Jump to content

ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hindu temple architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കംബോഡിയയിലെ അംഗോർവാറ്റ് ക്ഷേത്രമാണ് ബാഹുല്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം[1] കംബോഡിയയുടെ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നതും ഈക്ഷേത്രത്തെയാണ്
കർണാടകത്തിലെ ഒരു പ്രാചീന മഹാദേവക്ഷേത്രം[2][3][4] 1112ൽ നിർമിച്ചത്
ഇന്തോനേഷ്യയിലെ പ്രാംബനൻ ശിവക്ഷേത്രത്തിന്റെ പ്രധാന കോവിൽ. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രവും യുനെസ്കോ പൈതൃകകേന്ദ്രവും കൂടിയാണ് ഈ ക്ഷേത്രം
ശിവക്ഷേത്രത്തിന്റെ പരിച്ഛേദ ചിത്രം

വിശ്വകർമജരുടെ അക്ഷീണ പ്രവർത്തനഫലമായാണ് ഹൈന്ദവ വാസ്തുവിദ്യ വികാസം പ്രാപിച്ചത്. ശ്രീകോവിൽ അഥവാ ഗർഭഗൃഹം, പ്രദക്ഷിണപാത, നമസ്കാര മണ്ഡപം തുടങ്ങിയവയാണ് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങൾ. ഇതിൽ ഗർഭഗൃഹം അഥവാ ശ്രീകോവിലിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നത്. ശ്രീകോവിലിനുമുകളിലായ് ഗോപുരസമാനമായ് ഉയർന്നുനിൽക്കുന്ന ശിഖരങ്ങൾ ഹിന്ദുക്ഷേത്രങ്ങളുടെ പ്രത്യേകതയാണ് എന്നാൽ കേരളീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ ഈ ശൈലിയെ അനുഗമിക്കുന്നില്ല. ഭാരതീയ ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യയെ പ്രധാനമായും രണ്ട് ശാഖകളായ് തിർക്കാം. വടക്കേ ഇന്ത്യയിലെ നഗരശൈലിയും തെക്കേ ഇന്ത്യയിലെ ദ്രാവിഡശൈലിയും. ശിഖരങ്ങളുടെ ആകൃതിയിലാണ് ഈ രണ്ടു ശൈലികളും പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്

രൂപകല്പന

[തിരുത്തുക]
Dodda Basappa Temple at Dambal, Karnataka is a unique 24-pointed, uninterrupted stellate (star-shaped), 7-tiered dravida plan, 12th century CE

ചരിത്രം

[തിരുത്തുക]

ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രങ്ങൾ ബ്രഹ്മാണ്ഡത്തിന്റെയും സൂക്ഷ്മ ജഗത്തിന്റെയും പ്രതീകമാണ്.


ചരിത്രപരമായ കാലഗണന

[തിരുത്തുക]

പ്രാചീന ക്ഷേത്രങ്ങൾ അവ നിർമിച്ച കാലത്തെ അടിസ്ഥാനത്തിൽ ക്രമീകരിച്ചത്[5]:

പദശേഖരം

[തിരുത്തുക]
ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ലഘു രൂപചിത്രം


തറനിരപ്പിൽ നിന്നും അല്പം ഉയർനിരിക്കുന്ന പ്രതലത്തെയാണ് ജഗതി എന്ന പദം സൂചിപ്പിക്കുന്നത്. ഇതിനുമുകളിലായാണ് ക്ഷേത്രം നിർമ്മിക്കുന്നത്[6]

അന്തരാളം

[തിരുത്തുക]

ശ്രീകോവിലിനും മണ്ഡപത്തിനും ഇടയിലുള്ള ചെറിയ ഇടനാഴിയാണ് അന്തരാളം. വടക്കൻ ക്ഷേത്രങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്[7][8]

മണ്ഡപം

[തിരുത്തുക]

(मंडप in Hindi/Sanskrit, also spelled mantapa or mandapam)[9] ഇവയാണ് വിവിധമണ്ഡപങ്ങൾ

  • അർദ്ധ മണ്ഡപം —
  • അഷ്ടാന മണ്ഡപം —
  • കല്യാണ മണ്ഡപം — മതപരമായ വിവാഹ ചടങ്ങുകൾ അരങ്ങേറുന്നത് ഇവിടെവെച്ചാണ്
  • മഹാ മണ്ഡപം — ക്ഷേത്രത്തിൽ ഒന്നിലധികം മണ്ഡപങ്ങൾ ഉണ്ടെങ്കിൽ അവയിൽ ഏറ്റവും വലുതിനെ വിശേഷിപ്പിക്കുന്നതാണ് മഹാ മണ്ഡപം. പ്രധാമമായും മതപരമായ പ്രഭാഷണങ്ങൾക്കും സമൂഹ പ്രാർത്ഥനകൾക്കുമുള്ള വേദിയാണ് മഹാ മണ്ഡപങ്ങൾ.
  • നന്തി മണ്ഡപം - ശിവക്ഷേത്രങ്ങളിൽ ശ്രീകോവിലിനഭിമുഖമായ് നന്തീ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്ന മണ്ഡപമാണ്

ഗർഭഗൃഹം അഥവാ ശ്രീകോവിൽ

[തിരുത്തുക]

ക്ഷേത്രത്തിലെ പൂജാവിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള സ്ഥലമാണ് ശ്രീകോവിൽ. ഹിന്ദു ക്ഷേത്രങ്ങളുടെ ഏറ്റവും പ്രധാന ഭാഗവും ശ്രീകോവിൽ തന്നെ. ഇംഗ്ലീഷിൽ ഇതിനെ {{en:Sanctum sanctorum}} (സാങ്ക്റ്റം സാങ്ക്റ്റോറം) എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ചില മഹാക്ഷേത്രങ്ങളിൽ ഗർഭഗൃഹം എന്നത് പ്രതിഷ്ഠയെ കേന്ദ്രമാക്കിയുള്ള അറയെയാണ്. അതിനും ശ്രീകോവിലിന്റെ ഭിത്തിയുടെയും ഇടയിൽ ഉള്ള സ്ഥലം അന്തരാളം എന്നറിയപ്പെടുന്നു. ഇവിടെ ഉപദേവതകളെ പ്രതിഷ്ടിക്കാറുണ്ട്. സാധാരണയായി ശ്രീകോവിലെക്ക് ഭക്തജനങ്ങൾക്ക് പ്രവേശനമില്ല.

ശിഖരം അഥവാ വിമാനം

[തിരുത്തുക]

ക്ഷേത്ര ഗോപുരം

[തിരുത്തുക]

ക്ഷേത്രങ്ങളുടെ പ്രധാന പ്രവേശന കവാട മന്ദിരങ്ങളാണ് ഗോപുരങ്ങൾ. അഭിമുഖീകരിക്കുന്ന് ദിക്കിനെ അനുസരിച്ചാണ് ക്ഷേത്ര ഗോപുരങ്ങൾ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്

ഉരുശൃംഖം

[തിരുത്തുക]

വ്യത്യസ്ത വാസ്തുശൈലികൾ

[തിരുത്തുക]

നഗര ശൈലി

[തിരുത്തുക]

നഗര വാസ്തുവിദ്യ ഉത്തരേന്ത്യയിലാണ് കാണപ്പെടുന്നത്, അവയിൽ പ്രധാനമായത് ചുവടെ

ഒഡീഷ ശൈലി

ചന്ദേല ശൈലി

സോളാങ്കി ശൈലി

ഹൊയ്‌സാല ശൈലി


ഒഡീഷാ ശൈലി

ശിഖരം- കുത്തനെ ഉയർന്നതിനുശേഷം മുകളിൽ പെട്ടെന്നുതന്നെ വളയുന്ന ശിഖരം. രേഖാപ്രസാദ് രീതിയിലാണുള്ളത്.

ജഗ്‌മോഹൻ (മണ്ഡപം)- ശിഖരം രേഖാപ്രസാദ് രീതിയിലാണെങ്കിൽ ജഗ്‌മോഹന്റെ നിർമ്മിതി പംസനരീതിയിലാണ്.

ഭോഗ്മന്ദിർ- വിജയനഗരാ ശൈലിയിലെ കല്ല്യാണമണ്ഡപങ്ങൾ കാണുന്നതുപോലെ, ഭോഗ്മന്ദിർ പൂർണ്ണമായും തൂണുകൾകൊണ്ട് ക്ഷേത്രത്തിന്റെ പ്രധാനകെട്ടിടത്തിനു പുറത്ത് നിർമ്മിച്ചിരിക്കുന്നു. ഉദാ- ജഗനാഥ ക്ഷേത്രം പുരി, കൊണാർക്ക് സൂര്യക്ഷേത്രം.

ചന്ദേല ശൈലി

മദ്ധ്യപ്രദേശിലെ ബുദ്ധേലഖണ്ഡിൽ കാണപ്പെടുന്നു.

ചന്ദേല ക്ഷേത്രങ്ങൾ ഖജുരാഹോ ക്ഷേത്രങ്ങൾ എന്നും അറിയപ്പെടുന്നു.

ഖജുരാഹോ ക്ഷേത്രങ്ങൾ നഗര വാസ്തുവിദ്യയുടെ അമൂർത്ത ഉദാഹരണങ്ങളാണ്.

ആകെയുള്ള 22 ഖജുരാഹോ ക്ഷേത്രങ്ങളിൽ എല്ലാംതന്നെ പ്രതിഷ്ഠ ശിവനോ, വിഷ്ണുവോ ആണ്.

ഖജുരാഹോ ക്ഷേത്രങ്ങൾ പ്രശസ്തമായത് അവിടെയുള്ള രതിശില്പങ്ങളുടെയും, അത്തരത്തിലുള്ള മറ്റ് അശ്ലീല കൊത്തുപണികളിലൂടെയുമാണ്.

സോളാങ്കി ശൈലി

ഗർഭഗൃഹത്തിനോട് ചേർന്നുതന്നെ അകത്തും പുറത്തുമായി നിരവധി മണ്ഡപങ്ങൾ പണി കഴിപ്പിച്ചിരിക്കുന്നു.

ഏറ്റവും പ്രശസ്തമായ സോളാങ്കി ശൈലിയിൽ പണി കഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം രാജാസ്ഥാനിലെ ദിൽവാര ജൈനക്ഷേത്രമാണ്.

ഹൊയ്‌സാല ശൈലി

മധ്യേന്ത്യയിൽ 12,13 നൂറ്റാണ്ടുകളിൽ നിർമ്മിച്ച ക്ഷേത്രങ്ങൾ.

സുഘടിതമായരീതിയിൽ ജഗതി മുതൽ കെട്ടിയുയർത്തിയതാണ് ഹൊയ്‌സാല ശൈലിയുടെ വലിയ പ്രത്യേകതയായി കാണക്കാക്കുന്നത്.

പഞ്ചായത്താന വാസ്തുശൈലി

ചില അമ്പലങ്ങൾ പ്രധാന ക്ഷേത്രത്തിനുചുറ്റുമായി നാല് ഉപദേവാലയങ്ങളോടെ കാണപ്പെടുന്നു

ദ്രാവിഡ ശൈലി

[തിരുത്തുക]
ദ്രാവിഡ ശൈലിയിലുള്ള തഞ്ചാവൂർ ക്ഷേത്രം

ദ്രാവിഡ ക്ഷേത്രങ്ങൾക്ക് പ്രധാനമായും നാലു ഭാഗങ്ങളാണുള്ളത്. നിർമിച്ച കാലത്തിനനുസൃതമായ് ഇവ രൂപത്തിലും ഘടനയിലും വ്യത്യാസപ്പെടാം.[10]

  1. വിമാനം എന്നറിയപ്പെടുന്ന ഭാഗമാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമചതുരാകൃതിയിലുള്ള ഒരു മുറിയും അതിനുമുകളീലായ് സ്തൂപികാകൃതിയിലുള്ള മേൽപ്പുരയും ചേർന്നതാണ് വിമാനത്തിന്റെ ഘടന.
  2. മണ്ഡപങ്ങൾ:
  3. ഗോപുരങ്ങൾ:
  4. തൂൺ മണ്ഡപങ്ങൾ:

ഇവകൂടാതെ ക്ഷേത്രങ്ങളിൽ ക്ഷേത്ര പൊയ്കയോ, കിണറോ ഉണ്ടാകും. മതപരമായ കർമ്മങ്ങൾക്കാവശ്യമായ് ജലം ഇവയിൽ നിന്നാണ് സ്വീകരിക്കുക[10]

ബദാമി ചാലൂക്യ വാസ്തുവിദ്യ

[തിരുത്തുക]

ക്രി.വ 450കളോടെയാണ് ബദാമി ചാലൂക്യ വാസ്തുവിദ്യ ആവിർഭവിക്കുന്നത്. പ്രധാനമായും കർണാടകത്തിലെ ഐഹോൾ, പട്ടടയ്ക്കൽ, ബദാമി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബദാമി വാസ്തുവിദ്യയുടെ വികാസം.[11] ഇന്ത്യൻ വാസ്തുവിദ്യാ ചരിത്രത്തിലെ ശോഭനമായ നാളുകളായിരുന്നു, ബദാമി ചാലൂക്യരുടെ ഭരണകാലം.

ഇന്നത്തെ കർണാടകത്തിലെ ബാഗൽകോട്ട് ജിലയിലുള്ള വാതാപി അഥവാ ബദാമിയായിരുന്നു ചാലൂക്യരുടെ ഭരണകേന്ദ്രം.മലകളും കുന്നുകളും നിറഞ്ഞ പ്രദേശമാണ് ബദാമി. ക്രി.വ 500-നും 757-നും മധ്യേ മലപ്രഭാ നദിയുടെ തീരങ്ങളിലായ് ഇവർ ഗുഹാക്ഷേത്രനിർമ്മാണത്തിനു തുടക്കം കുറിച്ചു.ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ അത്തരത്തിലുള്ള ഒന്നാണ്.

ഭാരതീയ വാസ്തുവിദ്യയുടെ കളിതൊട്ടിൽ എന്നാണ് ഐഹോൾ അറിയപ്പെടുന്നത്. ഈ ചെറിയോരുപദേശത്താകെ ഏകദേശം 150-ലധികം ക്ഷേത്രങ്ങൾ ചാലൂക്യർ പണികഴിപ്പിച്ചിട്ടുണ്ട്. ഐഹോളിലെ ലഡ് ഗാൻ ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പഴക്കം ചെന്നത്. ഗർഭഗൃഹത്തിനു ചുറ്റുമായ് വച്ചിരിക്കുന്ന ശില്പങ്ങളും, അർദ്ധവൃത്താകൃതിയിലുള്ള പിൻ ഭാഗവും കോടിച്ചേർന്ന ദുർഗാക്ഷേത്രവും പ്രശസ്തമാണ്.

പട്ടടയ്ക്കൽ ഒരു ലോകപൈതൃക കേന്ദ്രമാണ്. പട്ടടയ്ക്കലിലെ വിരൂപാക്ഷ ക്ഷേത്രമാണ് അവിടെയുള്ള ക്ഷേത്രങ്ങളിൽ വെച്ച് വലുത്. കല്ലിൽ കൊത്തിയെടുത്ത രാമായണ-മഹാഭാരത രംഗങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.മല്ലികാർജ്ജുന ക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, പാപനാഥ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റുക്ഷേത്രങ്ങൾ. ഇന്ന് ഇവയെല്ലാം ഇന്ത്യൻ പുരാവസ്തുവകുപ്പിന്റെ കീഴിലാണ്

ബദാമി, ഐഹോൾ, പട്ടടക്കൽ എന്നിവിടങ്ങളിലെ ചാലൂക്യ ക്ഷേത്രങ്ങൾ
ബദാമിയിലെ ഭൂതനാഥ ക്ഷേത്ര സമുച്ചയം(11-ആം നൂറ്റാണ്ട്)
ഐഹോളിലെ മല്ലികാർജ്ജുന ക്ഷേത്രം
ചാലൂക്യ രാജാവായിരുന്ന വിക്രമാദിത്യൻ IIന്റെ പത്നി ലോകമഹാദേവി പണികഴിപ്പിച്ച വിരൂപാക്ഷ ക്ഷേത്രം

ഗദഗ് വാസ്തുവിദ്യ

[തിരുത്തുക]

ഗദക് വാസ്തുശൈലി പടിഞ്ഞാറൻ ചാലൂക്യ വാസ്തുവിദ്യ എന്നും അറിയപ്പെടുന്നു.[12] 1050 മുതൽ 1200 വരെയുള്ള 150 വർഷത്തോളം ഈ വാസ്തുശൈലി ഊർജ്ജസ്വലമായിരുന്നു.ഈ കാലയളവിൽ ഏകദേശം 50-ഓളം ക്ഷേത്രങ്ങൾ നിർമ്മിക്കപെട്ടു. ഗദഗിലെ ത്രികുടേശ്വര ക്ഷേത്ര സമുച്ചയത്തിനകത്തെ സരസ്വതി ക്ഷേത്രം, ദംബളിലെ ദോദ്ദബസപ്പ ക്ഷേത്രം, അണ്ണിഗേരിരിലെ അമ്രിതേശ്വര ക്ഷേത്രം എന്നിവ ഗദഗശൈലിയിലുള്ള സുപ്രധാന ക്ഷേത്രങ്ങളാണ്. കല്യാണി ചാലൂക്യർ അഥവാ പടിഞ്ഞാറൻ ചാലൂക്യരുടെ ഭരണകാലത്താണ് ഈ ശൈലി ഉദഭവിക്കുന്നത്.[13]

കലിംഗാ വാസ്തുശൈലി

[തിരുത്തുക]

ഇന്നത്തെ ഒഡീഷ, വടക്കു കിഴക്കൻ ആന്ധ്രാപ്രദേശ് എന്നീ പ്രദേശങ്ങളിലായ് ഉദ്ഭവിച്ച് വികാസം പ്രാപിച്ച ഒരു വാസ്തുശൈലിയാണ് കലിംഗ വാസ്തുവിദ്യ. കലിംഗ വാസ്തുവിദ്യയിൽ മൂന്നു വ്യത്യസ്ത ശൈലികളിലുള്ള ക്ഷേത്രങ്ങൾ നിർമിച്ചുവന്നു. രേഖാ ദ്യൂല, പിദാ ദ്യൂല,ഖഗര ദ്യൂല എന്നിവയാണ് ആ മൂന്നു ശൈലികൾ. ദ്യൂല എന്നാൽ കലിംഗരുടെ പ്രാദേശിക ഭാഷയിൽ ക്ഷേത്രം എന്നാണർത്ഥം. ഇവയിലെ ആദ്യത്തെ രണ്ടും വിഷ്ണു, സൂര്യൻ , ശിവൻ എന്നിവരുമായ് ബന്ധപ്പെട്ടതും, മൂന്നാമത്തെ ദ്യൂല ദുർഗ, ചാമുണ്ഡ ദേവിമാരുമായ് ബന്ധപ്പെട്ടതുമാണ്.

ഭുവനേശ്വരിലെ ലിംഗരാജാ ക്ഷേത്രം, പുരിയിലെ ലിംഗരാജാ ക്ഷേത്രം എന്നിവ രേഖാ ദ്യൂല ശൈലിക്ക് ഉദാഹരണങ്ങളാണ്. ഒഡീഷാ വാസ്തുവിദ്യയുടെ മുഖമുദ്രയായ കൊണാർക് സൂര്യക്ഷേത്രം പിദാ ദ്യൂല ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്

മൂന്ന് വ്യത്യസ്ത ദ്യൂലകൾ
ഭുവനേശ്വരിലെ ലിംഗരാജാ ക്ഷേത്രം(രേഖാ ദ്യൂല)
കൊണാർക്കിലെ സൂര്യ ക്ഷേത്രം(പിദാ ദ്യൂല).
വൈതാൽ ദ്യൂല(ഖഗര ദ്യൂല).

മാരു ഗുർജാര വാസ്തുശൈലി

[തിരുത്തുക]

16-ആം നൂറ്റാണ്ടിൽ രാജസ്ഥാനിലാണ് മാരു ഗുർജാര വാസ്തുശൈലി രൂപംകൊള്ളുന്നത്. രാജസ്ഥാനികളുടെ കരവിരുതിനെയാണ് ഈ ശൈലി പ്രകടമാക്കുന്നത്. ഈ വാസ്തുശൈലിക്ക് പ്രധാനമായും രണ്ടു രീതികളുണ്ടായിരുന്നു: മഹാമാരുവും മാരു ഗുർജാരയും.[14] ജോർജ്ജ് മൈക്കിൾ, എം.എ ധാക്കി, മൈക്കിൽ ഡബ്ലിയു മീസ്റ്റെർ, യു.എസ്. മൂർത്തി തുടങ്ങിയ പണ്ഡിതന്മാർ ഈ വാസ്തുശൈലിയെ തീർത്തും പടിഞ്ഞാറൻ ഭാരതീയ വാസ്തുശൈലിയായാണ് കണക്കാക്കുന്നത്. ഈശൈലി മറ്റു ഉത്തരേന്ത്യൻ പ്രദേശങ്ങളിൽനിന്നും തീർത്തും വ്യത്യസ്തപ്പെട്ടിരിക്കുന്നു.[15]

ഈ ശൈലി രാജസ്ഥാനി വാസ്തുവിദ്യയെ ഉത്തരേന്ത്യയിലെ മറ്റു വാസ്തുവിദ്യകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. മാരു ഗുർജാരയും ഹൊയ്സാല വാസ്തുശൈലിയും തമ്മിൽ ചില സാമ്യങ്ങളുണ്ട്. ഇവരണ്ടിലും വാസ്തുനിർമിതികൾ ഒരു ശില്പം നിർമ്മിക്കുന്ന രീതിയിലാണ് സൃഷ്ടിക്കുന്നത്.[16]

മാരു ഗുർജാര ക്ഷേത്ര വാസ്തുവിദ്യയ്ക്ക് ഉദാഹരണങ്ങൾ
രാജസ്ഥാനിലെ നഗദാ ക്ഷേത്രം
ഉദയ്പൂരിലെ ജഗദീശ ക്ഷേത്രത്തിന്റെ ഭിത്തിയിൽ കല്ലിൽ കൊത്തിയെടുത്ത ആനകളുടെ ശില്പങ്ങൾ

സമകാലീന ഹൈന്ദവ വാസ്തുവിദ്യ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Angkor Temple Guide". Angkor Temple Guide. 2008. Archived from the original on 2012-01-21. Retrieved 31 October 2010.
  2. Cousens (1926), p. 101
  3. Kamath (2001), pp. 117–118
  4. Rao, Kishan. "Emperor of Temples crying for attention". The Hindu, June 10, 2002. The Hindu. Archived from the original on 2007-11-28. Retrieved 2006-11-10.
  5. Michael W. Meister Artibus Asiae , Vol. 49, No. 3/4 (1988 - 1989), pp. 254-280
  6. cite web |url=http://www.art-and-archaeology.com/india/glossary1.html Archived 2007-04-05 at the Wayback Machine. |title=Glossary |publisher= |accessdate=2007-04-09
  7. cite web |url=http://www.indoarch.org/arch_glossary.php Archived 2012-03-06 at the Wayback Machine. |title=Architecture on the Indian Subcontinent - Glossary |publisher= |accessdate=2007-01-26
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-02. Retrieved 2012-11-22.
  9. cite book | first= Binda | last= Thapar | year= 2004 | title= Introduction to Indian Architecture | edition= | publisher= Periplus Editions | location=Singapore | isbn= 0-7946-0011-5 | page= 143
  10. 10.0 10.1 cite book |last= Fergusson |first= James|title= History of Indian and Eastern Architecture |origyear= 1910 |edition= 3rd |year= 1997 |publisher= Low Price Publications |location= New Delhi|page= 309
  11. "Echoes from Chalukya caves". Retrieved 2009-04-01.
  12. "In search of Indian records of Supernovae1" (PDF). Hrishikesh Jogleka1, Aniket Sule, M N Vahia. Retrieved 2009-04-03.
  13. "Kalyani Chalukyan temples, Temples of Karnataka". Retrieved 2009-04-03.
  14. The sculpture of early medieval Rajasthan, by Cynthia Packert Atherton
  15. Beginnings of Medieval Idiom c. A.D. 900–1000 by George Michell
  16. The legacy of G.S. Ghurye: a centennial festschrift, by Govind Sadashiv Ghurye, A. R. Momin,p-205