റുകളുടെയും 27 % മഹാരാഷ്ട്രയിലേക്കും, 15 % ചെന്നൈയിലേക്കും, 5-7 % കേരളത്തിലേക്കും ചികിൽസക്കായി പോകുന്നു.[14] ഇന്ത്യ സന്ദർശിക്കുന്ന മെഡിക്കൽ ടൂറിസ്റ്റുകളിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിക്കുന്ന നഗരം എന്ന നിലയിൽ ചെന്നൈയെ "ഇന്ത്യയുടെ ആരോഗ്യ നഗരം" എന്ന് വിളിക്കുന്നു. 2018 ൽ, കേരളത്തിന്റെ ആകെ ടൂറിസം വരുമാനത്തിന്റെ 30%, മെഡിക്കൽ ടൂറിസത്തിലൂടെയാണ് നേടിയത്.[15]
ഇന്ത്യയുടെ മെഡിക്കൽ ടൂറിസം മേഖല 2012 മുതൽ 30% വാർഷിക വളർച്ചാ നിരക്ക് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇത് 2015 ഓടെ 2 ബില്യൺ ഡോളറിന്റെ വ്യവസായമായി മാറും എന്നും പ്രതീക്ഷിച്ചിരുന്നു.[16]
2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ വിദേശീയർക്ക് മെഡിക്കൽ വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ ചികിത്സ തേടുന്നത് എളുപ്പമാക്കി. ഇന്ത്യൻ ഗവൺമെന്റിന്റെ ഈ സംരംഭങ്ങൾ 2020 ന് ശേഷം മെഡിക്കൽ ടൂറിസം വിപണിയെ ഏകദേശം 9 ബില്യൺ ഡോളറിലെത്താൻ സഹായിക്കും. ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ അംഗീകാരമുള്ള 38 ആശുപത്രികളാണ് വിദേശ വിനോദ സഞ്ചാരികൾ ചികിൽസക്ക് ഇന്ത്യ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം.
വിദേശത്ത് വൈദ്യചികിത്സ തേടുന്ന ആഫ്രിക്കക്കാർക്കിടയിൽ ഇന്ത്യ കൂടുതൽ പ്രചാരം നേടുന്നു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ചികിത്സകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള നിരവധി രോഗികൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്പോളോ മെഡൊബാൽ ആരോഗ്യ സംരക്ഷണമാണ് ഇഷ്ടപ്പെടുന്നത്. കോസ്മെറ്റിക് സർജറി, ബരിയാട്രിക് സർജറി, കാൽമുട്ട് മാറ്റിവയ്ക്കൽ, കരൾ മാറ്റിവയ്ക്കൽ, കാൻസർ ചികിത്സകൾ എന്നിവയാണ് വിദേശികൾ തിരഞ്ഞെടുക്കുന്ന പ്രധാന മെഡിക്കൽ ടൂറിസം നടപടിക്രമങ്ങൾ.
ചൈന
[തിരുത്തുക]Ctrip- ന്റെ 2016 ഓൺലൈൻ മെഡിക്കൽ ടൂറിസം റിപ്പോർട്ട്, ഓവർസി മെഡിക്കൽ ടൂറിസത്തിൽ അതിന്റെ പ്ലാറ്റ്ഫോമിലൂടെ പ്രവേശിക്കുന്നവരുടെ എണ്ണം മുൻ വർഷത്തേക്കാൾ അഞ്ചിരട്ടിയായി വർദ്ധിച്ചുവെന്നും, 500,000 ചൈനീസ് സന്ദർശകർ മെഡിക്കൽ ടൂറിസത്തിനായി പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. ജപ്പാൻ, കൊറിയ, യുഎസ്, തായ്‌വാൻ, ജർമ്മനി, സിംഗപ്പൂർ, മലേഷ്യ, സ്വീഡൻ, തായ്ലൻഡ്, ഇന്ത്യ എന്നിവയാണ് പത്ത് മെഡിക്കൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ.[17]
ഹോങ്കോംഗ്
[തിരുത്തുക]ഹോങ്കോങ്ങിലെ പന്ത്രണ്ട് സ്വകാര്യ ആശുപത്രികളെയും 2001 ന്റെ തുടക്കം മുതൽ യുകെയുടെ ട്രെന്റ് അക്രഡിറ്റേഷൻ സ്കീം സർവേ ചെയ്യുകയും അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.[18]
മലേഷ്യ
[തിരുത്തുക]മലേഷ്യയിൽ വൈദ്യചികിത്സ തേടുന്ന വിദേശ രോഗികളിൽ ഭൂരിഭാഗവും ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ്. കുറഞ്ഞ അളവിൽ ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ, യൂറോപ്പ്, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ രോഗികളും ഉണ്ട്. 2008 ൽ, മലേഷ്യയിൽ പരിചരണം ലഭിക്കുന്ന വിദേശ രോഗികളിൽ 75% ഇന്തോനേഷ്യക്കാരാണ്; യൂറോപ്യന്മാർ 3%; ജാപ്പനീസ് 3%; സിംഗപ്പൂർ 1%, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ 1% എന്നിങ്ങനെയാണ്. 2011 ആയപ്പോഴേക്കും മലേഷ്യയിലെ വിദേശ രോഗികളിൽ മറ്റ് രാജ്യങ്ങളിലെ രോഗികളുടെ എണ്ണം വർദ്ധിച്ചുവന്ന് ഇന്തോനേഷ്യക്കാർ 57% ആകുകയും സമാനമായി.
സിംഗപ്പൂരിലെ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ പോളിസി ഹോൾഡർമാരെ സിംഗപ്പൂരിനേക്കാൾ ചിലവ് കുറഞ്ഞ മലേഷ്യയിൽ ചികിത്സിക്കാൻ അടുത്തിടെ അനുവദിച്ചിരുന്നു.
ന്യൂസിലാന്റ്
[തിരുത്തുക]2008 ൽ, ന്യൂസിലാന്റിലെ ശസ്ത്രക്രിയാ ചെലവ് യുഎസ്എയിലെ അതേ ശസ്ത്രക്രിയയുടെ ചെലവിന്റെ ഏകദേശം 15 മുതൽ 20% വരെയാണ് എന്ന് കണക്കാക്കിയിരുന്നു.
സിംഗപ്പൂർ
[തിരുത്തുക]സിംഗപ്പൂരിൽ ജെസിഐ അക്രഡിറ്റേഷനോടുകൂടിയ ഒരു ഡസൻ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. [19] ഹാർട്ട് സർജറി പോലുള്ള സങ്കീർണ്ണമായ മെഡിക്കൽ നടപടിക്രമങ്ങൾക്കായി 2013 ൽ മെഡിക്കൽ ടൂറിസ്റ്റുകളിൽ നിന്ന് നേടിയ വരുമാനം 832 മില്യൺ ഡോളറായിരുന്നു, ഇത് പക്ഷെ 2012 ലെ 1.11 ബില്യൺ ഡോളറിൽ നിന്ന് 25 ശതമാനം കുറവാണ്.
ആഫ്രിക്കയും മിഡിൽ ഈസ്റ്റും
[തിരുത്തുക]ദക്ഷിണാഫ്രിക്ക
[തിരുത്തുക]സൌത്ത് ആഫ്രിക്ക, ഒരു മെഡിക്കൽ ടൂറിസം കേന്ദ്രമായി മുന്നേറിയ ആഫ്രിക്കയിലെ ആദ്യ രാജ്യമാണ്.[20]
ടുണീഷ്യ
[തിരുത്തുക]ആഫ്രിക്കൻ തലത്തിൽ ആരോഗ്യ ടൂറിസം രംഗത്ത് ടുണീഷ്യ രണ്ടാം സ്ഥാനത്താണ്. ഫ്രാൻസിന് പിന്നിൽ ലോകത്തിലെ രണ്ടാമത്തെ മികച്ച തലസോതെറാപ്പി ലക്ഷ്യസ്ഥാനമായും ഇത് അറിയപ്പെടുന്നു.[21]
ജോർദാൻ
[തിരുത്തുക]ജോർദാൻ, അവരുടെ സ്വകാര്യ ഹോസ്പിറ്റൽസ് അസോസിയേഷൻ വഴി, 2012 ൽ 250,000 അന്താരാഷ്ട്ര രോഗികളെ 500,000 ത്തിലധികം കൂട്ടാളികളോടൊപ്പം ആകർഷിച്ചു, ഇതിലൂടെയുള്ള മൊത്തം വരുമാനം 1 ബില്ല്യൺ യുഎസ് ഡോളറിന് മുകളിലാണ്.[22] 2014 ലെ ഐഎംടിജെ മെഡിക്കൽ ട്രാവൽ അവാർഡുകളിൽ, ജോർഡാൻ മെഡിക്കൽ ഡെസ്റ്റിനേഷൻ ഓഫ് ഇയർ അവാർഡ് നേടി.
ഇസ്രായേൽ
[തിരുത്തുക]മെഡിക്കൽ ടൂറിസത്തിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് ഇസ്രായേൽ.[23] യൂറോപ്പിൽ പ്രത്യേകിച്ച് മുൻ സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, സൈപ്രസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും അസ്ഥി മജ്ജ മാറ്റിവയ്ക്കൽ, ഹൃദയ ശസ്ത്രക്രിയ, കത്തീറ്ററൈസേഷൻ, ഗൈനക്കോളജിക്കൽ, ന്യൂറോളജിക്കൽ ചികിത്സകൾ, ഓർത്തോപീഡിക് നടപടിക്രമങ്ങൾ, കാർ അപകട പുനരധിവാസം, ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ എന്നിവ ഉൾപ്പെടെ വിവിധ ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമായി മെഡിക്കൽ ടൂറിസ്റ്റുകൾ ഇസ്രായേലിലേക്ക് വരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഉയർന്ന നിലവാരമുള്ള വൈദ്യസഹായമുള്ള, അതേസമയം മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മെഡിക്കൽ ചെലവുകളുള്ള ഒരു വികസിത രാജ്യമെന്ന നിലയിലാണ് ഇസ്രായേലിന്റെ പ്രശസ്തി. സൈപ്രസിൽ നിന്നുള്ള മെഡിക്കൽ ടൂറിസ്റ്റുകളീൽ അസ്ഥി മജ്ജ മാറ്റിവയ്‌ക്കാനുള്ള ഒരു സ്ഥലമെന്ന നിലയിൽ ഇസ്രായേൽ പ്രത്യേകിച്ചും ജനപ്രിയമാണ് (കാരണം സൈപ്രസിൽ ഇത് ലഭ്യമല്ല), കൂടാതെ അമേരിക്കക്കാർക്കിടയിൽ ഓർത്തോപീഡിക് നടപടിക്രമങ്ങൾക്കും ഇസ്രായേൽ പ്രിയങ്കരമാണ്, ഇതിന് കാരണം ഇസ്രായേലിലെ ഓർത്തോപീഡിക് നടപടിക്രമങ്ങളുടെ ചിലവ് അമേരിക്കയിൽ ഉള്ളതിന്റെ പകുതിയോളം മാത്രമേയുള്ളൂ എന്നതാണ്. ഐവിഎഫ് ചികിത്സ തേടുന്ന ആളുകൾക്കും ഇസ്രായേൽ ഒരു ജനപ്രിയ ലക്ഷ്യസ്ഥാനമാണ്. ഇസ്രായേലിലെ മെഡിക്കൽ ടൂറിസ്റ്റുകൾ പൊതു-സ്വകാര്യ ആശുപത്രികൾ ഉപയോഗിക്കുന്നുണ്ട്, കൂടാതെ എല്ലാ പ്രധാന ഇസ്രായേലി ആശുപത്രികളും മെഡിക്കൽ ടൂറിസം പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. 2014 ൽ, ഏകദേശം 50,000 മെഡിക്കൽ ടൂറിസ്റ്റുകൾ ഇസ്രായേലിലേക്ക് പ്രതിവർഷം എത്തുമെന്ന് കണക്കാക്കപ്പെട്ടിരുന്നു.[24][25][26] പ്രാദേശിക രോഗികൾക്ക് ഹാനികരമാകുന്ന തരത്തിൽ ഈ മെഡിക്കൽ ടൂറിസ്റ്റുകൾ മുൻഗണ നേടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, ചാവുകടലിലും കിന്നരെറ്റ് തടാകത്തിലുമുള്ള ആരോഗ്യ റിസോർട്ടുകൾ സന്ദർശിക്കാനും ചിലർ ഇസ്രായേലിലേക്ക് വരുന്നു.
ഇറാൻ
[തിരുത്തുക]2012 ൽ 30,000 പേർ ചികിത്സയ്ക്കായി ഇറാനിലെത്തി.[27] 2015 ൽ 150,000 മുതൽ 200,000 വരെ മെഡിക്കൽ ടൂറിസ്റ്റുകൾ ഇറാനിലെത്തിയതായി കണക്കാക്കപ്പെടുന്നു, ഈ കണക്ക് പ്രതിവർഷം 500,000 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.[28] സൗന്ദര്യവർദ്ധക, പ്ലാസ്റ്റിക് ശസ്ത്രക്രിയകൾ, വന്ധ്യതാ ചികിത്സ, ദന്തചികിത്സ എന്നീ മേഖലകളിലെ കുറഞ്ഞ ചെലവാണ് ഇറാനിലേക്ക് ആളുകളെ ആകർഷിക്കുന്നത്.[29]
യുണൈറ്റഡ് അറബ് എമിറേറ്റ്സ്
[തിരുത്തുക]യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പ്രത്യേകിച്ച് ദുബായ്, അബുദാബി, റാസ് അൽ ഖൈമ എന്നിവ് മെഡിക്കൽ ടൂറിസത്തിന്റെ പ്രധാന സ്ഥലങ്ങളാണ്. ദുബായ് ഹെൽത്ത് അതോറിറ്റി യുഎഇയിലേക്ക്, പ്രത്യേകിച്ച് ദുബായിലേക്കുള്ള മെഡിക്കൽ ടൂറിസത്തിന് നേതൃത്വം നൽകുന്നു. എന്നിരുന്നാലും, മെഡിക്കൽ ടൂറിസം നൽകുന്ന ആശുപത്രികൾ എല്ലാ എമിറേറ്റുകളിലുമായി വ്യാപിച്ചിരിക്കുന്നു. ജെസിഐ അംഗീകൃത ആശുപത്രികളുടെ എണ്ണം ഏറ്റവും കൂടുതൽഉള്ള രാജ്യം എന്ന പ്രത്യേകതയും യുഎഇക്ക് ഉണ്ട്.[30] യുഎഇയിൽ ഇൻബൌണ്ട് മെഡിക്കൽ ടൂറിസവും ഔട്ട്ബൌണ്ട്ടൂറിസവും ഉണ്ട്. ഇൻബൌണ്ട് ടൂറിസം സാധാരണയായി ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, കെനിയ, ഉഗാണ്ട, റുവാണ്ട മുതലായവയിൽ നിന്നാണ്. ഔട്ട്‌ബൗണ്ടിനെ പ്രാദേശിക ജനസംഖ്യ (യുഎഇയിലെ പൗരന്മാർ), പ്രവാസികൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. യുകെ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ നാട്ടുകാർ ഇഷ്ടപ്പെടുന്നു അതേസമയം ചികിത്സയ്ക്കായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ ഇഷ്ടപ്പെടുന്നു.
അമേരിക്കൻ ഭൂഖണ്ഡം
[തിരുത്തുക]ബ്രസീൽ
[തിരുത്തുക]ബ്രസീലിൽ, സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ഹോസ്പിറ്റൽ യുഎസിന് പുറത്തുള്ള ആദ്യത്തെ ജെസിഐ അംഗീകൃത മെഡിക്കൽ സെന്ററാണ്,[31] കൂടാതെ ഒരു ഡസനിലധികം ബ്രസീലിയൻ മെഡിക്കൽ സെന്ററുകളും സമാനമായി അംഗീകാരം നേടിയിട്ടുണ്ട്.[32]
മെക്സിക്കോ
[തിരുത്തുക]രാജ്യത്തെ ഫെഡറൽ ഹെൽത്ത് മിനിസ്ട്രി അംഗീകൃത 98 ആശുപത്രികളും ജെസിഐ അംഗീകാരമുള്ള ഏഴ് ആശുപത്രികളും മെക്സിക്കോയിലുണ്ട്. ആധുനിക ദന്തചികിത്സയിലും സൗന്ദര്യവർദ്ധക ശസ്ത്രക്രിയയിലും മെക്സിക്കോ പ്രചാരം നേടിയിട്ടുണ്ട്. യുഎസിലെ സമാന സേവനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മെക്സിക്കോയിലെ ചിലവ് 40% മുതൽ 65% വരെ കുറവാണ്.
കാനഡ
[തിരുത്തുക]യുഎസിന്റെ ആരോഗ്യ ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാനഡയിലെ ചെലവുകൾ 30 മുതൽ 60 ശതമാനം വരെ കുറവാണ്.[33]
1990 കളുടെ തുടക്കത്തിൽ, കാനഡയിൽ സൌജന്യ ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിനായി അമേരിക്കക്കാർ വ്യാജമോ കടം വാങ്ങിയോ അനധികൃതമായി കനേഡിയൻ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതോ ഗുരുതരമായ പ്രശ്നമായിത്തീർന്നു.
കോസ്റ്റാറിക്ക
[തിരുത്തുക]കോസ്റ്റാറിക്കയിൽ രണ്ട് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ (ജെസിഐ) അംഗീകൃത ആശുപത്രികളുണ്ട്. രണ്ടും കോസ്റ്റാറിക്കയിലെ സാൻ ജോസിലാണ്. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) 2000 ൽ ലോകത്തെ ആരോഗ്യ സംവിധാനങ്ങളെ റാങ്ക് ചെയ്തപ്പോൾ, കോസ്റ്റാറിക്കക്ക് കിട്ടിയ റാങ്ക് 26 ആണ്, ഇത് യുഎസിനേക്കാൾ ഉയർന്നതാണ്.[34]
2008 ലെ ഡെലോയിറ്റ് സെന്റർ ഫോർ ഹെൽത്ത് സൊല്യൂഷൻസ് അമേരിക്കയെ അക്ഷേക്ഷിച്ച് 30 മുതൽ 70 ശതമാനം വരെ ചെലവ് ലാഭിക്കുന്നതായി റിപ്പോർട്ട് ചെയ്തു.[35] 2019 ൽ ക്ലിനിക്ക ബിബ്ലിക്കയിൽ ഒരു കാൽമുട്ട് ഓപ്പറേഷന് യുഎസ്എയിൽ 44,000 ഡോളർ ചിലവാകും, ഇതിന് പക്ഷെ കോസ്റ്റാറിക്കയിൽ 12,200 ഡോളർ മാത്രമേ ആവശ്യമുള്ളൂ.
അമേരിക്ക
[തിരുത്തുക]മക്കിൻസി & കോ-യുടെ 2008 ലെ ഒരു റിപ്പോർട്ടിൽ 60,000 മുതൽ 85,000 വരെ മെഡിക്കൽ ടൂറിസ്റ്റുകൾ അമേരിക്കയിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈദ്യസഹായം ലഭിക്കുന്നതിനായി യാത്ര ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. 2007 ൽ 750,000 അമേരിക്കൻ മെഡിക്കൽ ടൂറിസ്റ്റുകൾ അമേരിക്കയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി ചിലർ കണക്കാക്കുന്നു (2006 ലെ 500,000 ൽ നിന്ന്).[36] മക്കിൻസി ആന്റ് കോ റിപ്പോർട്ട് (റിപ്പോർട്ട്) അനുസരിച്ച് Archived 2020-11-01 at the Wayback Machine., വടക്കേ അമേരിക്കൻ മെഡിക്കൽ ടൂറിസ്റ്റുകളിൽ 45% ഏഷ്യയിലേക്കും 26% ലാറ്റിൻ അമേരിക്കയിലേക്കും 2% മിഡിൽ ഈസ്റ്റിലേക്കും 27% വടക്കേ അമേരിക്കയിലെ തന്നെ മറ്റൊരു രാജ്യത്തേക്കും പോകുന്നു. ആരും പക്ഷെ യൂറോപ്പിലേക്ക് പോകുന്നില്ല.
നൂതന മെഡിക്കൽ സാങ്കേതികവിദ്യയുടെ ലഭ്യതയും നൂതന പരിശീലനവും വൈദ്യസഹായത്തിനായി യുഎസിലേക്ക് പോകുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നതിന് പ്രേരകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു, അതേസമയം കുറഞ്ഞ ചെലവും, പ്രധാന / സങ്കീർണ്ണമായ നടപടിക്രമങ്ങൾക്ക് വേണ്ടി വരുന്ന കുറഞ്ഞ കാത്തിരിപ്പ് സമയവും അമേരിക്കൻ യാത്രക്കാരുടെ പ്രധാന പ്രേരകങ്ങളായി ഉദ്ധരിക്കപ്പെടുന്നു.[36] 2007 നും 2013 നും ഇടയിൽ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവ് യുഎസിലേക്കുള്ള വിദേശ യാത്രയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയിരുന്നു, എന്നിരുന്നാലും യുഎസും ഏഷ്യയിലെ പല സ്ഥലങ്ങളും തമ്മിലുള്ള ചിലവ് വ്യത്യാസങ്ങൾ ഏത് കറൻസി വ്യതിയാനത്തേക്കാളും വലുതാണ്.
തായ്ലൻഡ്
[തിരുത്തുക]ഓപ്പൺ ഹാർട്ട് സർജറി മുതൽ ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റ് വരെയുള്ള എല്ലാത്തിനും ചികിത്സ തേടുന്ന വിദേശികൾ തായ്‌ലൻഡിനെയും അതിന്റെ അംഗീകൃത ആശുപത്രികളെയും മെഡിക്കൽ ടൂറിസത്തിന്റെ ജനപ്രിയ സ്ഥലമാക്കി മാറ്റി. 2015 ൽ ഇത് 2.21 ദശലക്ഷം രോഗികളെ ആകർഷിച്ചു, ആകെ രോഗികളുടെ 10.2 ശതമാനം. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2013 ൽ മെഡിക്കൽ ടൂറിസ്റ്റുകൾ 4.7 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചു. 2019 ലെ കണക്കനുസരിച്ച് 64 അംഗീകൃത ആശുപത്രികളുള്ള തായ്‌ലൻഡ് നിലവിൽ ലോകത്തിലെ മികച്ച 10 മെഡിക്കൽ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. പ്രത്യേക വൈദ്യചികിത്സ തേടി 2017 ൽ തായ്‌ലൻഡിൽ 3.3 ദശലക്ഷം സന്ദർശനങ്ങൾ രജിസ്റ്റർ ചെയ്തു. 2018 ൽ ഈ എണ്ണം 3.5 ദശലക്ഷമായി വളർന്നു.
യൂറോപ്പ്
[തിരുത്തുക]2006 ൽ, E112 യൂറോപ്യൻ ആരോഗ്യ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം, മറ്റൊരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് വേഗത്തിൽ ചികിത്സ തേടുന്നതിന് അവരുടെ രോഗികളിൽ ഒരാൾക്ക് അടിയന്തര മെഡിക്കൽ കാരണങ്ങൾ സ്ഥാപിക്കാൻ കഴിയുമെങ്കിൽ, യുകെ ആരോഗ്യ അധികാരികൾ ബിൽ നൽകേണ്ടിവരുമെന്ന് വിധിക്കപ്പെട്ടു.[37]
അതിർത്തി കടന്നുള്ള ആരോഗ്യ സംരക്ഷണത്തിനായി രോഗികളുടെ അവകാശങ്ങൾ പ്രയോഗിക്കുന്നതിനുള്ള യൂറോപ്യൻ നിർദ്ദേശം 2011 ൽ അംഗീകരിച്ചു.
അസർബൈജാൻ
[തിരുത്തുക]ഇറാൻ, തുർക്കി, ജോർജിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ ടൂറിസ്റ്റുകളുടെ ലക്ഷ്യസ്ഥാനമാണ് അസർബൈജാൻ. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി 2018 ലാണ് ബാകുവിലെ ബോണ ഡീ ഇന്റർനാഷണൽ ഹോസ്പിറ്റൽ നിർമ്മിച്ചത്, ഇവിടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുണ്ട്.
ക്രൊയേഷ്യ
[തിരുത്തുക]1868 ൽ ഹൈജനിക് അസോസിയേഷൻ ഓഫ് ഹ്വാർ സ്ഥാപിതമായതിനാൽ ക്രൊയേഷ്യ യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ആരോഗ്യ ടൂറിസം കേന്ദ്രമാണെന്ന് അവകാശപ്പെടുന്നു.
ഫിൻലാൻഡ്
[തിരുത്തുക]സാധുവായ വിസയോ റെസിഡൻസ് പെർമിറ്റോ ഇല്ലാതെ ഹെൽസിങ്കിയിൽ താമസിക്കുന്ന 18 വയസ്സിന് താഴെയുള്ള എല്ലാ പ്രായപൂർത്തിയാകാത്തവർക്കും സ്വന്തം പൌരന്മാർക്ക് തുല്യമായ ആരോഗ്യ പരിരക്ഷയ്ക് അർഹതയുണ്ടെന്ന് 2013 ഡിസംബർ 9 ന് ഹെൽസിങ്കി നഗരം തീരുമാനിച്ചു. ഇതിനർത്ഥം യൂറോപ്യൻ യൂണിയന് പുറത്ത് വരുന്ന എല്ലാ ആളുകൾക്കും ഫിന്നിഷ് ആരോഗ്യ പരിരക്ഷാ സംവിധാനം തുറന്നിരിക്കുന്നു എന്നാണ്. പ്രത്യേക ശിശു ആരോഗ്യ സംരക്ഷണം, പ്രസവ ക്ലിനിക്കുകൾ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ പരിചരണം തുടങ്ങിയവ ഇത് പ്രകാരം പ്രായോഗികമായി സൌജന്യമായിരിക്കും. ഇത് മെടിക്കൽ ടൂറിസം വർദ്ധിപ്പിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല, കാരണം നിയമപ്രകാരം ഈ സൌകര്യം ലഭിക്കാൻ ഹെൽസിങ്കിയിൽ ഒരു ടൂറിസ്റ്റായി വന്ന് വിസ കാലഹരണപ്പെടണം.
തുർക്കുവിലെ ഗ്ലോബൽ ക്ലിനിക്ക് എല്ലാ രേഖപ്പെടുത്താത്ത കുടിയേറ്റക്കാർക്കും സൌജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.[38]
ഫ്രാൻസ്
[തിരുത്തുക]ഹിപ്, കാൽമുട്ട്, തിമിര ശസ്ത്രക്രിയ എന്നിവയ്ക്കുള്ള കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിന് ബ്രിട്ടീഷ് എൻഎച്ച്എസ് രോഗികൾക്ക് ഫ്രാൻസിൽ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസ് ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണ്, മാത്രമല്ല ലോകാരോഗ്യ സംഘടന റാങ്ക് ചെയ്ത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുമുണ്ട്.[39] നാഷണൽ ഹെൽത്ത് സർവീസ് (ഇംഗ്ലണ്ട്) ബ്രിട്ടീഷ് രോഗികൾക്ക് പണം നൽകണമെന്ന് യൂറോപ്യൻ കോടതി പറഞ്ഞു.
ഫ്രാന്സിലേക്കുള്ള രോഗികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 2016 ൽ മെഡിക്കൽ ടൂറിസം സൂചികയിൽ ഫ്രാൻസ് # 7 സ്കോർ നേടി.[40]
ജർമ്മനി
[തിരുത്തുക]2017 ൽ ഏകദേശം 250,000 വിദേശ രോഗികളിലൂടെ ജർമ്മൻ ആശുപത്രികൾക്ക് 1.2 ബില്യൺ യൂറോ വരുമാനം ലഭിച്ചു. ചിലർ അപ്രതീക്ഷിതമായി രോഗബാധിതരായ സന്ദർശകരായിരുന്നു, എന്നാൽ 40 ശതമാനത്തിലധികം പേർ ആസൂത്രിതമായ ചികിത്സയ്ക്കായി വന്നതായി കണക്കാക്കപ്പെടുന്നു. രോഗികളിൽ ഭൂരിപക്ഷവും പോളണ്ട്, നെതർലാന്റ്സ് അല്ലെങ്കിൽ ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നാണ്. അതുപോലെ പശ്ചിമേഷ്യയിൽ നിന്ന് വളരെക്കാലമായി മെഡിക്കൽ ടൂറിസ്റ്റുകൾ ഉണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളും വലിയ മുനിസിപ്പൽ ക്ലിനിക്കുകളായ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഫ്രീബർഗ് അല്ലെങ്കിൽ ബെർലിനിലെ വിവാന്റസ് എന്നിവയാണ് ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ. ചിലർക്ക് ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പൂർണമായി പണമടയ്ക്കൽ ആവശ്യമാണ്.[41]
ജർമ്മനി കേന്ദ്രമായ ഹാൾവാങ് ക്ലിനിക് യൂറോപ്യൻ സ്വകാര്യ കാൻസർ വ്യവസായത്തിലെ ഏറ്റവും ഉയർന്ന നിലവാരമുള്ള സ്വകാര്യ ക്ലിനിക്കാണ്, ഇത് യുഎസ്, യുകെ, ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളെ ആകർഷിക്കുന്നു. തെറ്റായ പ്രതീക്ഷകൾ നൽകുന്നതായി ക്ലിനിക്കിനെതിരെ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
സെർബിയ
[തിരുത്തുക]കോസ്മെറ്റിക് സർജറി, ഡെന്റൽ കെയർ, ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ്, ഭാരം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയ മേഖലകളിൽ മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിവിധതരം ക്ലിനിക്കുകൾ സെർബിയയിലുണ്ട് . [42] ലിംഗ പുനർനിയമന ശസ്ത്രക്രിയയുടെ പ്രധാന അന്താരാഷ്ട്ര കേന്ദ്രം കൂടിയാണ് രാജ്യം.
തുർക്കി
[തിരുത്തുക]പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തുർക്കിയിലെ മെഡിക്കൽ ചെലവ് താങ്ങാനാകുന്നതാണ്. അതിനാൽ, ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ അവരുടെ ചികിത്സയ്ക്കായി തുർക്കിയിലേക്ക് പോകുന്നു.[43] മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ കേന്ദ്രമായി തുർക്കി മാറിയിട്ടുണ്ട്.[44] 2018 ന്റെ ആദ്യ ആറുമാസത്തിനുള്ളിൽ ഏകദേശം 178 ആയിരം വിനോദ സഞ്ചാരികൾ ആരോഗ്യ ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ചു. 67% സ്വകാര്യ ആശുപത്രി, 24% പൊതു ആശുപത്രികൾ, 9% സർവകലാശാല ആശുപത്രികൾ എന്നിങ്ങനെയാണ് കണക്കുകൾ. റഗുലേഷൻ ഓൺ ഇന്റർനാഷണൽ ഹെൽത്ത് ടൂറിസം ആന്റ് ടൂറിസ്റ്റ് ഹെൽത്ത് 2017 ജൂലൈ 13 മുതൽ പ്രാബല്യത്തിൽ വന്നു. ചികിത്സയ്ക്കായി പ്രത്യേകമായി വരുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ.
യുണൈറ്റഡ് കിംഗ്ഡം
[തിരുത്തുക]യുകെ നാഷണൽ ഹെൽത്ത് സർവീസ് പൊതു ഉടമസ്ഥതയിലാണ്. ഇത് പ്രധാനമായും ലണ്ടനിലെ സ്പെഷ്യലിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തെ ആകർഷിക്കുന്നു. അതുപോലെ യുണൈറ്റഡ് കിംഗ്ഡത്തിലെ ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും മെഡിക്കൽ ടൂറിസം ലക്ഷ്യസ്ഥാനങ്ങളാണ്.[45] [46] യുകെയിലെ സ്വകാര്യ ആശുപത്രികൾക്ക് യുകെയുടെ വാച്ച്ഡോഗായ കെയർ ക്വാളിറ്റി കമ്മീഷനിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
മെഡിക്കൽ ടൂറിസത്തിൽ COVID-19 ന്റെ സ്വാധീനം
[തിരുത്തുക]കഴിഞ്ഞ ദശകത്തിൽ ആഗോള മെഡിക്കൽ ടൂറിസത്തിന്റെ വളർച്ച ആരോഗ്യ സംരക്ഷണ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയെ സ്വാധീനിച്ചു. കോവിഡ് -19 സൃഷ്ടിച്ച ആരോഗ്യസംരക്ഷണ പ്രതിസന്ധി, ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, അന്താരാഷ്ട്ര യാത്ര നിയന്ത്രണം എന്നിവ കാരണം മെഡിക്കൽ ടൂറിസം വ്യവസായം 2020-2021 ൽ വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 മുതൽ 3 വരെ റാങ്കുകളിൽ വിവിധ രാജ്യങ്ങളെ സിഡിസി പട്ടികപ്പെടുത്തിയിട്ടുണ്ട്, 1 ഉം 2 ഉം റാങ്കുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് കണക്കാക്കുന്നു. എന്നാൽ ലെവൽ -3 റാങ്ക്, ആ പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പായി കണക്കാക്കുന്നു.[47]
ഏറ്റവും പുതിയ ഐഎംടിജെ ഗ്ലോബൽ മെഡിക്കൽ ട്രാവൽ ആൻഡ് ടൂറിസം റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരി 2021 ലും മെഡിക്കൽ ടൂറിസം വ്യവസായത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. [48]
COVID-19 വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിനായി 2021 ജനുവരിയിൽ കനേഡിയൻ സ്നോബേർഡ്, എയർ ചാർട്ടർ വഴി അമേരിക്കയിലേക്ക് (പ്രത്യേകിച്ചും ഫ്ലോറിഡ, അരിസോണ ) പോയിരുന്നു. [49]
വെൽനസ് ടൂറിസം
[തിരുത്തുക]വെൽനസ് ടൂറിസം പലപ്പോഴും മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, രോഗങ്ങൾ ഒന്നും ഇല്ലാതെ തന്നെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് വെൽനസ് ടൂറിസ്റ്റുകൾ ശ്രദ്ധിക്കുന്നത്, അതേസമയം മെഡിക്കൽ ടൂറിസം രോഗനിർണയം നടത്തിയ രോഗത്തിന് ചികിത്സ സ്വീകരിക്കുന്നതിനായുള്ള യാത്രയാണ്. ആയുർവേദ പഞ്ചകർമ്മ ചികിൽസകൾ, കായകൽപ്പ ചികിൽസ, സ്പാ, ആവിക്കുളി, മസ്സാജ് എന്നിവയെല്ലാം രോഗ ചികിൽസ എന്നതിനേക്കാൾ ആരോഗ്യം മെച്ചപ്പെടുത്താൻ എന്ന രീതിയിൽ ഉള്ള പരമ്പരാഗത ചികിത്സാ രീതികളാണ്.
അവലംബം
[തിരുത്തുക]- ↑ Horowitz, Michael D.; Rosensweig, Jeffrey A.; Jones, Christopher A. (2007). "Medical Tourism: Globalization of the Healthcare Marketplace". MedGenMed. 9 (4): 33. PMC 2234298. PMID 18311383.
- ↑ "Medical tourism--health care in the global economy" (PDF). Physician Exec. Archived from the original (PDF) on 2013-10-16. Retrieved 16 September 2012.
- ↑ Paul McFedries (2006-05-17). "fertility tourism". Word Spy. Archived from the original on 2006-06-01. Retrieved 2011-10-29.
- ↑ "History of Medical Tourism". Discovermedicaltourism.com. Discovermedicaltourism.com. Archived from the original on 2021-04-30. Retrieved 2015-11-03.
- ↑ Gahlinger, PM. The Medical Tourism Travel Guide: Your Complete Reference to Top-Quality, Low-Cost Dental, Cosmetic, Medical Care & Surgery Overseas. Sunrise River Press, 2008
- ↑ Laurie Goering, "For big surgery, Delhi is dealing," The Chicago Tribune, March 28, 2008 Archived April 1, 2008, at the Wayback Machine.
- ↑ Tompkins, Olga (2010). "Medical Tourism". AAOHN Journal. 58 (1): 40. doi:10.3928/08910162-20091223-04. PMID 20102121.
- ↑ Wait times shorter for some medical procedures: report. Archived 2009-04-27 at the Wayback Machine., Canwest News Service
- ↑ "Patient Beyond Borders, Medical Tourism Facts&Statistics" Archived 2014-04-26 at the Wayback Machine. Retrieved July 14, 2014
- ↑ "Medical tourism: Need surgery, will travel" CBC News Online, June 18, 2004. Retrieved September 5, 2006.
- ↑ "Medical tourism and reproductive outsourcing: the dawning of a new paradigm for healthcare". Int J Fertil Womens Med. 51 (6): 251–255. 2006. PMID 17566566.
- ↑ Jones C (2007). "Ethical and legal conundrums of post-modern procreation". Int J Gynaecol Obstet.
- ↑ "More Fun Than Root Canals? It’s the Dental Vacation", New York Times, 2008-02-07
- ↑ Mabiyan, Rashmi (November 20, 2019). "Is India doing enough to carve a niche in medical tourism?". The Economic Times. Retrieved July 10, 2020.
- ↑ "മെഡിക്കൽ ടൂറിസം: കേരളത്തിന് ഇനിയും സാധ്യതകൾ | Medical Tourism | Tourism | Medical Tourism in Kerala | Business News | Malayalam News | Manorama Online". www.manoramaonline.com. 15 ഡിസംബർ 2020. Archived from the original on 2020-12-15. Retrieved 2021-01-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Indian Medical Tourism To Touch Rs 9,500 Crore By 2015 Archived 2018-02-15 at the Wayback Machine., The Economic Times, posted on IndianHealthCare.in
- ↑ "2016 China Medical Tourism Report". Marcetable. 2017-01-29. Archived from the original on 2019-11-29. Retrieved 2017-02-12.
- ↑ [1]
- ↑ Joint Commission International (JCI) Accredited Organizations
- ↑ "Medical tourism in SA". Mediaclubsouthafrica.com. 2009-08-06. Archived from the original on 2018-11-07. Retrieved 2011-10-29.
- ↑ "Tourisme médical : La Tunisie est classée au 2ème rang en Afrique". www.webmanagercenter.com. 2018-03-09. Retrieved 2020-02-05.
- ↑ "IMTJ MEDICAL TRAVEL AWARDS 2014". Archived from the original on 2014-04-25. Retrieved 2014-04-25.
- ↑ Health Ministry to probe Israel medical tourism industry following Haaretz exposé, Haaretz, November 18, 2010
- ↑ "An overview of medical tourism in Israel | IMTJ".
- ↑ "Israel ranks high as a medical tourism destination".
- ↑ "Medical tourism – why Israel?". 2015-04-14.
- ↑ "Fars News Agency :: Ahmadinejad Stresses Iran's Growing Medical Tourism Industry". English.farsnews.ir. 2012-01-17. Archived from the original on 2012-02-13. Retrieved 2012-02-05.
- ↑ "500,000 health tourists coming to Iran for medical treatment". Irna.ir. Retrieved 2017-01-08.
- ↑ "Providing Health Tourism Services in Iran". Global Datikan. Archived from the original on 2021-04-30. Retrieved 2020-09-12.
- ↑ https://www.jointcommissioninternational.org/about-jci/jci-accredited-organizations/?c=United%20Arab%20Emirates
- ↑ "Hospital Israelita Albert Einstein Becomes First Hospital Accredited by Joint Commission International" (Blog). PR Newswire. Retrieved 2014-11-12.
- ↑ "(JCI) Accredited Organizations". Joint Commission International. Archived from the original on 2012-08-13. Retrieved 2011-10-29.
- ↑ "Evolving medical tourism in Canada" (PDF). Deloitte.com. Retrieved 2017-01-08.
- ↑ "South Korea wants to expand medical tourism beyond cosmetic surgery". Imtj.com. 2009-05-08. Retrieved 2011-10-29.
- ↑ Medical Tourism Consumers in Search of Value Archived 2013-01-30 at the Wayback Machine. 2008 Deloitte Development LLC
- ↑ 36.0 36.1 Fred Hansen,, Institute of Public Affairs review article (January 2008).
- ↑ "NHS Waiting lists: targets and England&Wales comparison". Thompsons.law.co.uk. 2006-05-16. Archived from the original on 2014-02-02. Retrieved 2011-10-29.
- ↑ "Turku clinic offers health care for undocumented immigrants". Retrieved 2015-01-22.
- ↑ "World Health Organization Assesses the World's Health Systems". Retrieved 13 October 2016.
- ↑ "Medical Tourism Index: Destination Ranking". Retrieved 13 October 2016.
- ↑ "Information on Treatment Costs". Heildelberg University. Archived from the original on 2017-07-18. Retrieved 20 March 2019.
- ↑ "Why choose Serbia for medical tourism". Treatmentabroad.com. 2013-10-08. Archived from the original on 2017-02-02. Retrieved 2017-01-08.
- ↑ "THTC - Turkish Healthcare Travel Council". Archived from the original on 2018-03-27. Retrieved 9 June 2015.
- ↑ Sarah A. Topol. "Turkey's Thriving Business in Hair, Beard, and Mustache Implants". Businessweek.com. Retrieved 9 June 2015.
- ↑ "The forgotten medical tourism destination". Archived from the original on 26 January 2013. Retrieved 9 June 2015.
- ↑ "UK: New London agency could promote medical tourism". 20 April 2011.
- ↑ Jet Medical Tourism®,"Impact Of Coronavirus (COVID-19) On Medical Tourism" Archived 2021-05-02 at the Wayback Machine.
- ↑ IMTJ,"COVID-19: Medical Tourism could be affected until 2021."
- ↑ https://www.ctvnews.ca/health/coronavirus/canadian-snowbirds-chartering-private-jets-to-fly-south-for-faster-covid-19-vaccine-access-1.5257752