Jump to content

വളർത്തു പന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Domestic pig എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളർത്തു പന്നി
Domestic pig
ഒരു വളർത്തു പന്നിയും കുട്ടിയും.
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
S. s. domesticus
Trinomial name
Sus scrofa domesticus
Synonyms
Sus scrofa domestica

Sus domesticus
Sus domestica

കാട്ടുപന്നിയുടെ തലമുറക്കാരും എന്നാൽ മാംസത്തിനായി വളർത്തിയെടുക്കുന്ന പന്നി ജനുസ്സിൽ പെട്ട ഒരു സസ്തനിയാണ് വളർത്തു പന്നി. 13,000 BC മുതലേ കാട്ടുപന്നികളെ വളർത്തുപന്നികളാക്കിയിരുന്നു. ചില മതങ്ങളിൽ പന്നിയിറച്ചി നിഷിദ്ധമാണ്. ചൈനയിലാണ് ഏറ്റവും കൂടുതൽ പന്നിവളർത്തുന്നത്[1]. പന്നിയെ ഇണക്കിവളർത്തുന്നവരുമുണ്ട്.

വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന പന്നികൾ അഞ്ചെട്ടു മാസം പ്രായമാവുമ്പൊഴേക്കും കൃത്രിമമായി ബീജോൽപാദനം നടത്തി തുടർച്ചയായി ഗർഭിണികളാക്കപ്പെടുകയും പ്രസവിക്കുകയും ചെയ്യുന്നു. ഗർഭകാലവും മുലയൂട്ടൽകാലവുമെല്ലാം ഈ പന്നികൾ കിടക്കാൻ പോലുമാവാതെ നിൽക്കേണ്ടിവരുന്നു. അതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു ഗർഭക്കൂടിലേയ്ക്ക്‌ ഇവയെ മാറ്റുന്നു. തെരഞ്ഞെടുത്തു വളർത്തുന്ന പെൺപന്നികൾ ഓരോ പ്രസവത്തിലും പത്തിലേറെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഈ പന്നികളെ മൂന്നോ നാലോ വയസ്സാവുമ്പോഴേയ്ക്കും ഭക്ഷണാവശ്യത്തിനായി കശാപ്പു ചെയ്യുന്നു.

[2]


പന്നി ഇറച്ചി

[തിരുത്തുക]

ഇംഗ്ലീഷിൽ പോർക്ക് എന്നറിയപ്പെടുന്ന പന്നിയിറച്ചി ലോകത്ത് വളരെയധികം ഉപയോഗപ്പെടുത്തുന്ന ഭക്ഷ്യയോഗ്യമായ ഒരു മാംസമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാംസ വിഭവങ്ങളിൽ പ്രധാനമായതും ഇതുതന്നെ.

വിറ്റാമിൻ ബി 6, തയാമിൻ, ഫോസ്ഫറസ്, നിയാസിൻ, സെലിനിയം, പ്രോട്ടീൻ എന്നിവയും സിങ്ക്, റൈബോഫ്ലേവിൻ, പൊട്ടാസ്യം എന്നിവയുടെ നല്ല സ്രോതസ്സും ഉൾപ്പെടെ ആരോഗ്യത്തെ സഹായിക്കുന്നതിൽ പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പന്നിയിറച്ചി. പന്നിയിറച്ചി ടെൻഡർലോയിൻ, സിർലോയിൻ എന്നിവ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നു.

മാംസ്യത്തിന്റെ വലിയ ഉറവിടമാണ് പന്നി ഇറച്ചി. ഇരുമ്പ് - 5%, മഗ്നീഷ്യം - 6%, ഫോസ്ഫറസ് - 20% ,പോട്ടാസ്യം - 11% , സിങ്ക് - 14%, തയാമിൽ - 54, റിബോഫ്ലേവിൻ - 19%, നിയാസിൻ - 37% ,വിറ്റാമിൻ ബി 12-8% ,വിറ്റാമിൻ ബി6- 37% എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

നീണ്ടുനിൽക്കുന്ന ചൂട് ചികിത്സയ്ക്കുശേഷവും, പന്നി ഇറച്ചി അതിന്റെ യഥാർത്ഥ പോഷകമൂല്യത്തിന്റെ ഒരു പ്രധാന ഭാഗം നിലനിർത്തുന്നു, അതിനാൽ ഇത് ജൈവശാസ്ത്രപരമായി വിവിധ പദാർത്ഥങ്ങളുടെ സമ്പന്നമായ ഉള്ളടക്കമാണ്. ഇത്തരത്തിലുള്ള മാംസത്തിൽ ഉപയോഗപ്രദമായ നിരവധി ഗുണങ്ങളുടെ സാന്നിധ്യം ഇത് വിശദീകരിക്കുന്നു.

പന്നിയിറച്ചി സമ്പൂർണ മാംസ്യഘടനയുള്ളതാണ്, ഇതിൽ എല്ലാ അമിനോ ആസിടുകളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ രേഖകൾ അനുസരിച്ചു പന്നിയിറച്ചിയിൽ ചുവന്ന രക്തകോശങ്ങളായ മയോഗ്ലോബിൻ കുറവാണ്. അതുകൊണ്ട് തന്നെ ചുവന്ന മാംസത്തിന്റെ ദോഷവും പന്നിയിറച്ചിക്ക് കുറവാണ്. പൂരിത കൊഴുപ്പിന്റെ അളവും പന്നിയിറച്ചിയിൽ കുറവാണ്. എന്നാൽ പോത്തിറച്ചിയിലേതു പോലെ നടവിരകളുടെ സാന്നിധ്യം പന്നിയിറച്ചിയിൽ ഉണ്ട്. അതുകൊണ്ട് പോത്തിറച്ചി പോലെ നന്നായി വേവിച്ചു ഉപയോഗിക്കാവുന്നതാണ്. മിക്കവാറും എല്ലാവർക്കും കഴിക്കാവുന്ന ഒന്നാണ് പന്നിയിറച്ചി. പ്രധാനമായും ഫാമുകളിൽ ഇറച്ചിക്ക് വേണ്ടി വളർത്തിയെടുക്കുന്ന പന്നികളുടെ മാംസമാണ് ഇത്തരത്തിൽ ഉപയോഗിക്കാറുള്ളത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. യു.എൻ ഫുഡ്.അഗ്രി.ഓർഗ്
  2. "Animal Rights: Factory Farming Pigs". Archived from the original on 2012-06-21. Retrieved 2012-08-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വളർത്തു_പന്നി&oldid=4119409" എന്ന താളിൽനിന്ന് ശേഖരിച്ചത്