Jump to content

ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം

Coordinates: 7°55′05″N 81°05′12″E / 7.91813°N 81.08665°E / 7.91813; 81.08665
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flood Plains National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം
Map showing the location of ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം
Map showing the location of ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം
Location of Flood Plains National Park
LocationNorth Central Province, Sri Lanka
Nearest cityPolonnaruwa
Coordinates7°55′05″N 81°05′12″E / 7.91813°N 81.08665°E / 7.91813; 81.08665
Area17,350 ഹെക്ടർ (67.0 ച മൈ)
Established1984
Governing bodyDepartment of Wildlife Conservation

ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനം ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. 1984 ആഗസ്റ്റ് 7ന് നിലവിൽ വന്ന ഈ ദേശീയോദ്യാനം മഹാവേലി റിവർ പ്രൊജക്ടിന്റെ കീഴിലുളള നാലു ദേശീയോദ്യാനങ്ങളിലൊന്നാണിത്.[1] ആനകൾക്ക് ഏറ്റവും കൂടുതൽ തീറ്റ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായി മഹാവേലി നദീതടപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തെ പരിഗണിക്കപ്പെട്ടിരിക്കുന്നു.[2] വാസ്‍ഗമുവ ദേശീയോദ്യാനത്തിനും സോമവതിയ ദേശീയോദ്യാനത്തിനും ഇടയിലൂടെ ആനകൾക്ക് കുടിയേറാൻ സഹായിക്കുന്ന ഒരു ഇടവഴിയായി ഈ ഉദ്യാനം കാണപ്പെടുന്നു.[3]കൊളംബോയിൽ നിന്നും 222 കിലോമീറ്റർ തെക്കു-വടക്കായി ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

പുരാതന ജലസേചനപദ്ധതിയുമായി അടുത്തകാലം വരെ മഹാവേലി നദി ബന്ധപ്പെട്ടിരുന്നു. ബി.സി.2-7 നൂറ്റാണ്ടിനിടയിൽ മഹാവേലി നദിയുടെ ഇടതുഭാഗത്തെ തീരത്തോട് ചേർന്ന് മുറ്റുഗല്ല വില്ലിനരികിലായി ഉണ്ടായിരുന്നെന്ന് കരുതുന്ന പുരാതന ഗുഹയിലെ നശിപ്പിക്കപ്പെട്ട സന്ന്യാസി ആശ്രമത്തിലെ ശിലാലിഖിതങ്ങളെ കണ്ടെത്തുകയും ആശ്രമത്തെ പുനഃസ്ഥാപിക്കാനും ശ്രമം നടന്നിരുന്നു.[4] മഹാവേലി നദി താഴേയ്ക്കൊഴുകുന്നതിനടുത്തായി1986-ൽ നിലവിൽ വന്ന സോമവതിയ ദേശീയോദ്യാനവും മുകളിലെയ്ക്കൊഴുകുന്നതിനടുത്തായി 1984-ൽ നിലവിൽ വന്ന ഫ്ലഡ് പ്ലെയിൻസ് ദേശീയോദ്യാനവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു ദേശീയോദ്യാനങ്ങളും തെക്കു-പടിഞ്ഞാറ് വാസ്‍ഗമുവ ദേശീയോദ്യാനവുമായി കൂടിച്ചേർന്ന് വടക്കു-കിഴക്ക് ത്രികോണ നാച്യുർ റിസർവ് എന്ന സംരക്ഷിതപ്രദേശമായി കിടക്കുന്നു. ത്രികോണ നാച്യുർ റിസർവ് ഈ മൂന്നു ദേശീയോദ്യാനങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ഒരൊറ്റ സംരക്ഷിതപ്രദേശമായി നിലനിർത്തുന്നു.[5]

അവലംബം

[തിരുത്തുക]
  1. Senarathna 2004: p. 166
  2. The national Atlas of Sri Lanka. Department of Survey. 2007. p. 88. ISBN 955-9059-04-1.
  3. Senarathna, P. M. (2004). Sri Lankawe Jathika Vanodhyana [National Parks of Sri Lanka] (in Sinhala). Sarasavi Publishers. pp. 180–182. ISBN 955-573-346-5.
  4. Green, Michael J. B. (1990). IUCN directory of South Asian protected areas. IUCN. pp. 202–205. ISBN 978-2-8317-0030-4.
  5. "Mahaweli Flood Plains National Park". Sri Lanka Wetlands Information and Database. IWMI. 2006. Retrieved 27 August 2010.