Jump to content

ജോർജിന റിസ്‌ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Georgina Rizk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
جورجينا رزق/Georgina Rizk
സൗന്ദര്യമത്സര ജേതാവ്
ജനനംجورجينا رزق
(1953-01-03) 3 ജനുവരി 1953  (71 വയസ്സ്)
Beirut, Lebanon
ഉയരം5 അടി (1.5 മീ)*
അളവുകൾ35-24-35 in
തലമുടിയുടെ നിറംAuburn (Natural) Blonde (Dyed)
കണ്ണിന്റെ നിറംGreen[1]
അംഗീകാരങ്ങൾMiss Lebanon 1970
Miss Universe 1971
പ്രധാന
മത്സരം(ങ്ങൾ)
Miss Lebanon 1970
(Winner)
Miss World 1970
(unplaced)
Miss Universe 1971
(Winner)
ജീവിതപങ്കാളി
(m. 1978; died 1979)

(m. 1990)
കുട്ടികൾ3

ലെബനാനിലെ പ്രമുഖ മോഡലിങ് കലാകാരിയാണ് (സൗന്ദര്യമത്സരജേതാവ്) ജോർജിന റിസ്‌ക് (ഇംഗ്ലീഷ്: Georgina Rizk (അറബി:  جورجينا رزق) അറബ് ലോകത്തു നിന്നു മിസ് യൂനിവേഴ്‌സ് പട്ടം ലഭിച്ചച്ച പ്രഥമ വനിതയാണ് റിസ്‌ക്. മിസ് ലെബനാൻ മത്സരത്തിലെ പ്രധാന വിധികർത്താവാണ് ഇപ്പോൾ ഇവർ. ലബനാൻ ഗായകനും നടനുമായ വലീദ് തൗഫീഖിന്റെ ഭാര്യയാണ്.

ജീവചരിത്രം

[തിരുത്തുക]

1953 ജനുവരി മൂന്നിന് ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു. ലെബനാനി പിതാവിലും ഹംഗേറിയൻ മാതാവിലുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനനം[2]. റിസ്‌കിന്റെ പിതാവിനെ വിവാഹം കഴിക്കുന്നതിന് മുൻപ് അവരുടെ മാതാവ് ഇറ്റാലിയൻ ക്രിസ്തീയ പുരോഹിതനായ റോസ്സി എന്നയാളെയാണ് വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ഫെലിസിന റോസ്സി എന്ന ഒരു മകളുണ്ട്.[3] 1971-ൽ ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ നടന്ന മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ വിജയിച്ചു. അതോടെ, മിഡിൽ ഈസ്റ്റ് / പശ്ചിമേഷ്യ, അറബ് ലോകം എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യത്തെ മിസ് യൂണിവേഴ്സും ഏഷ്യയിൽ നിന്നുള്ള നാലാമത്തെ മിസ് യൂണിവേഴ്സും ആയി.

അവലംബം

[തിരുത്തുക]
  1. "The Telegraph - Google News Archive Search". google.com. Retrieved 4 March 2015.
  2. "بعد 30 سنة تتكرر ظاهرة جمال جورجينا رزق في هيفاء وهبي ( صور) من مجلة نادين - شبكة روايتي الثقافية". Rewity.com. Archived from the original on 2013-12-28. Retrieved 2013-10-03.
  3. "Most Beautiful Miss Universe » 54th place – Georgina Rizk – Miss Universe 1971". Global Beauties. Archived from the original on 2013-10-01. Retrieved 2013-10-03.
"https://ml.wikipedia.org/w/index.php?title=ജോർജിന_റിസ്‌ക്&oldid=3912696" എന്ന താളിൽനിന്ന് ശേഖരിച്ചത്